ആരോഗ്യം ട്രൂത്ത്

കേരളത്തിൽ കോവിഡ് പ്രതിരോധം താളം തെറ്റി ഐ എം എ ക്കെതിരെ ആരോഗ്യ പ്രവർത്തകർ

kovid9
ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം വുഹാനിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് ചൈനയടക്കം ലോകത്തിൻ്റെ ചിലയി ടങ്ങളിൽ മാത്രമെ ജനുവരിയിൽ കോവിഡിൻ്റെ സാന്നിധ്യം വെളിവാക്കപ്പെട്ടിരുന്നുള്ളൂ ചില വികസിത യൂറോപ്യൻ രാജ്യങ്ങൾ വളരെ ലാഘവത്തോടെയാണ് കോവിഡിനെ സമീപി ച്ചിരുന്നത് ലോകാരോഗ്യ സംഘടന പോലും വൈറസിൻ്റെ വ്യാപന ഭീതി ജനങ്ങളോട് പറഞ്ഞ് തുടങ്ങുമ്പോഴേക്കും വിവിധ ഭൂഖണ്ഡങ്ങളിൽ കോവിഡ് പിടിമുറുക്കിയിരുന്നു ഒട്ടുമിക്ക വികസിത യൂറോപ്യൻ സമൂഹങ്ങളിൽ വൈറസ് അതിൻ്റെ പൂർണ്ണതോതിലുള്ള ആക്രമണം ആരംഭിക്കുക രോഗ പ്രതിരോധത്തിന് പോലും സാധ്യമാവാത്ത രീതിയിൽ ആരോഗ്യ സംവിധാനങ്ങൾ തകരുന്നത് നാം കണ്ടു

കേരളത്തിലെ ആരോഗ്യ വകുപ്പ് പറഞ്ഞ് കൊണ്ടിരു ന്നത് സംസ്ഥാനം എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കി കോവിഡിനെ “കാത്തിരിക്കുന്നു” എന്നാണ് രണ്ടര ലക്ഷം ബെഡുകൾ കോവിഡ് കെയർ സെൻ്ററുകൾ ആയിരക്കണക്കിന് വെൻ്റിലേറ്ററുകൾ അങ്ങനെ പ്രതിദിനപത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രിയുടെ കോവിഡിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് കണ്ട് കേരളത്തിലെ മാത്രമല്ല അങ്ങ് വിദേശത്തിരുന്ന് പോലും മലയാളികൾ കേരളത്തെയോർത്ത് കോൾമയിർ കൊണ്ടു കേരളത്തിലെ ആളുകളാണെങ്കിൽ ഒന്ന് കോവിഡ് വന്ന് സർക്കാറിൻ്റെ സ്വീകരണം ഏറ്റ് വാങ്ങാൻ കാത്തിരുന്നു സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് ഇനി കിട്ടാൻ അവാർഡുകളൊന്നും ബാക്കിയില്ല ടീച്ചറമ്മയെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വാനോളം പുകഴ്ത്തി കമൻ്റിട്ട് ഉന്മാദം പുണരുകയായിരുന്നു കോവിഡ് സ്വീകരണ കമ്മിറ്റിക്കാർ പക്ഷേ മാസം ആറ് കഴിഞ്ഞിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിവരികയും പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത് പല വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയെത്തിയെ മലയാളികൾ തിരിച്ച് പോകാനുള്ള വെപ്രാളം തുടങ്ങിയിരിക്കുന്നു കാരണം അവർ കഴിഞ്ഞിരുന്ന നാടുകളിലെല്ലാം രോഗഭീതി ഒഴിയുകയും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുന്നുമുണ്ട് അമേരിക്ക, ഇറ്റലിയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജനങ്ങൾ വീണ്ടും സാധാരണ ജീവിതത്തിലേക്ക് എന്ന് മാത്രമല്ല സഞ്ചാര പ്രീയരായ അവർ വിദേശ ടൂർ പ്രോഗ്രാമുകൾ ചെയ്ത് തുടങ്ങിയതായി അറിയുന്നു

കേരളത്തിലെ ഭരണ നേതൃത്വം ഒരു പറ്റം ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് മാധ്യമ കസർത്തുക്കൾ മാത്രമാക്കി രോഗ പ്രതിരോധ പ്രവർത്തനത്തെ മാറ്റി തീർത്തു വൻകിട മരുന്ന് കമ്പനികളുടെ ഏജൻസി പണിയെടുക്കുന്ന ഐ എം എ അടക്കമുള്ള വെള്ളാനകളെ പ്രതിരോധ പ്രവർത്തനത്തിൻ്റെ ചുക്കാൻ ഏൽപ്പിച്ച് ഭരണ നേതൃത്വം പി ആർ ഡി വർക്കിന് നേതൃത്വം കൊടുക്കാൻ പോയി ഫലമോ ആളോഹരി രോഗ ശതമാനം ഇതെഴുതുമ്പോൾ 11.5 ശതമാനമായി മാറി മരണനിരക്ക് ഓരോ ദിവസം വർദ്ധിച്ച് വരുന്നു തുടക്കത്തിൽ കണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും ഇപ്പോഴില്ല സാമൂഹ്യ അടുക്കളയിലെ അടുപ്പിൽ പൂച്ച പെറ്റു സൗജന്യമായി നൽകുന്ന കിറ്റിൽ ശർക്കര കുടത്തിൽ പ്ലാസ്റ്റിക് കുപ്പി പപ്പടത്തിൽ മാരക വിഷം അങ്ങനെ രോഗികളുടെ എണ്ണത്തിൽ കേരളം ആറാം സ്ഥാനത്ത് അധി കം വൈകാതെ കൊറോണ രോഗികളുടെ വർദ്ധനവിൽ കേരളം നമ്പർ വൺ ആവും കേരളത്തിലെ ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെ തങ്ങളുടെ അധികാരത്തിൻ്റെ വലയത്തിനപ്പുറത്തേക്ക് കൊണ്ട് പോകാതെ തങ്ങളുടെ താല്പര്യം നടപ്പിലാക്കുന്ന ഐ എം എ ക്കെതിരെ ജനകീയ ആരോഗ്യ പ്രവർത്തകർ രംഗത്ത് വന്ന് തുടങ്ങിയി രിക്കുന്നു

ക്വാറന്റൈൻ 28 ൽ നിന്ന് 7 ദിവസമായി ചുരുക്കിയിരിക്കുന്നു!

ഇങ്ക്യുബേഷൻ പിരീഡ്‌…ശാസ്ത്രം…പ്ലിംഗ്‌!

എന്തിനായിരുന്നു
28 ദിവസം..? ജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌❓

ഇനിമുതൽ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..

ആംബുലൻസ് …സൈറൺ..മെഡിക്കൽ കോളെജ്‌.. എന്തിനായിരുന്നു.❓

 

ദിനേന അയ്യായിരം രോഗികളും ഏറെ മരണങ്ങളും സൃഷ്ടിയ്ക്കപ്പെടുമ്പോഴാണ് ഈ കൗതുകം.

കൗതുകങ്ങൾ വേറെയുമുണ്ട്‌.

മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്..

നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്…

ക്വാറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്

കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്തിട്ടു കൊടുത്തിട്ടും അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്…

ചാർട്ടേഡ്ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്റെ വശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിലെറിഞ്ഞപ്പോൾ ഒരു ഗ്രാമവും നാലഞ്ച് ജെസിബി യും ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്..

ദുബായിൽ നിന്ന് വന്നവൻ തന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി വീട്ടുകാർ ഒരുമാസം തോട്ടിൽ പൊതിർത്തു വെച്ചത്..

ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ യാത്രക്കാരടക്കമുള്ള ബസിനെ ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്..

മറവുചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃദദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ കയറിയിറങ്ങിയത്‌..

സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച്‌ മൃതദേഹം കത്തിച്ചത്‌. പത്തടി ആഴത്തിൽ കുഴിച്ചിട്ടത് .

കൊറോണ വരുമോ എന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തത്‌..

നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ ക്വാറന്റൈനിൽ ജീവികൾക്ക്‌ ആഹാരം കൊടുത്തത്‌.

ഇനിയുമെത്ര കഥകൾ !!

ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക / ചിരിച്ചു മണ്ണ് തിന്നും

ഇതൊക്കെയാണ് Certificate അറിവ് മാത്രം ഉള്ള, ബോധമില്ലാത്തവരെയും കബളിപ്പിക്കുന്ന വഴികൾ.

.ഇപ്പോൾ പറയുന്നു കോവിഡ് പോസിറ്റീവ് ആയാലും വീട്ടിൽ തന്നെ ഇരുന്ന് കൊള്ളാൻ ആദ്യം പറഞ്ഞത് ഹോം ക്വാറന്റൈൻ രോഗം സ്ഥിരീകരിച്ചാൽ ആശുപത്രി പിന്നെ പറഞ്ഞു റൂം ക്വാറന്റൈൻ രോഗം സ്ഥിരീകരിച്ചാൽ ആംബുലൻസ് വരും ആശുപത്രിയിലേക്ക് സ്വീകരിച്ചാനയിക്കും ഇപ്പോൾ പറയുന്നു പോസിറ്റീവ്ആയാലും വീട്ടിൽ തന്നെ പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ കഴിക്കുക ചുക്ക് കാപ്പി കുടിക്കുക നന്നായി റസ്റ്റ് എടുക്കുക ഇത് തന്നെയായിരുന്നു തുടക്കത്തിലെ മോഹനൻ വൈദ്യർ പറഞ്ഞത് അങ്ങേരെ പിടിച്ച് ജയിലിലിട്ടു വായയടപ്പിച്ചു
ഭരണകൂടം തങ്ങളുടെ കൊള്ള ജനങ്ങളുടെ മേലെ തുടർന്ന് കൊണ്ടേയിരിക്കുന്നു…

This post has already been read 3199 times!

Comments are closed.