
അംബേദ്കറയിറ്റ് മാർക്സിസം സാധ്യമാണോ എന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയിൽ ഇടപെട്ട് കൊണ്ട് ശ്രീ എം ഗീതാനന്ദൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണം ആണിത്. മാർക്സിസം യുറോ കേന്ദ്രിതം ആണെന്നും ഇന്ത്യയിലെ ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ അത് കൊണ്ട് തന്നെ മാർക്സിസം അപര്യാപതമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ മാർക്സിന്റെ കൃതികളിൽ നിന്നും കുറെ ഉദ്ധരണികൾ നിരത്തികൊണ്ട് ഒരു ഭാഗത്ത് മാർക്സിസ്റ്റ് ആവാൻ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. മറുഭാഗത്ത് അംബേദ്കർ നിലപാടാണ് ശെരി എന്ന് വാദിക്കുകയും ചെയ്യുന്നു. മാർക്സിയൻ ദർശനപദ്ധതിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അജ്ഞത വെളിവാക്കപ്പെടുന്ന ഒരു ലേഖനമാണിത്. സൂക്ഷ്മമായി പരിശോധിച്ചാൽ അംബേദ്കർ നിലപാടും അദ്ദേഹം ശെരിയായി മനസ്സിലാക്കിയിട്ടില്ല എന്ന് ബോധ്യപ്പെടും.
മാർക്സിയൻ ദർശന പദ്ധതിയും അതിന്റെ ചരിത്ര രാഷ്ട്രീയ സിദ്ധാന്തങ്ങളും യൂറോപ്പിനെ അടിസ്ഥാനമാക്കിയുള്ളതാ യത് കൊണ്ട് ജാതി ജടിലമായ ഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രിയ സമ്പത്ശാസ്ത്ര പഠനത്തിന് മാർക്സിസ്റ് വിശകലനോപാദി ഉപകരിക്കില്ലെന്നഒരു വാദം ഇന്ന് പൊതുവിൽ ഉയർന്നുവരുന്നുണ്ട്. ജർമൻ പ്രത്യയശാസ്ത്രം, തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, മൂലധനം തുടങ്ങിയ കൃതികളിലും ന്യൂയോർക് ഡെയിലി ട്രിബൂണിൽ എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവി ഫലങ്ങൾ എന്ന ലേഖനങ്ങളിലും എല്ലാം ഇന്ത്യൻ സാമൂഹിക ക്രമത്തിൽ ജാതിക്കുള്ള നിർണായക പങ്കിനെ കുറിച്ച് മാർക്സ് പരാമർശിച്ചു പോകുന്നതായി കാണാൻ കഴിയും. ഏഷ്യടിക് ഉത്പാധന രീതിയെ കുറിച്ച് എടുത്ത് പറയുന്ന മാർക്സിനെ സമ്പന്തിച്ചെടുത്തോളം വ്യത്യസ്ഥ സവിശേഷതകളോട് കൂടിയ സാമൂഹിക രൂപവൽകരണങ്ങളുടെ പഠനത്തിന് നിർദ്ധിഷ്ട സമൂഹങ്ങളുടെ പ്രേത്യേകതകൾ കണക്കിൽ എടുക്കണം എന്ന കാര്യത്തിൽ തർക്കമൊന്നും ഉണ്ടായിരുന്നില്ല. അത്തരമൊരു അപഗ്രഥന രീതിയാണ് മാർക്സിയൻ വിചിന്തനരീതി. ഇന്ത്യയിലെ സാമൂഹ്യ ഉത്പാധന ക്രമവുമായി ബന്ധപ്പെട്ടുകൊണ്ട് അതിന്റെ സവിശേഷതകൾ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ എന്ന പ്രയോഗം തന്നെ മാർക്സ് മുന്നോട്ടു വെ ച്ചത്. അത് യൂറോപ്യൻ ഉത്പാധന ക്രമത്തിൽ നിന്ന് ഈ ഏഷ്യറ്റിക് ഉത്പാധന രീതി എങ്ങനെ വ്യത്യസ്തം ആകുന്നു എന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് അത്തരമൊരു പദപ്രയോഗം മാർക്സ് നടത്തിയത്. ഏതൊരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ക്രമത്തെ പഠിക്കുമ്പോഴും നിർദ്ധിഷ്ട്ട ഉത്പാധന രീതിയുടെയും ഉത്പാദന ബന്ധത്തിന്റെയും സവിശേഷതകൾ മനസിലാക്കണം എന്ന് മാർക്സിസം അനുശാസിക്കുന്നു. ഏതേ തു ഘടകങ്ങൾ എങ്ങനെയെലാം ബന്ധപ്പെട്ട് കിടക്കുന്നു എന്നും അവ തമ്മിലുള്ള പ്രവർത്തനവും പ്രതിപ്രവർത്തനവും പ്രകൃയപരമായ് വികസിക്കുന്നത് എങ്ങനെ എന്നുമുള്ള കാര്യങ്ങൾ സമഗ്രമായി മനസിലാ ക്കുന്ന രീതി ശാസ്ത്രമാണ് മാർക്സിസം മുന്നോട്ടു വെക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ ഉത്പാദന വ്യവസ്ഥയെ സംബന്ധിച്ച് പഠിക്കുമ്പോൾ ജാതി വ്യവസ്ഥയെ കുറിച്ച് സത്തയിൽ മനസിലാക്കാതെ ഇന്ത്യൻ സമൂഹത്തെ കുറിച്ചുള്ള വൈരുദ്ധ്യാത്മക പഠനം പൂർണമാവുകയില്ലെന്ന് നമ്മുക്ക് പറയാൻ കഴിയുന്നത്. ഇന്ത്യയിലെ സാമൂഹിക രൂപവൽകരണപ്രക്രിയയുടെ സവിശേഷതകളും ഉത്പാദന ബന്ധത്തിന്റെ പ്രത്യേകതകളും മനസിലാക്കുന്നതിന് ജാതിവ്യവസ്ഥയുമായ് ബന്ധപ്പെട്ട വിഷയത്തിന്റെ സാരാംശം ആഴത്തിൽ ഗ്രഹിക്കേണ്ടതുണ്ട്. സഹസ്രാബ്ധങ്ങളായ് ഇവിടെ നിലനിൽക്കുന്ന ചൂഷണക്രമവും തൊഴിൽ വിഭജനവും മിച്ചമൂല്യ അപഹരണവും ഏത് രീതിയിലുള്ളതായിരുന്നു എന്നപരിശോധന ജാതി വ്യവസ്ഥയുടെ സങ്കീർണതയിലേക്കും സവിശേഷതകളിലേക്കും നമ്മെ നയിക്കുന്നു. യൂറോപ്യൻ സാമൂഹ്യ രൂപവത്കരണ പ്രക്രിയയിൽ നിന്ന് ഭി ന്നമായി ഭരണകൂടത്തിലും മതത്തിലും എന്ന് വേണ്ട ജീവിതത്തിന്റെ സമസ്ത മണ്ടലങ്ങളിലും ജാതി വ്യവസ്ഥ ശക്തമായ് സ്വാധീനം ചെലുത്തുന്നുണ്ട് . ഇന്ത്യയുടെ ഇത്തരം പ്രത്യേകതകൾ മനസിലാക്കേണ്ടത്തിന്റെ ആവിശ്യകതയെ കുറിച്ച് മാർക്സ് സൂചിപ്പിക്കുന്നു. യൂറോപ്പിലെ മുതലാളത്ത ഉത്പാദനവ്യവസ്ഥയുടെ പഠനവുമായ് ബന്ധപ്പെട്ട് വർഗസമരത്തിൽ ഊന്നുന്ന കാഴ്ചപ്പാടാണ് പൊതുവിൽ മാർക്സ് മുന്നോട്ട് വെച്ചിരുന്നത് എങ്കിലും വിഭിന്നസാമൂഹ്യ രൂപവത്കരണങ്ങൾക്കും ഉത്പാധന സമ്പ്രതായങ്ങൾക്കും ബാധകമാകും വിധം തന്റെ പഠനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മാർക്സ് തിരിച്ചറിഞ്ഞിരുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യ വിരുദ്ധവും ആയ ജ്യാതി വ്യവസ്ഥ ഇന്ത്യയിൽ സഹശ്രബ്ധങ്ങളായി തുടരുകയാണ്. ഭൂമി ഉൾപ്പടെ ഉള്ള ഉത്പാതനോപാതികളുടെ ഉടമസ്താവകാശം നിഷേധിച്ചും തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചും സ്വന്തം ശരീരം പോലും അശുദ്ധിക്ക് ഇടവരുത്തുന്നു എന്ന ധാരണ സൃഷ്ട്ടിച്ചും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനതയെ അകറ്റി നിർത്തിയ ഒരു സാമ്പത്തിക രാഷ്ട്രിയ ക്രമമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ജാതിയാൽ നിർണയിക്ക പെട്ട സമൂഹവും രാഷ്ട്രിയവും സമ്പത്ത്ഘടനയും സംസ്കാരവും നിലനിൽക്കുമ്പോൾ ജാതിവ്യവസ്ഥയെ കുറിച്ചുള പഠനത്തിന് നിർണായക സ്ഥാനമുണ്ട്. ഗീതാനന്ദൻ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാൻ തയാറായിട്ടില്ല. എന്ന് മാത്രമല്ല ജനാധിപത്യവുമായി ബന്ധപ്പെടുത്തിയാണ് ഈ സംവാദം തുടരേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. അംബേദ്ധ്കർ ചിന്ത പദ്ധതിയിലെ കേന്ദ്ര വിഷയം സാമൂഹിക ജനാധിപത്യവും മാർക്സിസതിലെ കേന്ദ്ര വിഷയം തൊഴിലാളിവർഗ സർവ്വാധിപത്യവുമാണ്. “തൊഴിലാളിവർഗ്ഗ സർവ്വധിപത്യം മുന്നോട്ടു വെക്കുന്ന മാക്സിസ്റ്റുകൾക് ജനാതിപത്യ വാദികളാകാൻ കഴിയില്ല ” അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളാണ് സംവാദ വിഷയം ആക്കെ ണ്ടത് എന്ന് പറയുന്ന ഗീതാനന്ദൻ മാർക്സിസം തള്ളിക്കളഞ്ഞുകൊണ്ട് മാർക്സിസത്തെ യൂറോകേന്ദ്രിതമായി പരിഗണിക്കുന്നു. എന്നാൽ ഗീതാനന്ദൻ സ്വാതന്ത്ര്യം സമത്വം സാഹോദര്യം’ എന്നീ മുദ്രവാഖ്യങ്ങൾ ഉയർത്തി കൊണ്ട് വരുന്നുണ്ട്. ഫ്രഞ്ച് ബൂർഷവാസി ജനാധിപത്യ വിപ്ലവകാലത്തു ഉയർത്തിയ മുദ്രാവാക്യം ആണല്ലോ ഇത്. ഇതും യൂറോ കേന്ദ്രിതമാണല്ലോ, പിന്നെ എങ്ങനെയാണ് ഗീതാനന്ദന്ഇത് ഉയർത്തിപിടിക്കാൻ കഴിയുക. മാർക്സിസം യൂറോകേന്ദ്രിത മാണെങ്കിൽ ഈ ജനാധിപത്യ സങ്കല്പവും യൂറോപ്പിൽ നിന്ന് ഉയർന്നു വന്നതാണെന്ന കാര്യത്തെ നിഷേധിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ ജനാധിപത്യം എന്ന് പറയുന്ന ആശയവും യൂറോകേന്ദ്രിതമായ് തന്നെ ഗീതാനന്ദൻ പറയേണ്ടതുണ്ട്. അത്തരം ജനാധിപത്യത്തെ എങ്ങനെയാണ് ഗീതാനന്ദന് ഉയർത്തിപിടിക്കാൻ കഴിയുക എന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതാണ്. യൂറോപ്യൻ നവോത്ഥാനത്തിന്റെയും ജനാധിപത്യ സങ്കല്പത്തിന്റെയും തുടർച്ചയാണ് അംബേദ്കർ ഉയർത്തി പിടിച്ച ജനാധിപത്യവും എന്ന കാര്യം ഗീതാനന്ദന് നിഷേധിക്കാൻ ആകുമോ. ആധുനിക ജനാധിപത്യത്തെ രാഷ്ട്രീയ മായ രീതിയിൽ മാർക്സ്സും അംബേദ്കറും സമീപിച്ചത് എങ്ങനെ എന്നുള്ള കാര്യം കൂടി പരിശോധിക്കേണ്ടതു ണ്ട്. മാർക്സ് ഭൗതികവാദ പരമായും അംബേദ്കർ ആശയവാദപരമായും ആണ് ജനാധിപത്യത്തെ സമീപിച്ചത്. തൊഴിൽ വിഭജനം വർഗവിഭജനം സ്വകാര്യ സ്വത്ത ഉടമസ്ഥത ചരക്ക് ഉൽപ്പാധനം എന്നിവയെല്ലാമായി ബന്ധപ്പെട്ട് വികസിച്ചു വന്ന ഒന്നാണ് മാർക്സിനെ സംബന്ധിച്ചെടുത്തോളം ജനാധിപത്യം.
എന്നാൽ അംബേദ്കർ ആകട്ടെ, ഇങ്ങനെ ചരിത്രപരമായ ഒരന്വേഷണത്തിന് തയ്യാറാവുന്നില്ല. ജനാതിപത്യത്തിന്റെ ഭൗതി കടിസ്ഥാനം എന്ത് എന്ന കാര്യം അത് കൊണ്ട് തന്നെ അംബേദ്കറിന് അജ്ഞാതവും ആയിരുന്നു. യൂറോപ്പിയൻ സമൂഹത്തിൽ ജനാതിപത്യ പ്രക്രിയ വികസിച്ചു വന്നപ്പോൾ ഇന്ത്യയിൽ എന്ത് കൊണ്ട് ജനാതിപത്യ പ്രക്രിയ വികസിക്കാതെ പോയി എന്ന അന്വേഷണത്തിന് മുതിരുകയുണ്ടായില്ല. ഗീതാനന്ദനും അത്തരം കാര്യങ്ങളിൽ ഒക്കെ തികഞ്ഞ മൗനം പാലിക്കുകയാണ്. ചരക്ക് ഉൽപ്പാതന പ്രക്രിയ യുമായി ബന്ധപെട്ടാണ് ജനാധിപത്യം രാഷ്ട്രീയ അർത്ഥത്തിൽ വികസിച്ച തെന്ന് മാർക്സവ്യകത മാക്കുന്നുണ്ട്. തൊഴിൽ വിഭജനം ചരക്ക് ഉൽപാദ നവുമായി ബന്ധപ്പെട്ടാണ് യൂറോപ്യൻ രാജ്യങ്ങളിൽ വികസിച്ചതെങ്കിൽ ഇന്ത്യയിൽ അങ്ങിനെ അല്ലെന്ന് മാർക്സചുണ്ടി കാട്ടുന്നുണ്ട്. ഇവിടെ ജനാധിപത്യപ്രക്രിയ രൂപ പ്പെടാതെ പോയതും ഇതു കാരണമാണ്. ഇത് അംബേദ്കറും ഗീതാനന്തനും മനസ്സിലാ ക്കിയിട്ടില്ല.
എം വി കരുണാകരൻ
This post has already been read 2308 times!


Comments are closed.