കവിതകൾ

പ്രണയമഴ

 

pranayamazha

പ്രണയമഴ

മഴമേഘ ജലമാം മൗനാനുരാഗത്തിൻ
മഴവില്ലുതിർക്കുന്ന മനസ്സിൻ നഭസ്സിലും
മോഹങ്ങളാം മുകിൽമാലകൾ ചാഞ്ചാടും
മോഹിലം ചഞ്ചലം തന്നെ ചിത്തം
പറയുവാനറിയാത്ത പ്രണയമേ നീയെന്റെ
പരിഭവത്തിരകളിൽ തെളിയുന്നുവോ
മിഴിനീർക്കണം പോലെ നേർത്തൊന്നു
പൊഴിയുവാൻ,
ഹൃത്തടം വീണ്ടും കൊതിച്ചുപോയി ഇരവിന്റെ
തേങ്ങലായിഴനെയ്തൊരാനുരാഗ
രേണുക്കളെങ്ങും പൊഴിഞ്ഞ രാവിൽ
പനിമതികലയുമാപാരിജാതങ്ങളും
പാടാൻ പറഞ്ഞതും പ്രണയഗാനം
ചെമ്പനീർ മുകുളവും ചേർത്തുവച്ചേറനാൾ
ചെമ്മേ നടന്നു നാട്ടിന്പുറങ്ങൾ
ചെമ്പട്ടുടുത്തു ചെന്താമരകാടുകൾ
ചെവിയിൽ പറഞ്ഞതാരാണുപോലും?
പാതിവഴിവക്കിലെപൂവാകച്ചില്ലയിൽ
പാട്ടുമായെത്തി പ്പൂങ്കുരുവികൾ
പാടിത്തളർന്നു ചേക്കേറുമാ-
കാഴ്ചയും കോരിത്തരിച്ചു ഞാൻ നോക്കി നിന്നു.
ആറ്റൊരമൊരുകാറ്റിലിലയുമീതോണിയിൽ
ചാറ്റൽ മഴച്ചില്ലു വീണിടുമ്പോൾ
ചാരതോരണഞ്ഞൊരാ വർണ്ണകുടകീഴിൽ
ചേലൊത്ത പെണ്ണവൾക്കൂട്ടിനുണ്ടോ???
സൗമ്യ കനകമംഗലത്തു

This post has already been read 1386 times!

Comments are closed.