നല്ല സിനിമ ബ്രേക്കിംഗ് ന്യൂസ്

പടം കാണാത്തവർ വായിക്കരുതേ…ഫോറൻസിക് ഓഫീസ് രംഗങ്ങളിലെ യുക്തിയില്ലായ്മയെ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ആരോപണങ്ങൾക്ക് ജീത്തു ജോസെഫിന്റെ വിശദീകരണം..

dhravidan

ഫോറൻസിക് ഓഫീസ് രംഗങ്ങളിലെ യുക്തിയില്ലായ്മയെ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ആരോപണങ്ങൾക്ക് ജീത്തു ജോസെഫിന്റെ വിശദീകരണം..

പടം കാണാത്തവർ വായിക്കരുതേ…

“ഫോറെൻസിക്കിൽ ഉള്ള ഡോക്ടർ എന്റെ ഫ്രണ്ട് ആണ്.. ഡിറ്റക്റ്റീവ് മുതൽ ഞാനിത് ഡിസ്കസ് ചെയ്യുന്ന ആളാണ് .. ഹിതേഷ് ശങ്കർ എന്ന് പറഞ്ഞു തൃശ്ശൂരിൽ ഉള്ളതാണ്.. ഞാൻ പുള്ളിയുമായിട്ട് സംസാരിച്ചിട്ട് ആണിത് ഫുൾ വർക്ക്‌ ചെയ്തത്.. കാർഡ്ബോർഡ് പെട്ടിയിൽ ആണ് കൊണ്ടുപോകുന്നത്… സീൽ ചെയ്യണം എന്ന് നിയമം ഉണ്ട്.. പക്ഷെ അവർ സീൽ ചെയ്യാറില്ല… കാരണം ഇതുവരെ അങ്ങനെ ഇഷ്യൂസ് ഒന്നും ഉണ്ടായിട്ടില്ല.. അത് കഴിഞ്ഞു കോട്ടയത്തെ ഫോറൻസിക് ഓഫീസിൽ ചെന്നു… പുള്ളിയുടെ ഫ്രണ്ട് ആയിരുന്നു അവിടുത്തെ ഫോറൻസിക് സർജൻ.. പുള്ളിയെ മീറ്റ് ചെയ്ത് ഞാൻ അവിടുത്തെ ഓഫീസിൽ കയറി ഇറങ്ങി നോക്കി… അവിടെ ഒരൊറ്റ സി സി ടി വി ഇല്ല… പിന്നെ സി സി ടി വി അവർ വയ്ക്കും… ഓട്ടോപ്സി റൂമിൽ വയ്ക്കും… ഇപ്പൊ എന്തോ റൂൾ ഉണ്ട്.. പോസ്റ്റ്‌ മാർട്ടം ചെയ്യുന്നത് വിഡിയോയിൽ വേണം എന്നുള്ളത്.. അത് പോലെ സെക്യൂരിറ്റി, കോട്ടയത്ത്‌ സെക്യൂരിറ്റി ഇല്ല, പക്ഷെ അത് നമ്മുടെ സിനിമയ്ക്ക് വേണ്ടി ചെറിയൊരു ഇത് ചെയ്തു.. പക്ഷെ തൃശൂർ സെക്യൂരിറ്റി ഉണ്ട്.. ആ സെക്യൂരിറ്റി അവിടിരുന്നു വെള്ളം അടിക്കുന്ന കഥ ഒക്കെ പുള്ളി എന്നോട് പറഞ്ഞിട്ടുണ്ട്.. എന്നിട്ട് ഞാൻ ഫൈനൽ ഡ്രാഫ്റ്റ് പുള്ളിയെ വായിച്ചു കേൾപ്പിച്ചപ്പോൾ പുള്ളി പറഞ്ഞു, ഇത് സംഭവിക്കാം, ഇതിനകത്ത് ഒരു അതിഭാവുകത്വവും ഇല്ല… ഇറ്റിസ് പോസിബിൾ, പ്രത്യേകിച്ച് അഞ്ചും ആറും വർഷം ഇതിനായി മിനക്കെട്ടു നിൽക്കുന്ന ഒരാൾക്ക് ഇത് സാധിക്കും, പെട്ടെന്നു ഒരു ദിവസം ഒരാൾക്ക് ഇത് കയറി ചെയ്യാൻ പറ്റില്ല.. ഒരു സ്‌ട്രെയ്‌ഞ്ചേർക്ക് ഇത് ചെയ്യാൻ പറ്റില്ല.. പക്ഷെ ഇതിനകത്ത് ഒരു റിസ്ക് ഫാക്ടർ ഉണ്ട്.. അതുകൊണ്ടാണ് സായി ഏട്ടന്റെ ഡയലോഗിൽ പറയുന്നത്, നായകനു കുറച്ച് ഭാഗ്യം കൂടെ വേണമെന്ന്.. അപ്പോൾ നായകന് കുറച്ചു ഭാഗ്യം ഉണ്ടെങ്കിലോ എന്ന് ലാലേട്ടൻ പറയുന്നുണ്ട്… സി സി ടി വി യുടെയും കാർഡ്ബോർഡ് പെട്ടിയുടെയും ഒക്കെ കാര്യം നമ്മൾ അന്വേഷിച്ചു ഓതെന്റിക് ആയിട്ട് തന്നെ ആണ് ചെയ്തിരിക്കുന്നത് “

This post has already been read 2087 times!

Comments are closed.