
ഇഞ്ചി ഇഞ്ചിയെക്കുറിച്ച് ഇഞ്ചി G1NGER :Zingiber officinale എന്നാണിതിൻ്റെ ശാസ്ത്രനാമം. ഭാരതത്തിനും കേരളത്തിനും പേരും പെരുമയും നേടികൊടുത്ത ഒരു സുഗന്ധദ്രവ്യ വിളയാണ് ഇഞ്ചി. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കുടുതൽ ഇഞ്ചി ഉദ്പ്പാദിക്കപ്പെട്ടജില്ലയാണ് വയനാട് .ജന്മനാട് തെക്ക് കിഴക്കേ ഏഷ്യയാണ്.
തെക്കൻഎഷ്യ സ്വദേശമായിട്ടുള്ള ദീർഘകാല ഔഷധസസ്യം .സുഗന്ധവ്യജ്ഞനമായും, രുചിവർദ്ധക വസ്തുവായും ആഹാരമായും മരുന്നായും ഉപയോഗിക്കുന്ന ഇതിൻ്റെ സുഗന്ധവും എരിവുമുള്ള ഭുകാണ്ഡവും ഈ പേരിൽ അറിയപ്പെടുന്നു.വിദേശ വ്യാപാരികളെ മലബാർ തീരത്തേക്കാകർഷിച്ച ഒരു പ്രമുഖ സുഗന്ധവിള .ഇഞ്ചിക്കൃഷിയിൽ ലോകത്തിലെ ഒന്നാം സ്ഥാനം ഇന്നും ഭാരതത്തിനാണ്.ഇഞ്ചി കൃഷിയുള്ള മറ്റു രാജ്യങ്ങൾ ചൈന, ഇന്തോനേഷ്യ, ബ്രസീൽ മുതലായവയാണ്. ഓലിയോറസിൻ (Ole oresin) പ്രത്യേക രുചി നൽകുന്നു.ഇഞ്ചിയിൽ 81 ശതമാനം വെള്ളവും 2.3 ശതമാനം ആൽബുമിനോയിഡുകളും (Albuminoides) 1 ശതമാനം തൈലവും 12.3 ശതമാനം കാർ ബോഹൈഡ്രേറ്റും 3.4 ശതമാനം മറ്റു വസ്തുക്കളും ആണ് കൊച്ചിൻ ജിഞ്ചർ എന്നാണ് ഇന്ത്യയിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ ഇഞ്ചിക്കും ചുക്കി നും വൻപ്രിയമാണ്.കേരളത്തിൽ ഇഞ്ചി കൃഷിക്ക് ഒന്നാം സ്ഥാനമായിരുന്നു വയനാട് .ചാണകം പച്ചില എന്നിവ ഉപയോഗിച്ച് ജൈവകൃഷിയായിരുന്നു.പിന്നിട് രാസവളങ്ങളും കീടനാശിനികളും വന്നു. വിപണിയുടെ അസന്തുലിതാവസ്ഥയും മഹാളി രോഗവുമാണ് ഇഞ്ചി കൃഷിക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇഞ്ചിക്ക് സ്ഥിരമായ ഒരു വിലയില്ല.മഹാളിരോഗത്തിന് ഫലപ്രദമായ പ്രതിവിധികളൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. വയനാട്ടിലെ കർഷകർ ഇപ്പോൾ വയനാടതിർത്തിയിൽ കർണ്ണാടകത്തിലും കുടകിലുമാണ് ഇഞ്ചി കൃഷിയിറക്കുന്നത്. കർണ്ണാടകയിൽ മഹാളി രോഗം കുറവാണെന്ന് മാത്രമല്ല.വിളവും കുടുതലുമാണ് .::::::::
This post has already been read 4571 times!


Comments are closed.