പൊതു വിവരം

കനവ് (ഷീജ ശിവദാസ്)

കനവ്

കാറ്റുമൊത്തു വനവീഥിയിലൂടെ
സ്നേഹദൂതമായെത്തിടട്ടെ ഞാൻ
സ്നേഹ ലോലമാം നിൻ വിരൽ തുമ്പിനാൽ തോട്ടെടുക്കുകീ
സ്നേഹസ്വരം

കാത്തു കാത്തു നിന്നു പെയ്തൊ ഴിയാത്ത മഴ മേഘമായി നീയും
തഴുകിയകലുമൊരു തെന്നലായ് ഞാനും നമ്മുടെ വിഹായസ്സും..

കാലമെത്ര കാത്തുനമ്മൾ.. ഓർമകളെത്ര നെഞ്ചിലേറ്റി.
കാത്തു നിൽപ്പൂ ഞാനീ വാകമരച്ചോട്ടിൽ.. നിൻ നുണക്കുഴി
ചിരിയും കാത്തു കാത്തു..

വന്നുപോയി ഇടവേളകളൊത്തിരി
വന്നതില്ലിനിയും
നമുക്കുവേണ്ടിയാ വസന്തം..
ചേർന്നണയുമാദിനം കാത്തു നമ്മൾ.. നിലകയല്ലേ കാലങ്ങൾ താണ്ടി

വന്നുപോയി നിറങ്ങളൊത്തിരി
ചേർന്നതില്ലൊട്ടും മനസ്സിൽ..
നിന്നോളമൊന്നും വന്നില്ല തെല്ലും..
കാത്തുനിൽപൂ നീയും ഞാനും..

ഷീജ ശിവദാസ്

This post has already been read 2470 times!

Comments are closed.