
കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥി പോര് മുറുകുന്നു
ലീഗ് വീറും വാശിയും ഉപയോഗിച്ച് നേടിയെടുത്ത കൂത്തുപറമ്പ് മണ്ഡലത്തിൽ ഒടുവിൽ സ്ഥാനാർത്ഥിയെ കിട്ടാതെ പ്രതിസന്ധിയിലായ്
ഒടുവിൽ കാട്ടൂർ മുഹമ്മദിനോ ?ആബി ദിനോ
പ്രവാസി വ്യവസായി ആയ ആബിദിന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട് ഇ കെ സുന്നി വിഭാഗത്തിൻ്റെ പത്രമായ സുപ്രഭാതത്തിൻ്റെ ഡയരക്ടരാണ് ആബിദ്
മണ്ഡലത്തിൽ UDF നേതാക്കളിൽ ഏറ്റവും വിജയ സാധ്യത ഉള്ള , മത്സര രംഗത്ത് ഇറക്കാൻ ഏറ്റവും യോഗ്യനായ ആൾ കാട്ടൂർ ആണെന്ന് മറുവിഭാഗം പറയുന്നു
കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കാഴ്ച വെച്ച പ്രകടനം ഒരു MLA യാവാൻ, അല്ലെങ്കിൽ അതിനേക്കാളേറെ ആവാൻ താൻ യോഗ്യൻ ആണെന്ന് തെളിയിക്കുന്നതായിരുന്നു.
കഴിഞ്ഞു പോയ പ്രസിഡന്റുമാരെക്കാളും പുകഴും പേരും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ മുഴുവൻ കാട്ടൂർ ഉണ്ടാക്കിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലിന്റെആവശ്യം കാട്ടൂരിനില്ല. തന്റെ പ്രസിഡന്റ് പദവിയിൽ ഇരുന്നു കൊണ്ട് ചെയ്ത വികസനങ്ങൾ വഴി എല്ലാ രാഷ്ട്രീയ മത ജാതി കക്ഷികളുടെയും പ്രിയം സമ്പാദിക്കാൻ കാട്ടൂറിന് കഴിഞ്ഞിട്ടുണ്ട്.
നല്ല പ്രസംഗകനും സംഘാടകനുമായ
കാട്ടൂറിനോളം മികച്ച വേറെ ഒരു ആൾ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇല്ല എന്നത് സത്യമാണ്.
പാർട്ടിയുടെ ഉറച്ച വിജയ സാധ്യത ഉള്ള മറ്റേതെങ്കിലും മണ്ഡലം ആയിരുന്നു കാട്ടൂറിന്റെ കർമ മണ്ഡലം എങ്കിൽ വളരെ മുൻപ് തന്നെ അദ്ദേഹം മന്ത്രി സഭയിൽ ഇടം പിടിച്ചേനെ.തന്റെ സ്കൂൾ കാലഘട്ടം മുതൽ MSF ലൂടെ തുടങ്ങി 1986ൽ കോഴിക്കോട് സർവകലാശാലാ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്നത്തെ എ. ഐ.സി.സി. ജനറൽ സെക്രട്ടറി ശ്രീ.കെ.സി
.വേണുഗോപാൽ ചെയർമാൻ സ്ഥാനാർത്ഥിയായ UDSF പാനലിലെ സെക്രട്ടറി സ്ഥാനാർത്ഥിയായിരുന്നു കാട്ടൂർ മഹമൂദ്.നിയോജകമണ്ഡലം MSF പ്രസിഡന്റ് , ജില്ലാഭാരവാഹി,യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി,പ്രസിഡന്റ്,തുടങ്ങി നിയോജകമണ്ഡലത്തിന്റെ മുക്ക് മൂലകളിൽ സുപരിചിതനായ മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവായി വളർന്ന കാട്ടൂർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്,ജില്ലാ പ്രവർത്തകസമിതി അംഗം ,മുസ്ലിംലീഗ് ദേശീയസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.അണികളും പാർട്ടി നേതാക്കളും നാട്ടുകാരും അങ്ങനെ എല്ലാവരുമായി മികച്ച ബന്ധം പുലർത്തുന്ന വ്യക്തിത്വം ആണ്. എല്ലാം ഒത്തിണങ്ങിയ ക്വാളിറ്റി ഉള്ള ഈ നായകൻ വരട്ടെ, നമ്മുടെ MLA ആയിട്ട്…
This post has already been read 1084 times!


Comments are closed.