ആരോഗ്യം ബ്രേക്കിംഗ് ന്യൂസ്

ഐ എം എ രോഗവ്യാപന നടത്തിയ ദുഷ്ട കുട്ടങ്ങൾ

ഐ.എം.എ.യ്ക്ക് സ്വകാര്യാശുപത്രികൾ
തകരുന്നതിന്‍റെ ദുഖം
വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ,

കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കൾ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദു:ഖം കാരണം.

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ സർക്കാരിനെ ഉപദേശിക്കുന്നതും നാട്ടുകാരെ ബോധവത്കരിച്ചു പോരുന്നതും അലോപ്പതി ഡോക്ടർമാരും അവരുടെ പൊതുസംഘടനയായ ഐ.എം.എ.യുമാണ്.

കൊറോണയെന്നു വിളിച്ചു തുടങ്ങി പിന്നീട് കോവിഡ് – 19 എന്ന് പുനർനാമം നൽകിയ രോഗം പുതിയ വൈറസാണെന്നും അതിനു മരുന്നു കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആയൂർവേദ ഡോക്ടർമാരും ഹോമിയോ ഡോക്ടർമാരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയാൽ പിടിച്ച് ജയിലിൽ ഇടുമെന്ന് തിട്ടൂരമിറക്കിയത് ഐ.എം.എ.യും സ്വകാര്യ ആശുപത്രിയുടെ കിമ്പളം വാങ്ങുന്ന അവരുടെ ഉൗച്ചാളികളായ കവല ചട്ടന്പിമാരുമാണ്.

കേരളത്തിൽ ഹോമിയോ ആയൂർവേദ പ്രതിരോധ മരുന്ന് കഴിക്കുന്നതിനെ തടസപ്പെടുത്തിയ ഐ.എം.എ ഭാരവാഹികൾ കേരളത്തിൽ രോഗ വ്യാപനം വരുത്തി നാടിനെ കൊലക്കളമാക്കിയ ദുഷ്ടക്കൂട്ടമാണ്.

യഥാർത്ഥത്തിൽ കേരളത്തെ കോവിഡ് കേന്ദ്രമാക്കിയതിൽ ഐ.എം.എ.യുടെ പങ്ക് വളരെ വലുതാണ്.
ആരോഗ്യവകുപ്പിനെ പുഴുവരിക്കുന്നതായും ഇനി പറയാതെ വയ്യെന്നും പറഞ്ഞ് ഐ.എം.എ ഇറക്കിയ പത്രക്കുറിപ്പിൽ ഐ.എം.എ.യുടെ ദു:ഖങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുകയാണ് ചെയ്യുന്നത്.

11 ഇന ആവശ്യങ്ങളാണ് ഐ.എം.എ പത്രക്കുറിപ്പിൽ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ അവസാനത്തെ മൂന്ന് ആവശ്യങ്ങളാണ് ഐ.എം.എ.യുടെ യഥാർത്ഥ രോദനങ്ങൾ.

പ്രൈവറ്റ് മേഖലയിൽ കോവിഡ് ചികിത്സ ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരേയും വിശ്വാസത്തിലെടുത്ത് ജില്ലകളിലെ ചികിത്സാ ഏകോപനം ശക്തിപ്പെടുത്തുക.

പ്രൈവറ്റ് മെഡിക്കൽ കോളജുകളിലെ ജോലിക്കാരുടെ (ഡോക്ടർമാരുടേത് ഉൾപ്പെടെ) ശന്പളം ഉടൻ നൽകാൻ സർക്കാർ വേണ്ട നിർദേശം നൽകുക.

ഒറ്റക്കെട്ടായ പ്രവർത്തനം നടത്തണം. അല്ലെങ്കിൽ ഇനി രക്ഷയില്ല.

കോവിഡ് വന്നതോടെ സ്വകാര്യ ആശുപത്രിയിൽ രോഗി പോയിട്ട് പട്ടിക്കുറുക്കൻപോലും കയറാതായതോടെ കൈനീട്ടമായി പോലും രോഗിയെ കിട്ടാതാകുകയും ചില്ലിക്കാശ് വരുമാനമില്ലാതാകുകയും ചെയ്തു. ഇക്കാരണത്താൽ പ്രൈവറ്റ് മെഡിക്കൽ കോളജിൽ മാസങ്ങളായി ശമ്പളമില്ലെന്ന് ഐ.എം.എ.യുടെ പത്രക്കുറിപ്പിൽതന്നെ പറയുന്നു.

ഇനി എല്ലാവരും (കേരളത്തിലെ അറുപതിനായിരം അലോപ്പതി ഡോക്ടർമാരും) ഒന്നിച്ചു നിന്നില്ലെങ്കിൽ രക്ഷയില്ലെന്നാണ് ഐ.എം.എ. പത്രക്കുറിപ്പിൽ കരയുന്നത്.

പിണറായി സർക്കാർ സ്വകാര്യ ആശുപത്രി മേഖലയെ തകർക്കുന്നതായി ഐ.എം.എ യോഗങ്ങളിൽ . ഉയരുന്ന വിലാപം പത്രക്കുറിപ്പിലും പ്രത്യക്ഷമായി.

നാടുമുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു. തിരുവനന്തപുരത്ത് അത്യാധുനിക ഡ്രോമാ കെയർ സെന്‍റർ ന്യൂഡൽഹി എയിംസിന്‍റെ മാതൃകയിൽ തുടങ്ങിക്കഴിഞ്ഞു. ഇനി തലസ്ഥാനത്തെ ബ്ലേഡ് ആശുപത്രികൾക്ക് രക്ഷയില്ല. കോവിഡ് ബാധിച്ച ഡോക്ടറുടേയും രോഗികളുടേയും വിവരം പൂഴ്ത്തിവച്ചിട്ടും ആശുപത്രികളിൽ രോഗികൾ കയറുന്നില്ല.

ഇങ്ങനെ പോയാൽ സ്വകാര്യ ആശുപത്രികൾ പൂട്ടിപ്പോകും. ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം, എന്നുവച്ചാൽ സർക്കാർ മെഡിക്കൽ കോളജിൽ രോഗികളെ പുഴുവരിക്കുന്നുവെന്ന് പ്രചരിപ്പിക്കണം. എന്നാൽ മാത്രമേ നിലനില്പുള്ളൂവെന്നാണ്് ഐ.എം.എ. നൽകുന്ന പ്രബോധനം.
നാടുമുഴുവൻ കോവിഡായതോടെ മരണ വെപ്രാളത്തിൽ നാട്ടുകാർ ഹോമിയോ മരുന്നു കഴിക്കുന്നു. സർക്കാർ ആയൂർവേദ മെഡിക്കൽ ഓഫീസേഴ്സിനു പോലും ഒടുവിൽ ബുദ്ധി ഉദിക്കുകയും കോവിഡിനു മരുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞുനടക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നതും പോര കോവിഡുപിടിക്കാതിരിക്കാനായി നാട്ടുവൈദ്യന്മാരുടെ മരുന്നു മാത്രമല്ല അറിയാവുന്ന പച്ചിലകളും കുരുമുളകും ചുക്കുകാപ്പിയുമെല്ലാം നാട്ടുകാർ കഴിക്കുന്നു.

രോഗികളെല്ലാം കൈവിട്ടുപോയി. ഇനി അലോപ്പതിയിലേക്ക് എല്ലാവരും മടങ്ങിവരുമെന്ന് യാതൊരു ഉറപ്പുമില്ല.
ഇനി രക്ഷയില്ല, അലോപ്പൊതി രക്ഷപ്പെടണമെങ്കിൽ സർക്കാർ ആശുപത്രിയെ ഇല്ലാതാക്കണം. പറഞ്ഞു പറഞ്ഞ് ഇല്ലാതാക്കണംം. ഇതാണ് ഐ.എം.എ. ചെയ്തുകൊണ്ടിരിക്കുന്നത്.
ഐ.എം.എ.യോട് വൈദ്യമഹാസഭക്ക് ഒന്നേപറയാനുള്ളൂ. ഐ.എം.എ. കള്ളം മാത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവരാണെന്ന സത്യം നാട്ടുകാർ മനസിലാക്കിക്കഴിഞ്ഞു. ഇനി സത്യം പറഞ്ഞാലും ഐ.എം.എ.ക്കാരെ കള്ളം പറയുന്നവരെന്നു മാത്രമേ നാട്ടുകാർ പറയൂ

9447352982
vaidyamahasabha@gmail.com

This post has already been read 3143 times!

Comments are closed.