വിഷുഫലം 2021
🌹🌹🌹🌹🌹🌹🌹
മകര ശനി കുംഭ വ്യാഴം . കൊല്ലവർഷം 1196 മേടമാസം 1 ന് (2021 ഏപ്രിൽ 14 ) ബുധനാഴ്ച ഉദയാൽ പൂർവ്വം 9 നാഴിക 27 വിനാഴികയ്ക്ക് ( 2 മണി 32 മിനിട്ട് Am) ഭരണി നക്ഷത്രവും മേടക്കൂറും ശുക്ലപക്ഷത്തിൽ ദ്വിതീയ തിഥിയും വരാഹക്കരണവും , പ്രീതി നാമ നിത്യയോഗവും കൂടിയ സമയം മേട വിഷു സംക്രമം
മേടക്കൂ ർ(അശ്വതി , ഭരണി,കാർത്തിക
1/4)
ഈ വർഷം പ്രായേണ ശുഭകരമായിരിക്കും . ഉദ്യോഗലബ്ധി, ഊഹക്കച്ചവടത്തിൽ നഷ്ടസാധ്യത.ദീർഘകാലമായി പ്രതീക്ഷിച്ചിരുന്നവ കൈകളിൽ എത്തും. മനസ്സിൽ ഉണ്ടായിരുന്ന ഭയം മാറി ചുറുചുറുക്കും ആത്മവിശ്വാസവു കുടിയേറും. എങ്കിലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം നല്ല തൊക്കെസംഭവിക്കാൻ തുടങ്ങുമ്പോൾ കളിതമാശ – ദുർഭാഷണം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഗൃഹ ഭാഗ്യം, അന്യധീനപ്പെട്ട സ്വത്തു കൈ വരാം.
ദോഷശാന്തിക്കായി നവാക്ഷരി ജപം. ചണ്ഡികാ യന്ത്ര ധാരണം. സർപ്പക്ഷേത്രത്തിൽ അഭിഷേകം, പരദേവതക്ക് വിളക്കും മാലയും.
ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി മകീര്യം 1/2)
ഈ വർഷം ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ തടസ്സങ്ങളെ തകർക്കാവുന്ന കാലഘട്ടമാണിത്. ദാമ്പത്യസുഖം, ശത്രുജയം, അശ്രദ്ധയാൽ അനർത്ഥങ്ങളെ ക്ഷണിക്കരുത്. ധനനാശം, അഗ്നിഭയം,അ നാവശ്യസംസാരങ്ങൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങി വക്കും. ധനനഷ്ട കാലമാണ്. ശരിയായതീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നല്ല ഫലം തരും. ക്ഷമയോടിരുന്നാൽ സമാധാനം നിലനിൽക്കും . ജോലി സ്ഥലത്ത് ആത്മവിശ്വാസത്തോടെ പ്രവൃത്തിച്ചാൽ ഉയർച്ച ഉണ്ടാകും. ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. കാലം അനുകൂലമല്ലെന്ന ധാരണഎല്ലായ്പ്പോഴും ഉണ്ടായിരിക്കണം. ഉത്തരവാദിത്വം വർദ്ധിക്കാം. തൊഴിലിൽ അഭിവൃദ്ധി .
ദോഷശാന്തിക്കായി ഗണപതി ഹോമം, ചാമുണ്ഡി പ്രീതി , ശിവന് ക്ഷീരാഭിഷേകം.. സർപ്പക്ഷേത്രത്തിൽ നൂറുംപാലും .
മിഥുനക്കൂർ ( മകീര്യം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവെ ഈ വർഷം നിങ്ങളുടെ കഷ്ടതകൾ മാറി നൻമകൾ വർദ്ധിക്കാൻ തുടങ്ങും. കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. ബന്ധുക്കൾക്കിടയിലും, സമൂഹത്തിലും മതിപ്പുയരും . സന്താനങ്ങൾ ഉണ്ടാവാനുള്ള ചികിത്സ ഫലിക്കും. ആഭരണ ഭാഗ്യം, ശത്രുപീഢകരുതിയിരിക്കുക.മക്കളുടെ തടസ്സപ്പെട്ട വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങൾ വഴിയെ നടക്കും. ധനവിനിമയം ശ്രദ്ധിക്കണം 1പാഴ്ച്ചെലവുകൾ വന്നുപെടാനിടയുണ്ട്. വിഷബാധാ സാഹചര്യങ്ങളെ (ഭക്ഷണത്തിൽ നിന്നോ, ഇഴജീവികളിൽ നിന്നോ ആവാം) കരുതി ഒഴിവാക്കണം. നാഗദേവതാ സ്ഥാനങ്ങളിൽ പോയി പ്രാർത്ഥിക്കുകയും മറ്റും ചെയ്യുന്നത് നന്നായിരിക്കും. കഫസംബദ്ധമായും , ശ്വാസകോശ സംബദ്ധമായും അസുഖം ഉള്ളവർ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് പാലഭിഷേകം, ഹനുമാന് അവൽ, സുബ്രമണ്യന് പനിനീർ . ഷഷ്ഠി വ്രതം, ഭാഗ്യസൂക്ത യന്ത്ര ധാരണം.
കർക്കിടക്കൂറ് (പുണർതം1/4 , പൂയ്യം, ആയില്യം)
ഈ വർഷം ഗുണദോഷഫലങ്ങൾ സമ്മിശ്രമാണ്. എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. കർമ്മരംഗം പുരോഗതി പ്രാപിക്കുമെങ്കിലും പ്രവർത്തിക്കനുസരിച്ച് ലാഭം ഉണ്ടാവുകയില്ല. അഭീഷ്ടസിദ്ധി, സന്താന ഗുണം, ശത്രുക്കളെ കരുതിയിരിക്കുക ധനവിനിമയത്തിൽ ജാഗ്രത . ഏതൊരു കാര്യവും ഒന്നോ, രണ്ടോ തവണ അലോചിച്ചിട്ടും, നന്നയി ആസൂത്രണം ചെയ്തും നടത്തിയാൽ നൻമകൾ നിലനിൽക്കും. ജോലി സ്ഥലത്ത് വിഷമങ്ങൾ ഉണ്ടാക്കിയവർ തന്നെ ഒടുവിൽ നിങ്ങളെ മനസ്സിലാക്കി പ്രശംസിക്കുന്ന അവസ്ഥ യുണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുവിന് പായസം സുദർശന അർച്ചന , സുബ്രമണ്യന് പഞ്ചാമൃതം, ഗണപതി ഹോമം, ലക്‌ഷ്‌മി നരസിംഹ യന്ത്ര ധാരണം.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4 )
ഈ വർഷം കർമ്മ രംഗത്ത് പുത്തനുണർവ്വ് പ്രതീക്ഷിക്കാം . വാക്കിൽ നിയന്ത്രണം വേണം.പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം . മനസ്സിനിഷ്ടപ്പെട്ട വിധത്തിൽ മംഗല്യ ഭാഗ്യമുണ്ടാകും . മക്കളാൽ കീർത്തി ഉണ്ടാവും. കൊടുക്കലുകൾ, വാങ്ങലുകൾ സംബന്ധിച്ച കാര്യങ്ങൾ അപ്പപ്പോൾ കുറിച്ചു വെക്കണം . പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ഇഴജന്തുക്കളിൽ നിന്നും ആപത്ത് ഉണ്ടാവാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഗണപതി ഹോമം, ചാമുണ്ഡിക്ക് രക്തപുഷ്പാഞ്ജലി, സർപ്പക്ഷേത്രത്തിൽ അഭിഷേകം. ചന്ദ്രകാന്തം ധരിക്കുക,
കന്നിക്കൂർ (ഉത്രം3/4 അത്തം, ചിത്തിര 1/2)
എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും മന: സംയനത്തോടെയും, സാവകാശത്തോടെയും ചെയ്യുക വഴി വിജയിക്കാൻ കഴിയും. ശ്രദ്ധയും, ഈശ്വര പ്രാർത്ഥനയും, വിട്ടുവീഴ്ച ഇല്ലാതെ കൊണ്ടു നടക്കണം . ദാമ്പത്യത്തിലും വിട്ടുവീഴ്ചകൾ ചെയ്യുക വഴി കൂടുതൽ പ്രശ്നങ്ങളിൽ ചെന്നെത്താതെ നോക്കാം അപ്രതീക്ഷിതമായി ധനം വന്നു ചേരുമെങ്കിലും ധൂർത്ത് ഒഴിവാക്കിയില്ലെങ്കിൽ ഉപകാരപ്പെടില്ല. ക്ഷമയോടെ പ്രവർത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാവും. സുഹൃത്തുക്കൾ വഴി നേട്ടം. സന്താന സൗഖ്യം, വിവാഹയോഗം, അപ്രതീക്ഷിത ഭാഗ്യം .
ദോഷശാന്തിക്കായി വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് പാൽ പായസം, ശിവനും ദേവിക്കും വിളക്കും മാലയും. സുദർശന അർച്ചന . ഗണപതി ഹോമം
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശ്രമങ്ങൾ പൂർണ്ണമായും ഫലം തരുന്ന വർഷമാണിത് . താൻ ചെയ്യേണ്ടതായ കാര്യങ്ങളിൽ ഉണർന്നു പ്രവർത്തിച്ചാൽ പ്രശസ്തിയും , അംഗീകാരവും നിശ്ചയം. പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും. ദാമ്പത്യസുഖം, ധനലാഭം. ഇഷ്ട ജന സമാഗമം, സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനലബ്ധി, ശത്രുജയം, വിദ്യാർത്ഥികൾക്ക് ഈ വർഷം സമയം വളരെ അനുകൂലമാണ്. ആലോചിക്കാതെ ആർക്കും വാഗ്ദാനങ്ങൾ നൽകരുത്.
ദോഷ ശാന്തിക്കായി ചാമുണ്ഡി പ്രീതി , ശാസ്താവിന് എള്ള് പായസം , സർപ്പക്ഷേത്രത്തിൽ അഭിഷേകം.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
കയറ്റവും ഇറക്കവും ഒരു പോലെ അനുഭവപ്പെടുന്ന വർഷമാണിത്. എന്ത് കാര്യവും നന്നായി ആലോചിച്ച് ചെയ്യുക. ജീവിതപങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. കച്ചവടം, ഉദ്യോഗം എന്നിവയിൽ നേട്ടം. സാമൂഹ്യ പ്രവർത്തകർക്ക് പദവി. ഉന്നത വിദ്യ യോഗം , അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് ഒഴിയുക. മുതിർന്നവരുടെ വാക്കുകൾ സ്വൽപ്പം കടുപ്പിച്ചതായാലും അതെല്ലാം നിങ്ങളുടെ നൻമയ്ക്കാണ് എന്ന് മനസ്സിലാക്കി വെറുക്കാതെ അനുസരിക്കുന്നതാണ് ഉത്തമം. മുറിവ്, ചതവ് വരാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഗണപതി ഹോമം. ദേവീപ്രീതി , സർപ്പത്തിന് അഭിഷേകം . മഹിഷമർദ്ദിനി യന്ത്ര ധാരണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ഈ വർഷം എടുത്തു ചാടാതെയും , അലസത കൂടാതെയും പ്രവർത്തിച്ചാൽ പേരും , പ്രശസ്തിയും തുടർന്നുകൊണ്ടേയിരിക്കും . മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉണ്ട് . ആരേയും അകമഴിഞ്ഞ് വിശ്വസിക്കാതിരിക്കുക . ധന ക്രയവിക്രയങ്ങൾ നല്ല ശ്രദ്ധ വേണം മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. സത്യസന്ധമായി പ്രവർത്തിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. സ്ഥാനലബ്ധി, മംഗല്യ ഭാഗ്യം, കാര്യസിദ്ധി, ശത്രുക്കളെയും രോഗത്തെയും ജാഗ്രതയോടെ നേരിടുക.
ദോഷശാന്തിക്കായി ഹനുമാൻ സ്വാമിക്ക് പാൽ പായസം, അയ്യപ്പന് നീരാജ്‌ഞനം, നരസിംഹ സ്വാമിക്ക് പാനകം, ലക്ഷ്മീനരസിംഹ യന്ത്ര ധാരണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈ വർഷം സാമ്പത്തീകമായി നല്ല ഉണർവ്വ് പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലം. മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന വിഷമങ്ങൾ മാറും. ഈ സമയത്ത് പഴയ അനുഭവങ്ങൾ ഒരു പാഠമായി കരുതി ഇപ്പോഴത്തെ നില തലക്കനമായി മാറ്റാതിരിക്കുന്നതും നൻമയുണ്ടാക്കും. ഗ്യഹ സുഖം, സന്താന ഗുണം, സാമൂഹ്യ പ്രവർത്തകർക്കും , കലാകാരൻമാർക്കും അപ്രതീക്ഷിത നേട്ടം. ധനലാഭംഉണ്ടാവുന്ന വർഷമാണിത്. പുതിയ ജോലി, സന്താന ഗുണം, യാത്രാ ഗുണം, ബന്ധു ഗുണം ഇവയും ഫലം.
ദോഷശാന്തിക്കായി അയ്യപ്പന് ക്ഷീരധാര , ശിവനു പിൻ വിളക്ക് ധാര , യോഗ കാരകന്റെ രത്നം ധരിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം പൂരോരുട്ടാതി 3/4)
ഈശ്വര പ്രാർത്ഥനയാലും, ക്ഷമയോടെയും പ്രവർത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാവും. അതേസമയം ഭയപ്പാടോടെ എല്ലാ ത്തിൽ നിന്നും അകന്നു മാറി നിൽക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഉദാസീന ബുദ്ധി പാടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം നൽകും . തീർത്ഥയാത്രകൾ തുടങ്ങും. ഓഹരി വിപണിയിലും വലിയ നിക്ഷേപങ്ങൾക്കും നല്ലസമയമല്ല. വാക്കുകൾ പാലിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക. സൗഹ്യദങ്ങൾ വഴി നേട്ടം. മാനഹാനി ശ്രദ്ധിക്കുക. ഉദര രോഗം നേത്രരോഗം, സ്ത്രീകൾ വഴി മന:ക്ലേശ സാധ്യത ജാഗത. കുടുംബ സുഖം., ദാമ്പത്യസുഖം, ദുഷ്ട ജനസംസർഗ്ഗത്തിലൂടെ പണി കിട്ടാതെ നോക്കുക. ലോട്ടറി ഭാഗ്യം, അനാരോഗ്യം . ധനപരമായി മറ്റുള്ളവരെ സഹായിക്കരുത്. സുഹൃത്തുക്കൾ വഴി ഭാഗ്യം, ശത്രുക്കളിൽ ജാഗ്രതാ, യശസ്സ് വർദ്ധിക്കും.
ദോഷശാന്തിക്കായി ഗണപതി ഹോമം, ശാസ്താവിന് പാലഭിഷേകം, ഇന്ദ്രനീലം ധരിക്കുക, വിഷ്ണു സഹസ്രനാമജപം.
മീനക്കൂറ് പ്രൂരോരുട്ടാതി 1/4 ഉത്രട്ടാതി, രേവതി )
കാർഷിക വൃത്തിയിലേർപ്പെട്ടവർക്ക് ഈ വർഷം ശുഭകരമായ കാലമാണ്. വരുമാനം വർദ്ധിക്കുമെങ്കിലും ചിലവുകൾ അധികമാവും. അലസത കർമ്മ രംഗത്തെയും മറ്റു കാര്യങ്ങളെയും പ്രതികൂലമായി ബാധിക്കും എന്തിടപാടുകളും ശ്രദ്ധയോടെ ചെയ്താൽ വിജയിക്കും .ദുഷിച്ച കൂട്ടുകെട്ടുകളിൽ പെടാതിരിക്കയും വേണം.വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന ചെയ്യണം. ധന ഇടപാടിൽ ജാഗ്രത. കടബാധ്യതകൾ വരുത്തരുത് .ആരോഗ്യ ശ്രദ്ധ വേണം. യാത്രാ ക്ലേശം, ബന്ധു സഹായം , പ്രണയം അന്യദേശവാസം, ധനലാഭം, ഇഷ്ട ജന സമാഗമം, പ്രണയ സാഫല്യം, വില പിടിച്ചവ കളഞ്ഞു പോകാതെ ശ്രദ്ധിക്കുക. അഗ്നി, വൈദ്യുതി ഇവയാൽ ദോഷം വരാതെ ജാഗ്രത.
ദോഷശാന്തിക്കായി സുബ്രമണ്യന് പഞ്ചാമൃതം, നരസിംഹ സ്വാമിക്ക് പാനകം . താരാ യന്ത്ര ധാരണം. ഭദ്രകാളിക്ക് ചൊവ്വാഴ്ച രക്തപുഷ്പാജ്ഞലി .
ജ്യോതിഷരത്നം പ്രഭാസീന C.P.
ഹരിശ്രീ, P. O. മമ്പറം, പിണറായി , കണ്ണൂർ.
:9961442256;9895112028
This post has already been read 4305 times!
Comments are closed.