വിധി
“ഇവനെ കൊണ്ട് തോറ്റു.”ലക്ഷ്മിക്ക് ദേഷ്യം സഹിക്കാനാവാത്തതിനാൽ കൈയിലിരുന്ന കുറ്റിചുലിൻ്റെ പിറകുവശത്ത് രണ്ട് ഇടിവച്ചു കൊടുത്തു. ഉടുത്തിരുന്ന പാവാട ഒന്നുകൂടി കുത്തി ഉടുത്തു കൊണ്ട് വീണ്ടും മുറ്റം അടിച്ചു തുടങ്ങി.
അല്ല , ലക്ഷ്മി കുട്ടിയേ…ആരോടാണ് രാവിലെ ഇത്ര കലിപ്പ് കാട്ടുന്നത്.?
മുഖം ഉയർത്തി നോക്കിയ ലക്ഷ്മി കണ്ടത് വേലിക്കപ്പുറത്തു നിൽക്കുന്ന ജാനുച്ചിയെയാണ്.
നല്ല വെളുത്ത തുടുത്ത മുഖമായിരുന്നവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരിക്കുന്നു.
എൻ്റെ ജാനുച്ചി, വടക്കേതിലെ അവറാച്ചൻ മൊതലാളിയുടെ മോൻ ബെന്നിച്ചന് ഈ ഇടയായിട്ട് രാവിലെ ഈ സമയെത്താരു നടത്തവും, ഒരു ഒളികണ്ണിട്ട നോട്ടവും ,അവന് അറിയില്ല .. എന്നെ
ലക്ഷ്മി കലിപൂണ്ടു.
പോട്ടെ മോളേ…
വിട്ടുകള. അവരൊക്കെ കാശും പിടിപാടും ഉള്ള വലിയ ആൾക്കാരാണ്.
പാവത്തുങ്ങളെ കണ്ടാൽ അവർക്ക് പുച്ഛമാണ്.
അല്ല ജാനുച്ചി, ഇവൻ എവിടെയായിരുന്നു.കുറച്ചു കാലമായിട്ട് കാണാനില്ലായിരുന്നല്ലോ..?
അവൻ്റെ കൈലിരിപ്പ് അത്ര ശരിയല്ലാത്തതു കൊണ്ട് കൊറെക്കാലം അവൻ്റെ അപ്പൻ്റെ അനിയൻ ഒരു വികാരിയച്ഛൻ്റെ കൂടെയായിരുന്നുന്നൊക്കെ പറയുന്നു.
ആർക്കറിയാം..?
ലക്ഷ്മിയേ …
അകത്തു നിന്നും അമ്മയുടെ വിളി വന്നു.
ഞാൻ പോവുന്നുചേച്ചി.
ലക്ഷ്മി തിരിഞ്ഞു നടന്നു.
പാവം കുട്ടി. ജാനു അവളുടെ ആ പോക്ക് നോക്കി നിന്നു പോയി.
നല്ല ഒന്നാതരം നായർ തറവാടായിരുന്നു.
സാവിത്രിയും ഗംഗാധരനും രണ്ട് പിള്ളേരുമായിട്ട് വളരെ സന്തോഷമായിട്ടായിരുന്നവർ കഴിഞ്ഞത്.
ലക്ഷ്മിയുടെ മൂത്തത് മീനാക്ഷിയായിരുന്നു. നല്ല അടക്കവും ഒതുക്കവും ആരും കണ്ടാൽ ഒന്നു നോക്കി പോകുന്ന മുഖശ്രീയും.
ലക്ഷ്മിയും നല്ല സുന്ദരികുട്ടിയാണ്.
എന്നാൽ
ഇത്തിരി തറുതല പറയുന്ന കൂട്ടത്തിലാണെന്നു മാത്രം.
അവരുടെ ജീവിതത്തിലേക്ക്
ആ ദുരന്തം വരുമെന്ന് ആരും കരുതിയതല്ലല്ലോ.
ജാനു നെടുവീർപ്പിട്ടു.
എല്ലാം ഇന്നലെ നടന്നതു പോലെ….
അന്ന് രാവിലെ ലക്ഷ്മിയുടെ അലറി കരച്ചിൽ കേട്ടാണ് ഞാനും വാസുവേട്ടനും അവിടേക്ക് ചെന്നത്.
നിലത്ത് ബോധംകെട്ട് കിടക്കുന്ന സാവിത്രി ചേച്ചിയും അവരെ കെട്ടിപ്പിടിച്ച് അലറുന്ന ലക്ഷ്മിയും.
എന്താണന്നറിയാതെ ഞങ്ങൾ ചുറ്റും നോക്കി.
എടി ജാനുവേ …
അകത്തേക്കു പോയ വാസുവേട്ടൻ്റെ നിലവിളി.
എന്താന്ന് അറിയാനായി ഓടിയെത്തിയ എൻ്റെ കണ്ണുകൾ കണ്ടത്…
അയ്യോ… ജാനുവും ഉച്ചത്തിൽ വിളിച്ചു.
വായിലൂടെ നുരയും പതയുമായിട്ട്, മീനാക്ഷിയും ഗംഗാധരേട്ടനും കിടക്കുന്നു.
എന്താ വാസുവേട്ടാ…
ജാനു പൊട്ടി കരയാൻ തുടങ്ങി.
ഇന്നലെകൂടി ഇവിടെ നിന്ന് രണ്ടു പേരുടെയും കളി ചിരി കേൾക്കുന്നാണ്ടായിരുന്നല്ലോ.
എനിക്കൊന്നും അറിയില്ല..
വാസുവും ആകെ തളർന്നു.
കണ്ട നാൾ മുതൽ ഒരു കുടപ്പിറനെപ്പോലെയാണ് ഗംഗാധരേട്ടനും സാവിത്രി ചേച്ചിയും ഞങ്ങളെ കണ്ടിരുന്നത്.
എന്തിനാണിവർ ഈ കടുംകൈ ചെയ്തത് .!
വാസു തലയിൽ കൈവച്ചു കൊണ്ട് നിലത്തിരുന്നു.
ലക്ഷ്മിയുടെ കരച്ചിൽ കൂടി കൂടി വന്നു.
നാട്ടുകാരെല്ലാം കൂടി .
ബോധം കെട്ട സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോയി.
അന്നതിൻ പിന്നെ
ഇന്നേ വരെ സാവിത്രിയുടെ മനസ്സ് നേരേയായിട്ടില്ല.
ഇതൊക്കെ നടന്നിട്ട്, രണ്ട് കൊല്ലം കഴിഞ്ഞു കാണും.
അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു മീനാക്ഷി .എന്താണ് സംഭവിച്ചതെന്ന് ഇന്നും ആർക്കും അറിയില്ല.
സാവിത്രിയുടെ അങ്ങളമാർ ഇവരെ കൂട്ടികൊണ്ടു പോകാൻ വന്നിട്ടവർ പോയില്ല. ഗംഗാധരേട്ടനും പൊന്നുമോളും ഉറങ്ങുന്ന ഇവിടം വിട്ടവർക്ക് പോവാനാവില്ലല്ലോ…
അവരുടെയൊക്കെ സഹായം കൊണ്ട് സാവിത്രിയുടെ മരുന്നും വീട്ടുകാര്യങ്ങളും നടക്കുന്നു.
ലക്ഷ്മിക്ക് വിവാഹാലോചനകൾ വന്നിട്ടും, ഇവിടെ അമ്മയെ തനിച്ചാക്കാൻ പറ്റില്ല എന്ന കാരണത്താൻ എല്ലാം ഒഴിവാക്കി വിടുന്നു.
ഇത്രയും പ്രശ്നങ്ങളുടെ ഇടയിലും
ചുണക്കുട്ടിയായിട്ടാണവൾ
പ്രതികരിക്കുന്നത്.
പാവം കുട്ടി. ജാനു മനസ്സിൽ പറഞ്ഞു.
…………………………….
സന്ധ്യ മയങ്ങി, അസ്തിതറയിൽ വിളക്കു കത്തിച്ചു കൊണ്ടു നിന്നപ്പോൾ
പെട്ടെന്ന് പിന്നിൽ നിന്നൊരു കാൽ പെരുമാറ്റം.അവൾ തിരിഞ്ഞു നോക്കി. ഇരുട്ടിൽ ഒരാൾരൂപം.
ആരാ…?
എന്നവൾ ഉച്ചത്തിൽ ചോദിച്ചു.
ആ രൂപം അവളുടെ നേരേ വന്നടുക്കുന്നു.
ലക്ഷ്മി … എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടന്ന് ആ ആൾ പറഞ്ഞു കൊണ്ടു അവളുടെ അടുക്കലേക്ക് നടന്നെത്തിയിരുന്നു
എന്നാൽ അവൾ
സർവ്വശക്തിയും എടുത്തയാളെ ആഞ്ഞ് തള്ളി.ആ ആൾ നിലംപതിച്ചു.
അൽത്തറയിൽ അണയാതെ കത്തി കൊണ്ടിരുന്ന വിളക്കെടുത്തവൾ വീണു കിടന്ന ആളിൻ്റെ അടുക്കലേക്ക് കൊണ്ടുവന്നു.
ഒരു ഞരക്കം.
ആ ആൾ എന്തോ പിറുപിറുക്കുന്നു.
ലക്ഷ്മി ചെവി കൂർപ്പിച്ചു.
ഇടറിയ സ്വരത്തിൽ ആ ശബ്ദം പുറത്തേക്കു വന്നു.
” മീനാക്ഷി മാപ്പ് “
ലക്ഷ്മി സ്തംബിച്ചു പോയി. ആരാണറിയാൻ
അവൾ ആ ആളിൻ്റെ മുഖത്തേക്ക് വിളക്ക് വെട്ടം കാണിച്ചു.
ലക്ഷ്മി ഞെട്ടിപ്പോയി…
തുടരും…
സ്നേഹത്തോടെ പല്ലവി.
എൻ്റെ ഒരു എളിയ ശ്രമമാണേ….
This post has already been read 4328 times!
Comments are closed.