സി കെ നാണു യു ഡി എഫിൽ ബർത്ത് ഉറപ്പിച്ചോ?
കുഞാലികുട്ടി മധ്യസ്ഥനാവുന്നു
ജനതാദൾ വിഭാഗങ്ങൾ പിളർപ്പിനെ നേരിടുകയാണ്
സി കെ നാണുവിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതോടെ ജനതാദൾ (എസ് ) മറ്റൊരു പിളർപ്പിനെ നേരിടുകയാണ്. അടുത്തിടെ എൽ ഡി എഫിലേക്ക് തിരിച്ചെത്തിയ വീരേന്ദ്രകുമാർ വിഭാഗമായ ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി )ക്ക് വടകര സീറ്റ് നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സി കെ നാണു ദൾ ലയനത്തെ എതിർത്തിരുന്നു .മന്ത്രി കൃഷ്ണൻകുട്ടി ,നീലലോഹിതദാസ് നാടാർ തുടങ്ങി മുൻനിര നേതാക്കളുടെ പിന്തുണ സി കെ നാണുവിന് ലഭിക്കാതിരിക്കേ മുൻ മന്ത്രി മാത്യു ടി തോമസ്സിൻ്റെ നേതൃത്വത്തിലുള്ള ചെറിയ വിഭാഗം മാത്രമെ സി കെ നാണുവിനെ പിന്തുണക്കാനുള്ളൂ .
ശ്രേയസ് കുമാറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്ന കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം സി കെ നാണു വിഭാഗം തള്ളിക്കളയുകയും യു ഡി എഫ് നേതൃത്വവുമായി ബന്ധപ്പെട്ട് പ്രർത്തിക്കാനുള്ള ഏകദേശ ധാരണ രൂപപ്പെടുത്തുകയുമുണ്ടായി.
വിരേന്ദ്രകുമാർ വിഭാഗത്തോടപ്പം നിൽക്കുന്ന മുൻ മന്ത്രി കെ പി മോഹനൻ പുതിയ സാഹചര്യത്തിൽ സി കെ നാണുവിനോടപ്പം നിൽക്കാനാണ് സാധ്യത. ഇത് കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടത് മുന്നണി വിജയത്തെ ബാധിച്ചേക്കാം. അതിനിടെ കെ പി മോഹനൻ ബി ജെ പി യിൽ ചേക്കാറാനുള്ള സാധ്യതയും രാഷ്ടീയ വൃത്തങ്ങളിൽ പറഞ്ഞ് കേൾക്കുന്നു.
ഏറെ കാലമായി ജനതാദളിനകത്ത് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് സി കെ നാണു പ്രസിഡണ്ടായതിന് ശേഷം ഏകപക്ഷീയ പ്രവർത്തനമാണ് നടക്കുന്നത് കൃഷ്ണൻകുട്ടി – നീലൻ വിഭാഗത്തിൻ്റെ നിർദ്ദേശം മറികടന്ന് കോട്ടയം ജില്ലാ പ്രസിഡണ്ടിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആക്കിയത് ദേശീയ പ്രസിഡണ്ട് ദേവഗൗഡ ആ വിശ്യപ്പെട്ടിട്ട് പോലും പിൻവലിക്കാൻ സി കെ നാണു തയ്യാറായില്ല.
എൽ ജെ ഡി യു ടെ ലയനത്തിന് ശേഷം ശ്രേയസ് കുമാർ പാർട്ടിയെ മൊത്തം പിടിചെടുക്കാനുള്ള സാധ്യത നാണു പക്ഷം തള്ളിക്കളയുന്നില്ല.
മുൻ മന്ത്രി മാത്യു ടി തോമസ്സ്, സി കെ നാണു വിഭാഗം യു ഡി എഫ് നേതാക്കളുമായി ചർച്ച ആരംഭിച്ചു കഴിഞ്ഞു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം സി കെ നാണുവുമായി സംസാരിച്ചു ഈ മാസം പതിനഞ്ചിന് നടക്കുന്ന യു ഡി എഫ് നേതൃയോഗത്തിൽ ചർച്ച നടക്കാനാണ് സാധ്യത
പൊതുതിരഞ്ഞെടുപ്പ് അടുക്കും തോറും കേരളത്തിലെ മുന്നണി സംവിധാനത്തിൽ മാറ്റം വന്ന് തുടങ്ങി
This post has already been read 2534 times!
Comments are closed.