കണ്ണൂർ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ മാറുകയാണ്. മൂന്ന് പതിറ്റാണ്ട് കാലമായി കെ.സുധാകരൻ കൈയ്യടിക്കിവെച്ചിരുന്ന കണ്ണൂർ കോൺഗ്രസ് നേതൃത്വം സുധാകരവിരുദ്ധപക്ഷം പിടിച്ചെടുക്കുകയാണ് .ഒരു കാലത്ത് സുധാകരൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരനായിരുന്ന മമ്പറം ദിവാകരൻ പിന്നീട് സുധാകരവിരുദ്ധ പക്ഷത്തിൻ്റെ മുൻനിരയിൽ വന്നിരുന്നു. അദ്ദേഹത്തെ ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് കൊണ്ട് വരാനാണ് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ തകൃതിയായി ശ്രമം നടക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സതീശൻ പാച്ചേനി സ്ഥാനം ഒഴിയേണ്ടി വരും. സുധാകരൻ്റെ നിരന്തര ഒറ്റപ്പെടുത്തൽ മൂലം കണ്ണൂരിൽ നിന്ന് രക്ഷപ്പെട്ടവരാണ് പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ താക്കോൽ സ്ഥാനത്ത് എത്തിയ കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ ,എം കെ രാഘവൻ തുടങ്ങിയവർ. ഇവരുടെയെല്ലാം പിന്തുണ മമ്പറം ദിവാകരന് ഉണ്ട് താനും
സുധാകരനെക്കാളും കോൺഗ്രസ് രാഷ്ടീയത്തിൽ പാരമ്പര്യം ഉള്ള ആളാണ് മമ്പറം ദിവാകരൻ.
പാർട്ടിക്ക് വേണ്ടി നീണ്ട കാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പ്രവർത്തകരെ കൂടെ നിർത്തുന്നതിലും അവർക്ക് ആവേശം നൽകുന്നതിലും സുധാകരനെക്കാളും ഒരു പിടി മുന്നിലാണ് ദിവാകരൻ .
തലശ്ശേരിയിൽ ദിവാകരൻ പ്രസിഡണ്ട് ആയിട്ടുള്ള ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സഹകരണ ആശുപത്രി തകർക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്ന് പലവട്ടം പത്രസമ്മേളനം നടത്തി ദിവാകരൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മമ്പറം ദിവാകരൻ കോൺഗ്രസ്സ് കണ്ണൂർ രാഷ്ട്രീയത്തിൻ്റെ നേതൃത്വത്തിൽ എത്തുന്നതോടെ സുധാകര ബഹളത്തിൻ്റെ കാലം അവസാനിക്കും എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാൻ സുധാകരൻ നടത്തിയ ശ്രമം മുല്ലപ്പള്ളി ഇടപ്പെട്ട് തടഞ്ഞിരിന്നു. മുല്ലപ്പള്ളിയും, വേണുഗോപാലും, എം കെ രാഘവനും ഒന്നായി നിന്ന് സുധാകരനെ വെട്ടിയിടാൻ കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. പരോക്ഷ പിന്തുണയുമായി രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും, കെ മുരളീധരനുമുണ്ട് .
This post has already been read 6021 times!



Comments are closed.