പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം


അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം

അടുത്തിടെ ബി ജെ പി യിൽ ചേക്കേറിയ അബ്ദുല്ല കുട്ടിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബി ജെ പി യിലെ ഒരു വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്.

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ ക്രെഡിബിലിറ്റി നഷ്ടപ്പെട്ട അബ്ദുല്ല കുട്ടിയെ അഖിലേന്ത്യ നേതൃത്വത്തിൽ അവരോതിച്ചത് കേരളത്തിലെ നേതാക്കളിൽ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കുമ്മനം രാജശേഖരനെ പോലെയുള്ള സീനിയർ നേതാക്കളെ മൂലക്കിരുത്തിയാണ് ഈ നടപടി സംസ്ഥാനത്തിലെ നിരവധി സീനിയർ നേതാക്കളാണ് ഗ്രൂപ്പ് വടംവലി കാരണം മൂലക്കായത്.

അബ്ദുല്ല കുട്ടിയെ മുസ്ലീം ന്യൂനപക്ഷ മുഖമാക്കാനാണ് അഖിലേന്ത്യ നേതൃത്വം ആർ എസ് എസിനോട് പോലും കൂടിയാലോചന നടത്താതെ അവരോതിച്ചതെങ്കിൽ കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയിൽ യാതൊരു വിധ സ്വാധീനവും അബ്ദുല്ല കുട്ടിക്ക് ചെലുത്താൻ കഴിയില്ലെന്ന് ആർ എസ് എസ് നിരീക്ഷിക്കുന്നു.

കേരളത്തിലെ ബി ജെ പി നിരവധിയായ പ്രതിസന്ധികളിലൂടെ കടന്ന് വന്നപ്പോൾ അക്കാലങ്ങളിൽ പാർട്ടിയോടപ്പം ഉണ്ടായിരുന്ന നിരവധി നേതാക്കളെയാണ് അരിക് മാറ്റി നിർത്തിയിരിക്കുന്നത്. ശോഭ സുരേന്ദ്രൻ പൊട്ടിതെറിയുടെ വക്കിൽ നിൽക്കുകയാണ്.

അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ സാധ്യതാ സീറ്റുകൾ ആർക്കൊകെയെന്നത് ഇപ്പോഴെ ചർച്ച നടക്കുന്നു . പല സിനിയർ നേതാക്കളും തഴയപ്പെടാൻ തന്നെയാണ് സാധ്യത. അത്തരം ഘട്ടം വന്നാൽ പരസ്യമായ വിഴുപ്പലക്കലിന് പോലും സാധ്യതയുണ്ട്. ആർ എസ് എസിൻ്റെ കേഡർ ഘടന പോലും ഭേദിച്ച് നേതാക്കൾ പുറത്ത് വന്നേക്കാം.

അബ്ദുല്ല കുട്ടിയുടെ ബി ജെ പി പ്രവേശനം ആ പാർട്ടിയെ വലിയ തോതിലുള്ള ആദ്യന്തര സംഘർഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്

ദ്രാവിഡൻ

This post has already been read 1379 times!

Comments are closed.