പൊതു ചർച്ച

കേരളപോലീസ് ചികിത്സാരംഗത്ത് സ്വയം പര്യാപ്തമാവുന്നു.

കേരള പോലീസ് ഹൗസിങ്ങ് സഹകരണ സംഘം അതിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയർ പ്ലസ് എന്ന ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു
ഒരു ഇൻഷൂറൻസ് കമ്പിനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥർക്കും
അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും എന്ന കാര്യം ഉറപ്പാണ്.

സമരമുഖങ്ങളിലും മറ്റും ഈ കോവിഡ് കാലത്ത് കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പണിയെടുക്കേണ്ടി വരുന്നവരാണ് പോലീസുകാർ. മഴയും വെയിലും നോക്കാതെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യസമയത്ത് ചികിത്സ സ്വീകരിക്കാന്‍ പോലും ജോലിയുടെ സ്വഭാവം കാരണം പലര്‍ക്കും സാധിക്കാറില്ല. അതിനാൽ കര്‍മ്മനിരതരായ സേനാംഗങ്ങള്‍ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

സംഘാംഗങ്ങള്‍ക്കായി 2009ല്‍ ആരംഭിച്ച കെയര്‍ എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.

പോലീസ് സഹകരണ സംഘം ആവിഷ്കരിക്കുന്ന ക്ഷേമ പദ്ധതികളും ഇതുപോലുള്ള സംരക്ഷണ സഹായങ്ങൾ ചെയ്ത് വരുന്നുണ്ട്

This post has already been read 3088 times!

Comments are closed.