ബ്രേക്കിംഗ് ന്യൂസ്

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി.


വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പോരാടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, സമരത്തിൻ്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കുകയാണ്.
നാളെ മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് കൊണ്ട് അമ്മമാർ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കുകയാണ്.

നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ സി പി ജോൺ രണ്ടാം ഘട്ട സമരം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ കുറേ മാസങ്ങളായി കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലാണ് കേരള മനസാക്ഷിയെ വേദനിപ്പിച്ച സംഭവമായിരുന്നു പതിനൊന്നും ഒൻപതും വയസുള്ള രണ്ട് പെൺകുട്ടികളുടെ മരണം

This post has already been read 1961 times!

Comments are closed.