മാഹിയിൽ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുന്നു
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവും കേരളത്തിനകത്തുള്ള മാഹിയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുകയാണ്.
കോൺഗ്രസ്സായിരുന്നു ഭരണകക്ഷി ഒടുവിലത് എൻ ഡി എ യുടെ കൈകളിൽ എത്തി .
പുതുച്ചേരിയിൽ ഏറെ സ്വാധീനമുള്ള എൻ ആർ കോൺഗ്രസ്സ് എൻ ഡി എ യുടെ ഘടകകക്ഷി ആയതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത് .
നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാറിനെ ഭരണകാര്യങ്ങളിൽ പോലും ഗവർണ്ണർ ഇടപ്പെട്ട് പ്രതിസന്ധിയിലാക്കി എല്ലാ മേഖലകളിലും മുരടിപ്പ് നേരിടുകയും ചെയ്തു.
പോണ്ടിച്ചേരിയിലെ പ്രതി സന്ധി മാഹിയെയും വിടാതെ പിന്തുടർന്നു. കഴിഞ്ഞ അഞ്ച് വർഷം അടിസ്ഥാന മേഖലയിലടക്കം മരവിപ്പ് ബാധിച്ചു.
പോണ്ടിച്ചേരിയിലെ രാഷ്ട്രീയ മാറ്റം തുടക്കത്തിൽ മാഹിയെ ബാധിച്ചില്ലെങ്കിലും വൈകാതെ രസതന്ത്രം പ്രവർത്തിച്ച് തുടങ്ങി.
എൻ ആർ കോൺഗ്രസ്, എ ഐ എ ഡി എം കെ, ബി ജെ പി മുന്നണി ശക്തിപ്പെടുകയും അധികാരത്തിലേക്ക് അടുക്കുകയും ചെയ്തു മുപ്പത് സീറ്റുകൾ മാത്രം ഉള്ള പോണ്ടിച്ചേരിയിൽ സർവ്വേ റിപ്പോർട്ട് അനുസരിച്ച ഇരുപത്തിയഞ്ച് സീറ്റിലും എൻ രംഗസ്വാമി നേതൃത്വം കൊടുക്കുന്ന ഗവൺമെൻറിന് സാധ്യത പറയുന്നു.
അതിൻ്റെ രാഷ്ട്രീയ നീക്കങ്ങളും മാഹിയിൽ സജീവമാണ് എല്ലാ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം വരുന്നതിനു് മുന്നേ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു
തമിഴ്നാട്ടിലും, പോണ്ടിച്ചേരിയിലും സി പി എം, സി പി ഐ അടക്കമുള്ള ഇടത് പാർട്ടികൾ കോൺഗ്രസ്സ് സഖ്യകക്ഷിയാണെങ്കിലും മാഹിയിൽ എതിർ കക്ഷികളാണ്
കോൺഗ്രസ്സ്, എൻ.ആർ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങാൻ വൈകിയെങ്കിലും പിന്നീട് പ്രചരണ രംഗത്ത് സജീവമാവുന്ന കാഴ്ചയാണ് കണ്ടത്. ശക്തമായ ത്രികോണ മത്സരം തുടക്കത്തിൽ കണ്ടെങ്കിലും പിന്നിടത് കോൺഗ്രസ് എൻ ആർ കോൺഗ്രസ് നേരിട്ടുള്ള മത്സരമായി മാറി. ഇടത് സ്ഥാനാർത്ഥി സി പി എം സ്വാധീനമേഖല കലകളിൽ ഒതുങ്ങി.
സാധാരണയിൽ വ്യത്യസ്തമായി കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് വത്സരാജിന് പോലും പരിഹരിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. സത്യൻ കേളോത്തിൻ്റെ നേതൃത്തിൽ കുറെ പേർ ഇപ്പോഴും പിണക്കത്തിലാണ്.
എൻ ഡി എ സ്ഥാനാർത്ഥിക്ക് ബി ജെ പി സ്വാധീനമേഖലയിൽ നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. മുസ്ലീം വോട്ടർമാരിൽ നേരിയ പ്രയാസം എൻ ആർ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയോട് ഉണ്ടെങ്കിലും അവസാന ലാപ്പിൽ മറികടക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് പറയുന്നു.
ഇടത് ,കോൺഗ്രസ് സ്ഥാനാർത്ഥികൾ എം എൽ എ ആകാനാണ് മത്സരിക്കുന്നതെങ്കിൽ എൻ ഡി എ സ്ഥാനാർത്ഥി മന്ത്രി ആകാനാണ് മത്സരിക്കുന്നത്.
എങ്കിലും ഇപ്പോഴും ചിത്രം വ്യക്തമാവാതെ മാഹി
This post has already been read 2147 times!
Comments are closed.