എൻ.ഡി.എ യിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങി കേരള കോൺഗ്രസ്സ് പി.സി.തോമസ് വിഭാഗം
തങ്ങളുടെ ഒരാവശ്യവും സാധിച്ച് തരാൻ എൻ.ഡി.എ കേരള ഘടകത്തിന് കഴിയില്ലെന്ന പ്രതിഷേധവുമായി പി.സി തോമസും അണികളും പി.ജെ ജോസഫിൽ ലയിച്ച് യു.ഡി എഫിൽ ചേക്കാറാനുള്ള ശ്രമം തകൃതിയായി നടക്കുന്നു.
യു.ഡി എഫിൽ നിന്നും എൽ ഡി.എഫിലേക്ക് മാറി യ ജോസ് വിഭാഗത്തിൻ്റെ കാഞ്ഞിരപ്പിള്ളി സീറ്റിൽ നോട്ടമിട്ടാണ് പി.സി തോമസിന്റെ നീക്കം
എൻ.ഡി.എ ദേശീയ കമ്മിറ്റിയംഗം എന്ന ആലങ്കാരിക പദവിയല്ലാതെ ദേശീയ കമ്മിറ്റി കാണാത്ത അവസ്ഥയാണ് പി.സി.ക്കുള്ളത്.
അണികൾ മിക്കവാറും അസ്വസ്ഥരായി കൊഴിഞ്ഞ് പോയിക്കഴിഞ്ഞു .കേരള ബി.ജെ.പി ഘടകത്തിന് മുന്നണിയിലെ ഒരു കക്ഷിയോടും ഒരു താൽപര്യവും ഇല്ലാത്ത മട്ടാണ് എൻ.ഡി എ നേതാക്കൾ തമ്മിൽ പോലും ഒരു ബന്ധവുമില്ലാത്ത അവസ്ഥ ഇതിനടയ്ക്ക് മുന്നണിയിലെ മറ്റൊരു കേരള കോൺഗ്രസ്സ് ശ്രീ കുരവിളയും, എം എൻ ഗിരിയും നേത്രത്വം നൽകുന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് പി.ജെ.ജോസഫും മോൻസ് ജോസഫുമായി രഹസ്യ ചർച്ച നടത്തുന്നു.
ചുരുക്കത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എയിലെ രണ്ട് കേരള കോൺഗ്രസ്സും യു.ഡി.എഫിൽ എത്തുമെന്നാണ് ഈ പാർട്ടിയിലെ നേതക്കൾ രഹസ്യമായി പറയുന്നത്
കേരളത്തിലെഎൻ.ഡി.എ മുന്നണിയെയും ബി.ജെ.പി കേരള ഘടകത്തെയും കേന്ദ്ര ബി.ജെ.പി മൈന്റ് ചെയ്യുന്നില്ല. കേരളത്തിലെ എൻ.ഡി.എയിലെ ബി.ഡി. ജെ.എസ് യു ഡി എഫുമായി ആദ്യവട്ട ചർച്ച നടത്തിയതായി ദ്രാവിഡൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പാർട്ടികൾ എങ്ങോട്ട് പോവുമെന്ന് ഒരു ഉറപ്പുമില്ലാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്
ജോസ്.കെ.മാണി യുടെ മുന്നണി മാറ്റം കേരള കോൺഗ്രസ്സുകളുടെയും മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിലും വരുത്തുന്ന മാറ്റം കണ്ടറിയണം
This post has already been read 2218 times!
Comments are closed.