കൊറന്റൈൻ
ഭൂമിയുടെ സ്പന്ദനം
കണക്കിൽ ആണത്രേ
ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു
കൊറന്റൈൻ
അതിതീവ്ര
മേഖലകളിൽ
മഹാഗണിതം
മെരുക്കുമത്രേ
വ്യാധിയെ
മരണത്തിനു
പെരുക്കണം
നാല്പതാളായി
ഘോഷങ്ങൾക്കു
കുറയ്ക്കണം
ഇരുപതായി
ഏകാന്തവാസങ്ങൾക്കു
ചുരുക്കണം
ഒറ്റയായി
ചുരുക്കി ചുരുക്കി
ഇനി ചുരുക്കു വാൻ
എന്റെ തിന്നു വീർത്ത
വയറുമാത്രം
പരസ്പരം
കാണുന്നതേ ഭയം
കൈ കഴുകിയും
മുഖം കഴുകിയും
പൊള്ളലേറ്റവർ.
തുപ്പലുകൾ പോലും
മൂർഖൻ വിഷം ആകുമ്പോൾ
ഒറ്റ മുറിക്കുള്ളിൽ
മുഖംമൂടിയണിഞ്ഞ
ഏകാന്ത വാസങ്ങൾ
യന്ത്ര മുരൾച്ചകൾ
ഇല്ലാത്ത
നഗരവീഥികൾ
ആരവങ്ങൾ ഇല്ലാത്ത
മൈതാനങ്ങൾ
ആളൊഴിഞ്ഞ
ശവഘോഷയാത്രകൾ
അടച്ചിടും
ആകാശ പാതകൾ
നക്ഷത്ര ബാറുകൾ
അടച്ചിടും
പ്രദർശനശാലകൾ
നഗര വേശ്യാലയങ്ങൾ
ലഹരി വില്പനശാലകൾ
ലങ്കനങ്ങളാൽ
വ്രണിത മായവർ
ആധിയുംവ്യാധിയും
പെരുക്കി ചോദ്യങ്ങൾ
എറിയുന്നു വീണ്ടും
പിഴചുമത്താൻ
എന്തിനീ
പ്രോട്ടോകോളുകൾ
ഭൂമിയിൽ
മരണമുണ്ടെന്ന്
ഓർമപ്പെടുത്തുവാൻ
എത്തും
മഹാവ്യാധിയെ
ഇരുപതെട്ടിൽനിന്നും
കൂട്ടികിഴിച്ചവർ
ഏഴിലേക്കാക്കുന്നു
മർത്യൻ വൃഥാ…
വെളിച്ചം കെടുത്തി
കരഘോഷം മുഴക്കി
കൈകൊട്ടി വിളിച്ചവർനമ്മൾ
തോൽക്കുന്നത്
മർത്യനോ
അതോ മഹാവ്യാധിയോ
ബാലൻ ചളവ
This post has already been read 1261 times!
Comments are closed.