ബ്രേക്കിംഗ് ന്യൂസ്

മാഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അശാസ്ത്രീയമെന്ന് ആരോപണം

മാഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അശാസ്ത്രീയമെന്ന് ആരോപണം

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹി ഒറ്റപ്പെട്ടുന്നു .
കോഴിക്കോടിൻ്റെയും കണ്ണൂരിൻ്റെയും ഇടയിലുള്ള ഒമ്പത് ചതുരശ്ര കിലോമീറ്ററിലെ ജനങ്ങളെ തടങ്കലിട്ട അവസ്ഥയാണ് ഇപ്പോൾ.

പുതുച്ചേരിയിൽ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് മാഹിയിലും നടപ്പിലാക്കുന്നത്
കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ മാഹി ആകെ അടച്ചിട്ടിരിക്കുകയാണ്.

കേരളത്തിൻ്റെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട് പോകുന്ന മാഹി ക്കാർക്ക് ഇപ്പോൾ നടപ്പിലാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല

ജനങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിയാത്ത റീജിണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടാണ് ഇതിന് പിന്നിലെന്ന് പരക്കെ ആരോപണമുണ്ട്

മാഹിയിലെ വ്യാപാര സ്ഥാപനങ്ങൾ ആകെയും അടച്ചിട്ടിരിക്കുകയാണ് കേരളത്തിൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്.
ഇത് മാഹിയിലെ വ്യാപരമേഘലയെ പ്രതിസന്ധിയിലാക്കും
കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചാൽ മാഹിയിൽ ആളുകൾ കൂടുമെന്ന് പറഞ്ഞ് മാഹി അടച്ചിടാൻ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കേരളത്തിലെ സ്ഥിതി തുടരാൻ എന്ത് കൊണ്ട് ആവശ്യപ്പെട്ട് കൂടാ എന്നാണ് മാഹിയിലെ സന്നന്ധ സംഘടനകൾ ചോദിക്കുന്നത് .

ചില മാധ്യമങ്ങൾ ഈ തെറ്റായ നീക്കത്തെ പിന്തുണക്കുന്ന ധൈര്യത്തിലാണ് ഉദ്യോഗസ്ഥർ ധിക്കാരപൂർ വ്വം പെരുമാറുന്നതെന്ന ആക്ഷേപമുണ്ട്

This post has already been read 2377 times!

Comments are closed.