ഇലക്ഷൻ വാർത്തകൾ

കേരളം ആർക്കൊപ്പം ???

കേരളം ആർക്കൊപ്പം ???

ഇതു വരെ നടന്ന എല്ലാ സർവ്വേകളും ഇടത് പക്ഷത്തിന് മുൻതൂക്കം നൽകുന്നു 70 മുതൽ 78 വരെയാണ് പറഞ്ഞ് വെക്കലുകൾ തുടർ ഭരണസാധ്യതകളിൽ കണ്ണും നട്ട് ഇടത് ചേരി സജീവമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ വിജയിച്ച ഇടത് പക്ഷം അഞ്ച് വർഷഭരണത്തിന് ശേഷം 78 ലേക്ക് താഴോട്ട് വന്നതിൻ്റെ കെമിസ്ട്രി സർവ്വേ നടത്തിയ ഏജൻസികൾ കാണാതെ പോകുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിൻ്റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് പ്രമുഖ പാർട്ടികൾ ഇത്തവണ ഇടത് പക്ഷത്തോടപ്പം

തിരഞ്ഞെടുപ്പിൻ്റെ തുടക്കം മുതൽ തന്നെ കോടികൾ ചിലവിട്ട നടത്തിയ പരസ്യങ്ങൾ ലക്ഷങ്ങൾ ചിലവിട്ടുള്ള സോഷ്യൽ മീഡിയ പ്രമോഷൻ പി സി ചാക്കോ പോലുള്ള കോൺഗ്രസ് നേതാക്കളുടെ മറുകണ്ടം ചാടൽ, കിറ്റ്, പെൻഷൻ, പൊതു വിദ്യാഭ്യാസം, കിഫ്ബി അങ്ങനെ ഭരണപക്ഷം മുന്നോട്ട് വെക്കുന്ന ന്യായവാദങ്ങൾക്കൊന്നും തിരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിപ്പിക്കാൻ കഴിയില്ലന്ന വസ്തുതയിലേക്കാണ് സ്വകാര്യ ഏജൻസികൾ നടത്തിയ സർവ്വേയിലൂടെ വെളിവാകുന്നത്.

യു ഡി എഫിന് ആകട്ടെ കഴിഞ്ഞ തവണത്തേക്കാളും മെച്ചപ്പെട്ട സീറ്റ് വർദ്ധിപ്പിച്ച് നൽകിയിട്ടുമുണ്ട് സർവ്വേകൾ
47 ൽ നിന്ന് 65 ലേക്കുള്ള വർദ്ധന ചെറുതായി കാണണ്ട തീർച്ചയായും യു ഡി എഫ് അധികാരത്തിലേക്ക് നടന്നടുക്കുന്നു എന്നതാണ് സർവ്വേ തരുന്ന ഫലസൂചിക

This post has already been read 1355 times!

Comments are closed.