പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

ശിവശങ്കരൻ്റെ അറസ്റ്റ് ഇളകി മറിഞ്ഞ് കേരള രാഷ്ട്രീയം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. അദ്ദേഹത്തെ ഇന്ന് കാലത്ത് 10 മണിക്ക് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.

ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ ശിവശങ്കര്‍ ചികിത്സയിലായിരുന്ന വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറി. കസ്റ്റഡിയിയിലെടുത്ത  ശിവശങ്കറുമായി എന്‍ഫോസ്‌മെന്ര്‍റ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. 3.20 ഓടെ കൊച്ചിയിലെ എന്‍ഫോസ്‌മെന്ര്‍റ് ആസ്ഥാനത്തെത്തിയ ശേഷം ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി. ആറുമണിക്കൂറിന് ശേഷം ഒടുവില്‍ അറസ്റ്റ്.

This post has already been read 3194 times!

Comments are closed.