ബ്രേക്കിംഗ് ന്യൂസ്

ജില്ലകൾ തോറും വയോജന കേന്ദ്രങ്ങൾ തുടങ്ങി ബി ജെ പി

ജില്ലകൾ തോറും വയോജന കേന്ദ്രങ്ങൾ തുടങ്ങി ബി ജെ പി

മക്കൾ വളർന്ന് വരുകയും പ്രായമുള്ളവർ ബാധ്യതയാവുകയും ചെയ്യുമ്പോൾ അവർക്കായ് വയോജന കേന്ദ്രങ്ങൾ അന്വേഷിച്ച് പോകുന്ന അവസ്ഥയിലാണ് ബി ജെ പി സംസ്ഥാന ഘടകം

എം എം ലോറൻസിൻ്റെ മകനും അബ്ദുള്ള കുട്ടിയും കടന്ന് വരുമ്പോൾ അവർക്കായ് മൂലക്കിരുത്തപ്പെടുന്നവർ അടിയന്തരാവസ്ഥയിലടക്കം പൊരുതിനിന്ന പഴയ കാല നേതാക്കളാണ് ‘

മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി എം വേലായുധൻ മാധ്യമങ്ങൾക്ക് മുമ്പിൽ മനസ്സ് തുറക്കുമ്പോൾ കണ്o മിടറുന്നുണ്ടായിരുന്നു. വയോജന കേന്ദ്രങ്ങളിൽ അടക്കപ്പെട്ടവരെ പോലെയാണ് വീട്ടിൽ അടക്കപ്പെട്ടിരിക്കുന്നുതെന്നാണ് അദ്ദേഹം പറയുന്നത്.
സംസ്ഥാന പ്രസിഡണ്ടിനെ ഫോൺ ചെയ്താൽ ഫോൺ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യുന്നില്ല. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് ചെയ്താൽ വൈസ് പ്രസിഡണ്ടാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നൊക്കെയാണ് വേലായുധൻ സുരേന്ദനെ കുറിച്ച് പറയുന്നത്
സമാന സ്വഭാവമുള്ള പരാതി തന്നെയായിരുന്നു ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഏ എൻ രാധാകൃഷ്ണനടക്കം നിരവധി നേതാക്കൾ ഇപ്പോൾ മുൻ കാല നേതാക്കളായി മാറിയിരിക്കുകയാണ്.

ഒരോ ജില്ലയിലും നിരവധിയാളുകൾ മൂലക്കിരുത്തപ്പെട്ടും .
ബി ജെ പി യടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങൾ കേരളത്തിൽ പൊരുതി നിന്ന പ്രസ്ഥാനമാണ്. നിരവധി ബലിദാനികളെ നൽകേണ്ടി വന്ന പ്രസ്ഥാനം. അത്തരം പ്രതിസന്ധി ഘട്ടത്തിലെല്ലാം പാർട്ടിയോടപ്പം നിന്നവരെയാണ് സുരേഷ് ഗോപിക്കും, അബ്ദുള്ള കുട്ടി മാർക്കും വേണ്ടി മാററി നിർത്തിയിരിക്കുന്നത്
വലിയ തോതിലുള്ള പൊട്ടിതെറി കേരളത്തിലെ ബി ജെ പി യി ലുണ്ടാവും ശോഭ സുരേന്ദ്രൻ സി പി എം ൽ പോയാൽ പോലും അത്ഭുതപ്പെടാനില്ല . അടുത്തിടെ മുല്ലപ്പള്ളിയുടെ നിപ്പാ രാജകുമാരിയെന്ന പരാമർശത്തിനെതിരെ ശൈലജ ടീച്ചറെ പിന്തുണച്ച് അവർ പോസ്റ്റിട്ടുരുന്നു

ഇങ്ങനെ ഓരോ ജില്ലയിലും മൂലക്കിരുത്തിയവർക്കായ് ജില്ലാ കേന്ദ്രങ്ങളിൽ വയോജന കേന്ദ്രങ്ങൾ തുടങ്ങേണ്ടി വരും ബി ജെ പി ക്ക്

This post has already been read 6107 times!

Comments are closed.