
തലശ്ശേരിയുടെ അടയാളങ്ങളായി
ചന്ദുമേനോനും, ഹെർമൻ ഗുണ്ടർട്ടിനുമൊപ്പം,
ഇ.കെ. ജാനകി അമ്മാളും
ഇന്ത്യയിലെ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 – മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം.
ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു. തലശ്ശേരി സ്വദേശിനി. 1931 ൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി, സസ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1956 ൽ മിഷിഗൺ സർവകലാശാല ഓണററി ഡോക്ടറേറ്റും 1957 ൽ ഇന്ത്യ പദ്മശ്രീയും നൽകി ആദരിച്ചു.
തലശ്ശേരിക്കാർ എന്നേ മറന്ന് തുടങ്ങിയിരിക്കുന്നു ഈ മഹതിയെ നമ്മുക്ക് മുന്നേ എഴുതി തീർത്ത് വെച്ച പുസ്തകങ്ങളിൽ രേഖപ്പെടുത്തിയ മഹാരഥന്മാരെ ഓർത്തെട്ടുക്കാതെ എങ്ങനെയാണ് ചരിത്രത്തിന്, ജനതക്ക് മുന്നോട്ട് പോകാൻ കഴിയുക. ജാനകിയമ്മാൾ നമ്മുക്കായ് കരുതി വെച്ചതും, ബാക്കി വെച്ചതുമായ അവശേഷിപ്പുകൾ ഉണ്ട് നമ്മളത് തേച്ച് മിനുക്കി സൂക്ഷിച്ച് വെക്കണം വരാനുള്ളവർക്ക് വേണ്ടി
This post has already been read 3335 times!


Comments are closed.