പൊതു ചർച്ച

പാക് പാർലിമെന്റിൽ മോദി അനുകൂല മുദ്രാവാക്യം-ദേശീയ മാധ്യമ സ്വതന്ത്ര പട്ടികയിൽ 180 രാജ്യങ്ങൾ ഉണ്ട് .അതിൽ 140 സ്ഥാനത്താണ് നമ്മുടെ സ്ഥാനം

പാക് പാർലിമെന്റിൽ മോദി അനുകൂല മുദ്രാവാക്യം

കഴിഞ്ഞ 28 ന് രാത്രി രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിൽ പാക്കിസ്ഥാൻ പാർലിമെന്റിൽ മോഡി അനുകൂല മുദ്രാവാക്യം മുഴങ്ങുന്ന ദൃശ്യങ്ങളുടെ ഒരു വാർത്ത വന്നിരുന്നു . ഫ്രാൻസിൽ മുസ്ലിം ഫോബിയക്ക് എതിരെ നടന്ന ചർച്ചക്കിടയിൽ പ്രതിപക്ഷ അംഗങ്ങൾ വോട്ടിംഗ് …വോട്ടിംഗ് എന്നു വിളിച്ചുപറയുന്നത് ആണ് വളച്ചൊടിച്ച് ഭക്ത ശിരോമണികൾ മോദി … മോദി ..എന്നാക്കി പ്രചരിപ്പിച്ചത് ..നമ്മുടെ പ്രധാനിക്ക് പാക്കിസ്ഥാനിലും ആരാധകരുണ്ട് എന്നു വരുത്താനുള്ള വിലകുറഞ്ഞ മാധ്യമ ദാസ്യം . രാജാവിനേക്കാൾ രാജഭക്തി കാണിച്ചാലെ ഇവിടെ മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റൂ എന്നു വന്നിട്ടുണ്ട് .

ദേശീയ മാധ്യമ സ്വതന്ത്ര പട്ടികയിൽ 180 രാജ്യങ്ങൾ ഉണ്ട് .അതിൽ 140 സ്ഥാനത്താണ് നമ്മുടെ സ്ഥാനം .പല ആഫ്രിക്കൻ രാജ്യങ്ങളും, നമ്മുടെ ഒട്ടുമിക്ക അയൽ രാജ്യങ്ങളും നമ്മെക്കാൾ മുന്നിലാണ് .പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രി രാജീവ് സർദേശായി പറയുംപോലെ നമ്മൾ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ കാവൽ പട്ടികൾ അല്ല…മറിച്ച് ഭരണകൂടത്തിന്റെ വളർത്തുപട്ടികൾ ആണ്.

മോദി ഗവണ്മെന്റ് അധികാരത്തിൽ വന്നത് മുതൽ വളരെ കൃത്യമായ ലക്ഷ്യത്തോടെ നമ്മുടെ രാജ്യത്തെ 178 വാർത്താ ചാനലുകളും ,വാർത്താ പത്രങ്ങളും തങ്ങളുടെ വരുതിയിൽ വരുത്തുവാൻ വേണ്ടതെല്ലാം ചെയ്തു. ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും നടത്തുന്നത് വൻകിട വ്യവസായികളോ വ്യാപാരി കളോ ആണ് .സർക്കാരിന് എതിരെ നിൽക്കാൻ അവർക്ക് കഴിയില്ല . വഴങ്ങാത്ത മാധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ നിഷേധിച്ചു .മറ്റു കമ്പനികൾ നൽകിയിരുന്ന പരസ്യങ്ങൾ നിർത്തിച്ചു. NDTV news ചാനലിന് ഇപ്പൊൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് ലഭിക്കുന്ന പരസ്യങ്ങൾ മാത്രമേ ഉള്ളൂ .പല സ്വകാര്യ കമ്പനികളും പരസ്യം പിൻവലിക്കാൻ നിർബന്ധിതരായി. ഗൗരി ലങ്കേഷ്, കശ്മീരിൽ ശുജത് സുകാരി യും വെടിവെച്ചു കൊല്ലപ്പെട്ടത് വഴങ്ങാതിരുന്നതിനാണ് .

ABP വാർത്താ ചാനലിൽ സ്ഥിരമായി സിഗ്നൽ തടസപ്പെടും.. മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച പ്രണയ് പ്രസും ബാജ്പേ യെയേ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു.പിന്നീട് സിഗ്നൽ തടസവും പോയി .അഭിസർ ശർമയ്ക്കും മോദി വിരുദ്ധ അഭിപ്രായം പറഞ്ഞതിന് പുറത്ത് പോകേണ്ടി വന്നു .ആരോഗ്യകരമായ വിമർശനങ്ങൾ ഇല്ലാതായാൽ ജനാധിപത്യം നശിക്കും …പകരം സർ വാധിപത്യം ആയിരിക്കും ഉണ്ടാവുക .

“ഞങ്ങൾക്ക് കലാപ സ്ഥലത്ത് പോയി യഥാർത്ഥ വസ്തുത ജനങ്ങളെ കാണിക്കാൻ പറ്റിയില്ല …സുരക്ഷ തന്നെയാണ് പ്രശ്നം ” എൻഡിടിവി ലേഖകൻ ഡൽഹി കലാപത്തിന് ശേഷം പറയുകയുണ്ടായി. യുദ്ധ ഭൂമിയിൽ പോലും മാധ്യമങ്ങൾക്ക് സുരക്ഷ ഒരുക്കണം എന്നതാണ് നിയമം.

ഏഷ്യ നെറ്റ്, മീഡിയ വൺ ചാനലുകൾ ഒരുദിവസത്തെ ക്ക് ബ്ലോക്ക് ചെയ്തു കൊണ്ട് കേന്ദ്ര സർകാർ കേരളത്തിലെ മാധ്യമങ്ങൾക്ക് ശക്തമായ താക്കീത് നൽകി . അതിനുശേഷം കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രകടമായ വ്യത്യാസം കാണാം. ഇടതു സർക്കാരിന്റെ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതി ആണ് കേരളത്തിൽ .ഇത് ഒരു പ്ലാനിന്റെ ഭാഗം തന്നെയാണ്. ബിനീഷ് കോടിയേരി തെറ്റ് കാരൻ ആണെങ്കിൽ പാലാരിവട്ടം പാലം മുതൽ സ്വർണ ജ്വല്ലറി വരെ മുസ്ലിം ലീഗ് എംഎൽഎ മാരെ മീഡിയ സൗകര്യപൂർവം വിസ്മരിക്കുന്നു.അഴിമതി ആണ് വിഷയം എങ്കിൽ എല്ലാം ഒന്നുതന്നെ. രാഷ്ട്രീയം ആണ് കാര്യം

സ്വർണം കടത്ത് അന്വേഷണം ഇനിയും നീളും… ചോദ്യം ചെയ്യലും ചാനൽ ചർച്ചകളും നീളും….തിരഞ്ഞെടുപ്പ് വരെ.ആന്ധ്രാ മുഖ്യമന്ത്രി ക്ക് എതിരെ ED ,NIA കേസുകൾക്ക് എന്തു സംഭവിച്ചു ? അദ്ദേഹം ബിജെപി ക്ക് സപ്പോർട്ട് ചെയ്തതിനു ശേഷം കേസുകൾ വായുവിൽ അലിഞ്ഞുപോയി .

മാധ്യമങ്ങൾ കച്ചവട സ്ഥാപനം ആവുകയും വാർത്തകൾ വിൽപനചരക്ക് ആവുകയും ,,ഭയം സത്യത്തെ മറക്കുകയും ചെയ്യുന്ന ജനാധിപത്യം സർവാധിപത്യതിനു വഴിമാറിയത് ആണ് ചരിത്രം

പി വി കെ രാമൻ
ഹൈദരബാദ്

This post has already been read 2410 times!

Comments are closed.