ഇന്ത്യയും സ്വീഡനും കൈകോര്‍ത്ത് സ്മാര്‍ട്ട് ഫാമിങ്
കൊച്ചി: ഇന്ത്യയും സ്വീഡനും ഉഭയകക്ഷി ഊര്‍ജ, പരിസ്ഥിതി ധാരണാപത്രം ഒപ്പുവെച്ചത് പ്രകാരം സ്മാര്‍ട്ട് ഫാമിന് തുടക്കമിട്ടു. ചെറുകിട കൃഷിക്കായി ജലത്തിന്റെ അമിത ഉപയോഗവും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കാനും ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ഫാം തുടങ്ങിയത്. സുസ്ഥിര ഭക്ഷ്യ ഉല്‍പ്പാദന സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജി പരിസരത്താണ് സ്മാര്‍ട്ട് ഫാം തുടങ്ങിയിരിക്കുന്നത്. സ്വീഡിഷ് ഗ്രീന്‍ ടെക് എഞ്ചിനീയറിങ് കമ്പനിയായ സ്പൗഡിയുടെ മികച്ച സാങ്കേതിക വിദ്യയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ചെറുകിട കൃഷിക്കുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ഇവിടെ പഠനം നടത്താനും കഴിയും. പതിനായിരക്കണക്കിന് ചെറുകിട കര്‍ഷകരിലേക്ക് സ്മാര്‍ട്ട് ഫാമിംഗ് എത്തിക്കുന്നതിനായി വാട്ടര്‍ ഡ്രോപ്പ് ഇനിഷ്യേറ്റീവ് എന്ന സംരംഭത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചു.
കാലാവസ്ഥാ പ്രശ്നങ്ങള്‍ സംയുക്തമായി പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്വീഡന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്വീഡന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ് കമ്മീഷണറും ദക്ഷിണേഷ്യയിലെ ബിസിനസ് സ്വീഡന്‍ മേധാവിയുമായ മിസ് സിസിലിയ ഓസ്‌കാര്‍സണ്‍ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിലൂടെ നമുക്ക് കാര്‍ഷിക ഭൂപ്രകൃതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) ജോയിന്റ് സെക്രട്ടറി ലളിത് ബൊഹ്റ പറഞ്ഞു. സ്മാര്‍ട്ട് ഫാമിംഗ് രീതികള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയും, അവരില്‍ പലരും സ്ത്രീകളാണ്, വര്‍ദ്ധിച്ച വിളവെടുപ്പും ഉയര്‍ന്ന ലാഭവും മെച്ചപ്പെട്ട ഉപജീവനവും നേടാന്‍ സ്മാര്‍ട്ട് ഫാമിംഗ് സഹായിക്കുമെന്ന് സ്പൗഡി സിഇഒ ഹെന്റിക് ജോഹാന്‍സണ്‍ പറഞ്ഞു.
—
Thanks and Regards,
ATHIRA
9946574850
This post has already been read 711 times!
Comments are closed.