പൊതു ചർച്ച

മക്കളേ .. നിങ്ങൾക്ക് വേണ്ടിയാണീ ത്യാഗം മുരുകൻ കാട്ടാക്കട കവിതയെഴുതുമോ?

മക്കളേ .. നിങ്ങൾക്ക് വേണ്ടിയാണീ ത്യാഗം മുരുകൻ കാട്ടാക്കട കവിതയെഴുതുമോ?

കോടിയേരി പടിയിറങ്ങുമ്പോൾ

ഇടത് പക്ഷ പ്രസ്ഥാനത്തെ എല്ലാ കാലത്തും കൂടെ നിർത്തിയിട്ടുള്ള തലശ്ശേരിയിൽ രാഷ്ടീയത്തിൻ്റെ മുൻ നിരയിൽ എത്തിയ അതിഗായൻ ദേശാഭിമാനി ബാലസംഘം മുതൽ വളർന്ന് വന്ന കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തനത്തിന് ഇനിയുള്ള കാലം അവധി നൽകുകയാണ്. കേരളത്തിലെ സി പി എം ഇതിന് മുമ്പ് ഒരിക്കൽ പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത സംഘടനാ പ്രതിസന്ധിയിലൂടെയാണ് ആ പാർട്ടി കടന്ന് പോകുന്നത്. തികച്ചു നിരായുധനായി എ കെ ജി ഭവൻ്റെ പടിയിറങ്ങി പോകുമ്പോൾ ഹൃദയം പൊട്ടി നീറിയ വേദന ഉണ്ടാവുമല്ലോ

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എത്രകണ്ട് തിരുത്തൽ വാദത്തിൽ എത്തുമോ അതിൻ്റെ പൂർണ്ണരൂപം പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലര വർഷത്തെ ഭരണമാണ് ഇക്കാണുന്ന തരത്തിലേക്ക് എത്തിച്ചത് എന്ന കാര്യത്തിൽ സംശയമേതുമില്ല പ്രതിരോധിക്കാൻ കഴിയാത്ത തരത്തിലേക്ക് വീണ് കൊണ്ടിരിക്കുകയാണ് ആ പാർട്ടിയും നേതാക്കളും

ഒരു കമ്മ്യൂണിസ്റ്റ് കാരൻ്റെ ജീവിത സ്വഭാവങ്ങൾ ഒന്നും തന്നെ കോടിയേരിയും കുടുംബവും വെച്ച് പുലർത്തിയിരുന്നില്ല പുർണ്ണമായും അധപതിച്ച ജീവിതം ജീവിച്ചവരാണവർ .
മക്കൾ മാത്രമല്ല കോടിയേരിയെ പിൻപറ്റി കഴിയുന്ന കുടുംബം മുഴുവൻ എല്ല അവിഹിത ഇടപാടുകൾക്കും കോടിയേരി ബാലകൃഷ്ണൻ എന്ന മേൽവിലാസം തന്നെയായിരുന്നു തുണ

മക്കൾക്ക് പാർട്ടി സഖാക്കൾ വീരപരിവേഷം ചാർത്തി കൊടുത്തു അവർ നടത്തിയ എല്ലാ ക്രിമിനൽ പ്രവർത്തികളും സഖാക്കൾ വാഴ്ത്തി പാടി കൊണ്ടേയിരുന്നു. അവർ ഉടുക്കുന്ന ദോത്തി പോലും സഖാക്കൾ ഫേഷനാക്കി മാറ്റി. നേതാക്കൾ പോലും മക്കളുടെ ഫേൻസുകാരായി മാറി.

മക്കളുടെ സ്തുതി പാടകർ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നു.

തങ്ങളുടെ കാര്യസാധ്യത്തിനായ് വൻകിട മുതലാളിമാരും അവരുടെ ഇടനിലക്കാരും മക്കളെ സമീപിച്ച് തുടങ്ങി അവർ ഒരുക്കുന്ന നിശാപാർട്ടികളിൽ മക്കൾ വി വി ഐ പി കളായി ആരാധിക്കപ്പെട്ടു.
എല്ലാം അച്ചൻ എന്ന കോടിയേരി ബാലകൃഷ്ണൻ്റെ തണലിൽ
വീട്ടിലെ തീൻ മേശക്ക് ചുറ്റുമിരുന്നവർ പണം സമ്പാദനത്തിനായുള്ള മാഫിയ പ്രവർത്തനം തീരുമാനിച്ചുറപ്പിക്കുന്നു. വെനിസലേവിലെ പാർട്ടി സിക്രട്ടറിയെ പോലെ തന്നെ ലഹരിമരുന്ന് ഇടപാട് പോലും കേരളത്തിലെ പാർട്ടി സിക്രട്ടറിയുടെ കുടുംബം നടത്തി പിടിയിലായി .
മുൻ പാർട്ടി സിക്രട്ടറിയായിരുന്ന സി എച്ച് കണാരൻ്റെ വീടിൻ്റെ വിളി പാടകലെയാണ് പടിയിറങ്ങി പോയ പാർട്ടി സിക്രട്ടറിയുടെ വീടും.
സി എച്ച് കണാരനൊരു പൂർണ്ണകായ പ്രതിമയുണ്ട് കതിരൂരിൽ
പടിയിറങ്ങി പോയ പാർട്ടി സിക്രട്ടറിക്ക് ഒരു ചുമർചിത്രം പോലും ഉണ്ടാവാതെ പോകുമോ നാളെകളിൽ.?
മക്കളെ നിങ്ങൾക്ക് വേണ്ടായാണീ ത്യാഗം എന്ന പേരിൽ മുരുകൻ കാട്ടാക്കട ഒരു കവിതയെങ്കിലും എഴുതുമോ ?

This post has already been read 2074 times!

Comments are closed.