തുടരുന്നു………………….
ഓർഫണേജിന്റെ മുകളിലെ നിലയിലാണ് റീന സിസ്റ്ററുടെ മുറി… അത്യാവശ്യമായി അന്ന് രാത്രിതന്നെ തീർക്കേണ്ട കുറച്ച് അത്യാവശ്യജോലികൾ റീന സിസ്റ്റർക്കുണ്ടായിരുന്നു… അതുകൊണ്ടുതന്നെ രാത്രി വൈകിയും അവർ ലാപ്ടോപിന് മുന്നിൽ തന്നെയായിരുന്നു….
“ദൈവമേ മണി ഒന്നായോ…!!” കമ്പ്യൂട്ടറിലെ ജോലി തീർത്തു ഒന്ന് നടുവ് നിവർത്തിയ റീന സിസ്റ്റർ ചുവരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം ശ്രദ്ധിച്ചത്…
ഉടൻ തന്നെ ലാപ്ടോപ് ഷട്ഡൌൺ ചെയ്തു എടുത്ത് വെച്ച് ഒന്ന് നടുവ് നിവർത്താനായി സിസ്റ്റർ മുറിക്ക് പുറത്തിറങ്ങി… പുറത്ത് രണ്ടുദിവസമായി പെയ്യുന്ന മഴയുടെ കലാശക്കൊട്ടെന്നപോലെ ഇടിയും മിന്നലുമായി മഴ തകർക്കുകയായിരുന്നു….
ഓർഫനെജിലെ രണ്ടാം നിലയിലെ ഏറ്റവും വലത്തെ അറ്റത്തെ ഒരു മുറിയാണ് സിസ്റ്ററുടെത്…. ആ മുറിക്ക് പുറത്തിറങ്ങി ഇടത്തേക്ക് നോക്കിയാൽ ഒരു വരാന്തയാണ്… മൂന്നാല് മുറികൾ അവിടെ ഉണ്ടെങ്കിലും അതെല്ലാം ആരെങ്കിലും വന്നാൽ മാത്രം ഉപയോഗിക്കുന്ന ഗസ്റ്റ് റൂം ആയിരുന്നു… അതുകൊണ്ട് അതെല്ലാം അടഞ്ഞ് കിടന്നിരുന്നു…
സിസ്റ്ററുടെ മുറി കഴിഞ്ഞാൽ വീണ്ടും രണ്ട് മുറികൾ കൂടിയുണ്ട്…. അത് കഴിഞ്ഞാൽ staircase ആണ്… താഴെ നിന്ന് വരുന്നതും മൂന്നാം നിലയിലേക്ക് കയറുന്നതും… അതിനും ഇടത് വശത്തായി വീണ്ടും മൂന്ന് മുറികൾ… അങ്ങനെയാണ് ആ കെട്ടിടം…
അങ്ങനെ മുറിക്ക് പുറത്തിറങ്ങിയ സിസ്റ്റർ ഒന്ന് നടുവ് നിവർത്തി… കുറേ നേരം ഇരുന്നത് കൊണ്ട് ഇങ്ങനെ നിൽക്കുന്നതും വരാന്തയിലേക്ക് അടിച്ച് കയറുന്ന മഴത്തുള്ളികളും അവർക്ക് കുറച്ച് ആശ്വാസമായി… സാധാരണ രാത്രി സിസ്റ്റേഴ്സ് ധരിക്കുന്ന നൈറ്റി ആയിരുന്നു റീന സിസ്റ്ററുടെ വേഷം…
നടുവിന് കൈകൊടുത്ത് വലത്തേക്കും ഇടത്തേക്കും തിരിയുന്ന സമയത്താണ് റീന സിസ്റ്റർ പെട്ടന്നത് കണ്ടത് … സിസ്റ്റർ ഒന്നുകൂടി വരാന്തയിലേക്ക് നോക്കി…
ആ സമയം സിസ്റ്ററുടെ വലത്ത് വശത്ത് വരാന്തയുടെ അങ്ങേയറ്റത്തുള്ള കർത്താവിന്റെ രൂപത്തിന് മുന്നിലുള്ള സീറോവാട്ട് ബൾബ് മാത്രമേ ഒരു വെളിച്ചമായുള്ളൂ… ആ വെളിച്ചത്തെ മറച്ചുകൊണ്ട് സ്റ്റെയർകേസിന് മുന്നിൽ ഒരു കുട്ടി നിൽക്കുന്നു…
പെട്ടന്ന് തിരിഞ്ഞപ്പോൾ കണ്ട കാഴ്ച തോന്നലാണോ എന്നറിയാൻ ഒന്നുകൂടി നോക്കിയതും, ഒരിടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട ആ കാഴ്ചയിൽ സിസ്റ്ററുടെ ചങ്കിടിച്ചുപോയി… സിസ്റ്ററുടെ നല്ല ജീവനങ്ങ് പോയി..
“ആരാടാ അത്….?? ജോസഫാണോ..??” മുഖം വ്യക്തമല്ലാത്ത ആ രൂപത്തോട് സിസ്റ്റർ ചെറിയ പേടിയോടെ ചോദിച്ചു… പക്ഷെ മറുപടി കിട്ടിയില്ല…
സിസ്റ്റർ കുറച്ചുകൂടി മുന്നിലേക്ക് നടന്നു… അപ്പോൾ കുറച്ചുകൂടി രൂപം വ്യക്തമായി… അപ്പോഴും തുടർച്ചയായി ഇടിമിന്നലുകൾ ഉണ്ടായിക്കൊണ്ടിരുന്നു…
നീല കള്ളികളുള്ള ഷർട്ടും ഒരു കറുപ്പ് ട്രൗസറുമിട്ട് നിൽക്കുന്ന വലിയ പൊക്കമില്ലാത്ത ഒരു പയ്യനാണത്… മുഖം തീരെ വ്യക്തമല്ല… വരാന്തയിലെ തൂണുകളുടെ നിഴൽ അവന്റെ മുഖത്ത് ഇരുട്ട് നിറച്ചു…
വീണ്ടും മുന്നോട്ട് നടക്കാൻ തുനിഞ്ഞ സിസ്റ്റർ പെട്ടന്നൊന്ന് നിന്നു… ചെറിയ പേടി അവരുടെ മനസിലേക്ക് വന്നുതുടങ്ങിരുന്നു.. കുട്ടികളാരും ഈ സമയം മുകളിലേക്ക് വരില്ല… മുന്നിൽ നിൽക്കുന്ന രൂപത്തിന് അവിടെയുള്ള ഒരു കുട്ടിയുമായും സാമ്യവും തോന്നുന്നില്ല… പേടിക്കാൻ കൂടുതൽ എന്തെങ്കിലും വേണോ…
സിസ്റ്റർ തിരിച്ച് മുറിയിലേക്ക് വന്ന് അകത്തേക്ക് കയറി നീളമുള്ള ഒരു കറുത്ത ടോർച്ച് എടുത്തു… വീണ്ടും പുറത്തിറങ്ങി ടോർച് അടിച്ചു…
വരാന്തയുടെ അങ്ങേയറ്റം വരെ ആ വെളിച്ചം ചെന്നു… വരാന്തയിൽ ആരുമില്ല…. സിസ്റ്റർക്ക് ഭയം കൂടിവന്നു…’അപ്പൊ ഇത്രയും നേരം കണ്ടത്…??’ സിസ്റ്റർ സ്വയം ചോദിച്ചു…
പെട്ടന്ന് സഹായത്തിന് വിളിക്കാൻ ആ നിലയിൽ മറ്റാരും താമസമില്ല… ഇനി വിളിക്കണമെങ്കിൽ തന്നെ മൂന്നാം നിലയിലേക്ക് പോണം… അവിടെയാണ് ബാക്കിയുള്ള സിസ്റ്റേഴ്സിന്റെ മുറികൾ… ഭയത്തിനൊപ്പം കൂടെക്കൂടെയുള്ള ഇടിമിന്നലുകളും സിസ്റ്ററെ പേടിപ്പിച്ചു…
എന്തായാലും ഒറ്റക്കാണ് എങ്കിൽ നോക്കുക തന്നെയെന്നുറപ്പിച്ച് റീന സിസ്റ്റർ മുന്നോട്ട് നടന്നു… ഓരോ ചുവടുവെക്കുമ്പോഴും മനസ്സിൽ ഭയം കൂടിവരുന്നതുപോലെ അവർക്ക് തോന്നി…
സിസ്റ്ററുടെ മുറിയും തൊട്ടടുത്ത രണ്ടു മുറികളും കടക്കുന്നത് വരെ മുന്നിലും പിന്നിലുമായി എല്ലായിടത്തും ടോർച് അടിച്ച് നോക്കി വളരെ പതിയെയാണ് അവർ നടന്നത്… പക്ഷെ ഒന്നും കണ്ടില്ല…. സ്റ്റെയർകേസ് എത്തിയതോടെ സിസ്റ്റർക്ക് പകുതി ആശ്വാസമായി…
വീണ്ടും ഒന്നുകൂടി പരിസരം മുഴുവൻ ടോർച് അടിച്ചു… ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി സിസ്റ്റർ സ്റ്റെപ് കയറാൻ കാലെടുത്ത് വെച്ചു…
“റീനാമ്മേ…..!!” ആദ്യത്തെ പടിയിൽ കാലെടുത്ത് വെച്ചതും പിന്നിൽ നിന്ന് ഒരു ചെറിയ കുട്ടിയുടെ ശബ്ദം അവൾ കേട്ടു….
അതാരുടെയാണെന്ന് മനസിലാക്കാൻ അവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല… ആ ഓർഫനേജിൽ റീനസിസ്റ്ററെ അങ്ങനെ വിളിക്കുന്ന ഒരേയൊരു ആളെയുള്ളു…. മൂന്നുവയസ്സുള്ള അബ്രാം…
മുകളിലേക്കുള്ള പടിക്കെട്ടിൽ മാത്രം ശ്രദ്ധിച്ചിരുന്ന ആ സിസ്റ്റർ ആ വിളി കേട്ട് ഞെട്ടി നിന്നുപോയി… പതിയെ മുഖത്തിനൊപ്പം ടോർച്ചിന്റെ വെട്ടവും ഒന്നിച്ച് തിരിച്ച് അവർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഞെട്ടി പിന്നിലേക്ക് വീണതും ഒന്നിച്ചായിരുന്നു .… വീണ വേഗത്തിൽ തന്നെ നാലഞ്ച് സ്റ്റെപ്പുകൾ റീന സിസ്റ്റർ മുകളിലേക്ക് കയറി… ടോർച് അവരുടെ കയ്യിൽ നിന്ന് നിലത്തേക്ക് വീണ് താഴേക്ക് ഉരുണ്ടുപോയി…
നിലത്ത് വീണ ടോർച്ചിന്റെ വെളിച്ചം മുൻപിലുള്ള ഭിത്തിയിലേക്ക് മാത്രമായി… ആ സമയം വിളികേട്ട ഭാഗത്തേക്ക് സിസ്റ്റർ നോക്കി…
ആ വരാന്തയുടെ ഉരുണ്ട ചെറിയ കൈവരിയിൽ രണ്ട് തൂണുകൾക്കിടയിലായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അബ്രാം…. അവനെക്കണ്ട സിസ്റ്റർ അനങ്ങാൻപോലുമാവാതെ പേടിച്ചിരുന്നുപോയി…
പെട്ടന്നുള്ള ഞെട്ടലും പേടിയും അമ്പരപ്പും മാറുന്നതിനു മുന്നേ തന്നെ റീന സിസ്റ്ററെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ട് അബ്രാം ആ കൈവരിയിൽ സിസ്റ്ററെ നോക്കിക്കൊണ്ട് നിന്നു….
“മോനെ….!!” പേടിയുണ്ടെങ്കിലും അവനോടുള്ള വാത്സല്യം കൊണ്ട് അവനെന്തെങ്കിലും പറ്റിയാലോ എന്നോർത്ത് സിസ്റ്റർ വലത്തെ കൈ അവന് നേരെ നീട്ടി പതിയെ എഴുന്നേറ്റ് അവനടുത്തേക്ക് നടന്നു…
പക്ഷെ അവൾ ആദ്യത്തെ സ്റ്റെപ് ഇറങ്ങിയതും കൈവരിയിൽ നിന്ന് അബ്രാം പിറകിലേക്ക് മറിഞ്ഞതും ഒന്നിച്ചായിരുന്നു….
“മോനേ…..!!” ഒച്ചയെടുത്തുകൊണ്ട് അവൾ കൈവരിയിലേക്ക് ചെന്നുതാഴേക്ക് നോക്കി…
ഭയത്തിൽ നിറഞ്ഞ അവളുടെ കണ്ണുകൾ പെട്ടന്ന് അമ്പരപ്പുകൊണ്ട് വിടർന്നു… അവളുടെ കരച്ചിൽ നിന്നുപോയി… അവനുവേണ്ടി താഴേക്ക് നീട്ടിയ അവളുടെ കൈകൾ തിരികെ വലിച്ചു… കാരണം താഴെ അവനില്ലായിരുന്നു…. അവളുടെ ചുവന്ന് നിറഞ്ഞ കണ്ണുകൾ അവളോട് തന്നെ ചോദിച്ചു… ‘അബ്രാം എവിടെ..?’
തൊട്ടടുത്ത സെക്കന്റിൽ അവൾ തിരിച്ചറിഞ്ഞു… കൈവരിയിലേക്ക് കിടക്കുന്ന അവളുടെ പിന്നിൽ ആരോ ഉണ്ട്… ‘അത് അബ്രാം ആണെങ്കിൽ…!!’
അവൾ ഞൊടിയിടയിൽ തിരിഞ്ഞുനോക്കി… ചിന്തിക്കാൻ പോലും അവൾക്ക് സമയം കിട്ടിയില്ല…
അഴുകിയ ശരീരവും കീറിപ്പറിഞ്ഞ, മണ്ണ് മൂടിയ തിരുവസ്ത്രവുമായി ചുവന്ന വട്ടക്കണ്ണുകളും അവിടവിടായി കീറിയ കവിളുകളും പുഴുക്കൾ നുഴയുന്ന മുഖവുമായി തൊട്ടുമുന്നിൽ ഒരു അതിഭയാനകമായ രൂപം…
അതിനെ കണ്ട് ഭയപ്പെട്ട് ഒച്ചവെക്കാൻ പോലും പറ്റാതെ ശ്വാസം അകത്തേക്ക് എടുത്തതും അലറിക്കൊണ്ട് ആ രൂപം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ആ കൈവരിയിലെ തൂണിനോട് ചേർത്തുവെച്ചു…. അതിന്റെ അലർച്ചെയോടൊപ്പം പരിസരം കുലുക്കിക്കൊണ്ട് ഒരു ഇടിമിന്നലും ഭൂമിയിൽ പതിച്ചു….
“മോനെ….!!” പേടിയുണ്ടെങ്കിലും അവനോടുള്ള വാത്സല്യം കൊണ്ട് അവനെന്തെങ്കിലും പറ്റിയാലോ എന്നോർത്ത് സിസ്റ്റർ വലത്തെ കൈ അവന് നേരെ നീട്ടി പതിയെ എഴുന്നേറ്റ് അവനടുത്തേക്ക് നടന്നു…
പക്ഷെ അവൾ ആദ്യത്തെ സ്റ്റെപ് ഇറങ്ങിയതും കൈവരിയിൽ നിന്ന് അബ്രാം പിറകിലേക്ക് മറിഞ്ഞതും ഒന്നിച്ചായിരുന്നു….
“മോനേ…..!!” ഒച്ചയെടുത്തുകൊണ്ട് അവൾ കൈവരിയിലേക്ക് ചെന്നുതാഴേക്ക് നോക്കി…
ഭയത്തിൽ നിറഞ്ഞ അവളുടെ കണ്ണുകൾ പെട്ടന്ന് അമ്പരപ്പുകൊണ്ട് വിടർന്നു… അവളുടെ കരച്ചിൽ നിന്നുപോയി… അവനുവേണ്ടി താഴേക്ക് നീട്ടിയ അവളുടെ കൈകൾ തിരികെ വലിച്ചു… കാരണം താഴെ അവനില്ലായിരുന്നു…. അവളുടെ ചുവന്ന് നിറഞ്ഞ കണ്ണുകൾ അവളോട് തന്നെ ചോദിച്ചു… ‘അബ്രാം എവിടെ..?’
തൊട്ടടുത്ത സെക്കന്റിൽ അവൾ തിരിച്ചറിഞ്ഞു… കൈവരിയിലേക്ക് കിടക്കുന്ന അവളുടെ പിന്നിൽ ആരോ ഉണ്ട്… ‘അത് അബ്രാം ആണെങ്കിൽ…!!’
അവൾ ഞൊടിയിടയിൽ തിരിഞ്ഞുനോക്കി… ചിന്തിക്കാൻ പോലും അവൾക്ക് സമയം കിട്ടിയില്ല…
അഴുകിയ ശരീരവും കീറിപ്പറിഞ്ഞ, മണ്ണ് മൂടിയ തിരുവസ്ത്രവുമായി ചുവന്ന വട്ടക്കണ്ണുകളും അവിടവിടായി കീറിയ കവിളുകളും പുഴുക്കൾ നുഴയുന്ന മുഖവുമായി തൊട്ടുമുന്നിൽ ഒരു അതിഭയാനകമായ രൂപം…
അതിനെ കണ്ട് ഭയപ്പെട്ട് ഒച്ചവെക്കാൻ പോലും പറ്റാതെ ശ്വാസം അകത്തേക്ക് എടുത്തതും അലറിക്കൊണ്ട് ആ രൂപം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ആ കൈവരിയിലെ തൂണിനോട് ചേർത്തുവെച്ചു…. അതിന്റെ അലർച്ചെയോടൊപ്പം പരിസരം കുലുക്കിക്കൊണ്ട് ഒരു ഇടിമിന്നലും ഭൂമിയിൽ പതിച്ചു….
പിറ്റേന്ന് ആ ഓർഫണേജിലെ മൂന്ന് സിസ്റ്റർമാരും പള്ളിയിലെ വികാരിയച്ചനും അവിടുത്തെ ഹോസ്പിറ്റലിലെ ICU വിന് മുന്നിൽ നിൽക്കുകയായിരുന്നു… എന്താണ് സംഭവിച്ചത് എന്നറിയാതെ അവരെല്ലാം ആകെ വിഷമത്തിലായിരുന്നു… പെട്ടന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു… അവരെല്ലാം ഡോക്ടറുടെ അടുത്തേക്ക് ചെന്നു…
“ആഹ് അച്ചാ… നമുക്ക് റൂമിലേക്ക് ഇരിക്കാം കുറച്ച് സംസാരിക്കാനുണ്ട്…!!”…
അതും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ ഡോക്ടർ റൂമിലേക്ക് നടന്നു… അച്ചൻ മദർ സുപ്പീരിയറെ ഒന്ന് നോക്കിയിട്ട് ഡോക്ടറുടെ പിന്നാലെ നടന്നു.. അതിന് പിന്നാലെ മദറും ചെന്നു…
“കേറിവാ അച്ചോ…!!” തുറന്നിട്ട വാതിൽക്കൽ അച്ചനും മദറും വന്നുനിന്നപ്പോൾ ഡോക്ടർ പറഞ്ഞു… അവർ അകത്തേക്കു കയറി…
“ഇരിക്ക്…!!” മുന്നിലുള്ള രണ്ട് കസേരകൾ ചൂണ്ടിക്കാട്ടി ഡോക്ടർ പറഞ്ഞു… അവർ ഇരുന്നു..
“എന്താ ഇന്നലെ സംഭവിച്ചത്….??” ഡോക്ടർ വളരെ ഗൗരവത്തോടെ അച്ചനോട് ചോദിച്ചു… അച്ചൻ മദറിനെ നോക്കി…
“കൃത്യമായി അറിയില്ല ഡോക്ടർ… ഇന്നലെ 12 മണി കഴിഞ്ഞും സിസ്റ്ററുടെ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു എന്ന് മഠത്തിലെ ജോപ്പൻ ചേട്ടൻ പറഞ്ഞു… രാത്രി ആരോ നിലവിളിക്കുന്ന ശബ്ദം കേട്ട് ഓർഫണെജിലെ ഒരു കുട്ടി വന്നു നോക്കിയപ്പോഴാണ് സിസ്റ്റർ ഇങ്ങനെ കിടക്കുന്നത് കണ്ടത്.. അപ്പൊ തന്നെ എല്ലാവരെയും വിളിച്ച് അവിടത്തെ വണ്ടിയിൽ ഇങ്ങോട്ട് കൊണ്ടുപോന്നു…!!” മദർ പറഞ്ഞുനിർത്തി…
“സിസ്റ്റർക്ക് ഇപ്പൊ എങ്ങനെയുണ്ട് ഡോക്ടർ…!!” മദറിന്റെ മറുപടിയിൽ എന്തോ ആലോചിച്ചിരുന്ന ഡോക്ടറെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് അച്ചന്റെ ചോദ്യമാണ്….
“ഒന്നും പറയാറായിട്ടില്ലച്ചോ… തലക്ക് കാര്യമായ ക്ഷതമുണ്ട്… 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല… അത് കഴിഞ്ഞും ആ നിലയിൽ തുടരുകയാണെങ്കിൽ കോമയിലേക്ക് വരെ പോവാവുന്ന അവസ്ഥയാണ്…!!” അച്ചനും മദറും പരസ്പരം നോക്കി… ഡോക്ടർ സംശയത്തോടെ ഇരുവരുടെയും മുഖഭാവങ്ങൾ വീക്ഷിക്കുകയായിരുന്നു..
“ഞാൻ പോലീസിനെ അറിയിച്ചിട്ടുണ്ട് എന്തയാലും ഇതിനെപ്പറ്റി ഒരന്വേഷണം ഉണ്ടാവും….!!” ഡോക്ടർ പറഞ്ഞു…
“അതെന്താ ഡോക്ടർ ആസ്വഭാവികമായി എന്തെങ്കിലും…??” അച്ചൻ വളരെ ഗൗരവത്തോടെ ചോദിച്ചു…
“ഉണ്ട്.. സിസ്റ്ററുടെ കഴുത്തിന് ആരോ ബലമായി കുത്തിപ്പിടിച്ചിട്ടുണ്ട്… കൈകളുടെ പാടുകൾ അടക്കം കഴുത്തിലുണ്ട്… വോക്കൽകോർഡിന് കാര്യമായ ക്ഷതമുണ്ട് അതെത്രത്തോളം എന്നറിയണമെങ്കിൽ സിസ്റ്റർ സംസാരിക്കണം….!!” ഡോക്ടർ പറഞ്ഞു… അച്ചനും മദറും ഒന്നും പറഞ്ഞില്ല..
“എന്തായാലും നമുക്ക് നോക്കാം ഫാദർ…!! കൂടുതൽ അപകടങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം..!” ഡോക്ടർ വല്ലാത്തോരു സംശയദൃഷ്ടിയോടെയാണ് അത് പറഞ്ഞത്… അച്ചനും മദറും കൂടുതലൊന്നും സംസാരിക്കാതെ മുറിവിട്ടു…
അവർ വീണ്ടും ICU വിന്റെ മുന്നിലേക്ക് പോയി… അവിടെ എത്തിയ സമയം മദറിന്റെ ഫോൺ ബെല്ലടിച്ചു… Landline എന്ന് ഫോണിൽ കാണിച്ചു… ‘മഠത്തിൽ നിന്നാണല്ലോ…’ മദർ ആത്മഗതം ചെയ്തു…
“ഹലോ….!!” മദർ ഫോൺ ചെവിയോട് ചേർത്തു…
“മദർ ഒന്ന് പെട്ടന്ന് ഇവിടെ വരെ വരണം…!!” അപ്പുറത്ത് നിന്ന് ഭയന്ന് നിലവിളിച്ചുകൊണ്ടാണ് സംസാരം….
“അച്ചോ….!!” വീണ്ടും ആർക്കോ എന്തോ സംഭവിച്ചു എന്ന ഭയത്തിൽ മദർ വിളിച്ചു…
അവർ ഇരുവരും മഠത്തിൽ ചെല്ലുമ്പോൾ എല്ലാവരും ആകെ ഭയന്ന് വിറങ്ങലിച്ച് പുറത്ത് നിൽപ്പുണ്ട്… ഈ സമയം പ്രാർത്ഥനയുടേതാണ് അത് മറന്ന് എല്ലാവരും നിൽക്കണമെങ്കിൽ അതിന് തക്ക കാരണവും ഉണ്ടാവുമെന്ന് മദർ ഉറപ്പിച്ചു…
“എന്താ…. എന്താ പറ്റിയെ….??” ഇറങ്ങിവന്നപാടെ കാറിന്റെ ഡോർ അടച്ചുകൊണ്ട് അച്ചൻ അവരോട് ചോദിച്ചു…
“അച്ചാ അവിടെ ചാപ്പലിൽ….!!” പറഞ്ഞ് മുഴുവച്ചില്ല അതിന് മുന്നേ അച്ചൻ ചാപ്പലിലേക്ക് ഓടി… പിന്നാലെ അവരും… അത്രമേൽ ഭയം അവരെ പിടികൂടിയിരുന്നു…
ചാപ്പലിന്റെ വാതിൽക്കൽ എത്തിയ അച്ചൻ അകത്തേക്ക് നോക്കി ആകെ അമ്പരന്നു… കൂടുതൽ കാഴ്ചകൾ അമ്പരപ്പിന് പകരം ഭയത്തെ കൊണ്ടുവന്നു…
“ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി..
(അപ്പു)
(തുടരും…)
This post has already been read 35104 times!
Comments are closed.