ബ്രേക്കിംഗ് ന്യൂസ്

കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ ഭാരത് എയറോസോൾ കമ്പനി പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം തുടങ്ങി

dhravidan

കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ ഭാരത് എയറോസോൾ കമ്പനി പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം തുടങ്ങി

കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ കൊല്ലത്തുള്ള ഭാരത് എയറോസോൾ കമ്പനി ‘ഓക്സി സെക്യൂ ബൂസ്റ്റർ’ എന്ന പേരിൽ പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം തുടങ്ങി. കേരളത്തിലെ എയറോസോൾ ഫില്ലിംഗ് സാങ്കേതികവിദ്യ സ്വായത്തമാക്കിയ ആദ്യത്തെ സ്ഥാപനമാണിത്. കോവിഡ് മഹാമാരിയെത്തുടർന്ന് രോഗപ്രതിരോധ വസ്തുക്കൾക്കായി ഏറിയപങ്കും ആശ്രയിച്ചത് ചൈനയെ ആയിരുന്നു. പി.പി.ഇ കിറ്റ്‌, സാനിറ്റയ്‌സർ പമ്പുകൾ, ബോട്ടിലുകളും അതിൻറെ അടപ്പ് അടക്കമുള്ള അനുബന്ധ സാമഗ്രഹികൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടർ അടക്കമുള്ള കോവിഡ് പ്രധിരോധ വസ്‌തുക്കൾ ചൈനയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഇത്തരം മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ആവശ്യകത മനസ്സിലാക്കിയ ഇന്ത്യൻ കമ്പനികൾ വ്യാപകമായി ഉൽപ്പാദനം വർദ്ധിപ്പിച്ചുവെങ്കിലും ഇപ്പോഴും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ കേരളത്തിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നത്തിന് വലിയ പ്രാധാന്യമുണ്ട്.

പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം നടത്തുന്ന കേരളത്തിലെ ഒരേയൊരു കമ്പനിയാണ് ഭാരത് എയറോസോൾ. 10 ലിറ്റർ ശുദ്ധമായ ഓക്‌സിജൻ അടങ്ങിയ ഒരു സിലിണ്ടറിന്റെ ഭാരം വെറും 150 ഗ്രാം മാത്രമാണ്. യാത്ര ചെയ്യുമ്പോഴും, അസമയത്തുണ്ടാകുന്ന ശ്വാസം മുട്ടലിനും വലിയ ആശ്വാസമേകുന്ന ഒരു കോവിഡ് പ്രധിരോധ സുരക്ഷാ സംവിധാനമാണിത്. പ്ലാസ്റ്റിക് മാസ്ക്കടക്കമുള്ള ഒരു സിലിണ്ടറിൽ നിന്നും 150 തവണ ശ്വാസം എടുക്കുന്നതിന് കഴിയും. വളരെ ലളിതമായി ആർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്നുള്ള ശ്വാസ തടസ്സം കൊണ്ട് ജീവൻ നഷ്ട്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

കേരളം മുഴുവൻ ഈ ഉൽപ്പന്നം എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് മുതലമടയിലുള്ള ആയുർവേദ ഫാർമസ്യുട്ടിക്കൽ കമ്പനിയായ ‘ആയുർമന്ത്ര’യാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും പരിചയസമ്പന്നരായ മരുന്ന് വിതരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തിൻറെ എല്ലാ മൂക്കിലും, മൂലയിലും സിലിണ്ടർ ലഭ്യമാക്കും. 680 രൂപയാണ് ഒരു സിലിണ്ടറിന്റെ വിൽപ്പന വില. ആവശ്യമുള്ള ഉപഭോക്താക്കൾ 97453600 26 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടണം.

This post has already been read 2956 times!

Comments are closed.