ബ്രേക്കിംഗ് ന്യൂസ്

ബിജു രമേശിന്റെ ഡബിൾ ഷൂട്ടർ ; ലക്ഷ്യം എം പി സ്ഥാനമോ ?

Clever text!

ബിജു രമേശിന്റെ ഡബിൾ ഷൂട്ടർ ; ലക്ഷ്യം എം പി സ്ഥാനമോ ?

ബാർകോഴ വിവാദത്തിലെ ബിജു രമേശിന്റെ പുതിയ വെളിപ്പുടത്തൽ ഇരു മുന്നണികൾക്കും വലിയ പണിയാണ് കിട്ടിയിരിക്കുന്നത് .പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്ന പുതിയ വെളിപ്പെടുത്തൽ പരസ്പരം ആരോപണങ്ങളുമായി നിൽക്കുന്ന പിണറായിക്കും , ചെന്നിത്തലക്കും ഒരുമിച്ച് കിട്ടുന്ന മുട്ടൻ അടിയായി മാറുന്നു .ചെന്നിത്തലക്കും ,ശിവകുമാറിനും പണം നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സർക്കാർ അന്വോഷണവും തുടങ്ങി .അപ്പോഴതാ പിണറായി ബാറുകൾ തുറക്കാൻ സഹായിക്കാമെന്ന് പറഞ്ഞെന്ന വെളിപ്പെടുത്തൽ വരുന്നു .എന്നാൽ ബിജു രമേശിന്റെ പുതിയ പ്പെടുത്തൽ നീക്കത്തിന് പിന്നാൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു .ഇരു മുന്നണികൾക്കും പണി കിട്ടിയ ഈ വെളിപ്പെടുത്തലുകൾ വഴി ബിജെപിക്ക് വലിയ രാഷ്ട്രീയ ആയുധമാണ് കിട്ടിയത് .എൽ ഡി ഫ് -ബിജെപി മത്സരം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നു .യു ഡി ഫ് വലിയ പ്രതിരോധത്തിലേക്കാവുന്നു .ബിജെപിക്ക് സഹായകരമായ നിലപാടുകളിലൂടെ ബിജു രമേശ് ഒരു രാജ്യസഭ സീറ്റ് ലക്ഷ്യമിടുന്നതായി പറയപ്പെടുന്നു .തമിഴ്നാട്ടിലെ ഭരണകക്ഷിയും ,എൻ ഡി എ ഘടകകക്ഷിയുമായ എ ഐ എ ഡി എം കെ വഴിയാണ് രാജ്യസഭ സീറ്റ് നോക്കുന്നത് .ബിജെപിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ട് .നിലവിൽ എഐഎഡിഎംകെയുടെ കേരളത്തിന്റെ ചുമതലക്കാരനാണ് ബിജു രമേശ് .ബിജെപിക്കാവട്ടെ എങ്ങനെയും കേരളം പിടിക്കുക എന്നതാണ് ലക്ഷ്യം .

This post has already been read 1717 times!

Comments are closed.