ട്രൂത്ത് ദ്രാവിഡൻ ചാനൽ ബ്രേക്കിംഗ് ന്യൂസ്

സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

 

dhravidan

സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ ജോസഫിനും കമ്മീഷൻ കത്ത് അയച്ചു. ലൂസി കളപ്പുരയെ കോൺവെന്റിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് സുപ്പീരിയർ ജെനറലിന് കത്തയച്ചിരിക്കുന്നത്. ലൂസി കളപ്പുരയ്ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ 2019 മെയിലാണ് സിസ്റ്റർ ലൂസി കളപ്പുരയോട് മഠത്തില്‍ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്. ഇതിനെതിരെ സിസ്റ്റർ റോമിലെ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയെന്ന് കഴിഞ്ഞ ദിവസമാണ് സുപ്പീരിയർ ജനറല്‍ ആന്‍ ജോസഫ് അറിയിച്ചത്. എന്നാല്‍ വത്തിക്കാനിലെ കോടതിയില്‍ ഇനിയും നടപടികൾ പൂർത്തിയായിട്ടില്ലെന്നും, സുപ്പീരിയർ ജനറല്‍ കോടതി വിധി കൃത്രിമമായി ഉണ്ടാക്കിയതെന്നുമാണ് സിസ്റ്റർ ലൂസിയുടെ വാദം

This post has already been read 4169 times!

Comments are closed.