അൻപത്തിയൊന്ന് രോഗങ്ങൾക്ക് ഒരു വൈദ്യശാസ്ത്രത്തിലും മരുന്ന് കൊണ്ട് ചികിത്സിക്കാമെന്നോ ചികിത്സിച്ചു ഭേദമാക്കാമെന്നോ തടഞ്ഞു നിർത്താൻ പറ്റുമെന്ന് പോലും അവകാശപ്പെട്ടാൽ അവനെ ആറ് മാസം മുതൽ ഒരു കൊല്ലം വരെ കഠിന തടവിന് ശിക്ഷിക്കുമെന്നാണ് നിയമം. ഇത് ദി ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് ആണ്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഇത് ബ്രിട്ടീഷുകാർ ഉണ്ടാക്കി വെച്ച നിയമമാണ് ഇപ്പോഴും ഇത് അമയിൻന്മെന്റ് ചെയ്തത് രണ്ടായിരത്തിപതിനെട്ടിൽ മാത്രം . അതിനെതിരെ
കേസ് നടത്തുന്നത് ആയുർവേദ ഡോക്ടർമാരാണ്. ആയുർവേദ ഡോക്ടർമാർക്ക് സത്യത്തിൽ ആയുർ വേദ മരുന്നുകളെക്കുറിച്ച് വലിയ ധാരണയില്ല. കാരണം പ്രെസെർവേറ്റീവ് ചേർത്തിട്ടാണ് കഷായവും അരിഷ്ടവും , ലേഹ്യവും ഒക്കെ ഉണ്ടാക്കുന്നത്. പ്രെസെർവേറ്റീവ് ആണ് നമ്മുടെ എറണാകുളം ഫിഷറീസ് കോളേജിൽ സോഡിയം ബെൻസയേറ്റ് മീനിൽ ഇട്ടപ്പോൾ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകും അത് കൊണ്ട് ഒരു കാരണവശാലും കഴിക്കാൻ പാടില്ല എന്ന് പറയുന്ന സാധനമാണ് അളവിൽ കൂടുതലാണ് ഈ കഷായത്തിലും ലേഹ്യത്തിലും ചൂർണത്തിലുംഒക്കെ ഇട്ടിട്ട് രോഗികൾക്ക് കൊടുക്കുന്നത്. അത് ദീർഘകാലം കേടാവാതിരിക്കാനാണ് ചെയ്യുന്നത്. അതാണ് ഏറ്റവും വലിയ കുഴപ്പം. ഇതൊക്കെ വിളിച്ച് പറയുന്നവരെയാണ് ഭരണകൂടം വേട്ടയാടുന്നത്. നാൽപ്പത് മുതൽ അറുപതു പെർസെന്റജ് വരെ ഹോൾ സെയിൽ ഡിസ്ട്രിബ്യുറ്റർ കമ്മിഷൻ കൊടുക്കുന്ന കമ്പനി ഉണ്ട്. നാൽപ്പത് പെർസെന്റജ് ആണ് മിനിമം ഒരു കമ്പനിക്കാര് കൊടുക്കുന്നത്. അതിന്റെ ഡീറ്റെയിൽസ് ദ്രാവിഡൻ ശേഖരിച്ചിട്ടുണ്ട്. നാൽപ്പത് പെർസെന്റജ് കൊടുക്കുന്ന വലിയ കമ്പനി ഉണ്ട്. പിന്നെ പത്ത് പെർസെന്റജ് ഇടനിലക്കാരന്, പത്ത് കുപ്പി എടുത്താൽ ഒരു കുപ്പി ഓഫറ്.
നാല് പെർസെന്റജ് വാറ്റ് (VAT ) ഉം ,ഒരു പെർസെന്റജ് സർചാർജും ,അഞ്ച് പെർസെന്റജ് ഡോക്ടർസ് കോമ്പ്ലിമെന്റും, എഴുപത് പെർസെന്റജ് മാർക്കറ്റിൽ പോയി. ബാക്കി മുപ്പത് പെർസെന്റജിൽ ഇരുപത് പെർസെന്റജ് എങ്കിലും മാനുഫാക്റ്ററിങ് കോസ്റ്റും പാക്കിങ്ങും എല്ലാം കൂടി വരും. ഇതിൽ മസാല എവിടെയാ, അവിടെ യാണ് ചോദ്യം ഉയരേണ്ടത് കാരണം, ദശമൂലരിഷ്ടത്തിന്റെ വില അറുപത്തിരണ്ട് രൂപ നാൽപ്പത്തിരണ്ട് പൈസ ആയിരുന്നു കാലത്ത് നാന്നൂറ്റിയമ്പത് എം എൽ ന്. ഈ തൊണ്ണൂറ് പെർസെന്റജിൽ പത്ത് പെർസെന്റജ് എന്ന് പറഞ്ഞാൽ ആറ് രൂപ എഴുപത്തിനാല് പൈസ ക്ക് എന്താണ് കിട്ടുക മാർക്കറ്റിൽ മരുന്നില്ല. . മാർക്കറ്റിൽ കുറുന്തോട്ടി ഇല്ല. ബലാരിഷ്ടം പിന്നെ എങ്ങനെ ഉണ്ടാക്കും. പിന്നെ അശോകാരിഷ്ടം ഉണ്ടാക്കാൻ അശോകം എവിടെ. എല്ലാ എണ്ണക്കും ലിക്യുഡ് പരഫിൻ, അത് കൊണ്ടാണ് ശരീരത്തിൽ മസ്സാജ് ചെയ്യേണ്ടത്. ഇങ്ങനെ ഉള്ള നിരവധി വിഷയങ്ങൾ സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്.
ദശമൂലാരിഷ്ടത്തിനു എഴുപത്തി രണ്ടു കൂട്ടം ഐറ്റമാണ്. അതിൽ ഒന്ന് കസ്തൂരിയാണ്. കസ്തൂരി വേണ്ട, മാറ്റിവെക്കാം , ബാക്കി എഴുപത്തിയൊന്ന് കൂട്ടം ഐറ്റം. ഇന്ത്യ മഹാരാജ്യത്ത് പതിനേഴ് കൂട്ടം സാധനം ഇല്ല. പിന്നെ ഇതെങ്ങനെ ? ഓലഞ്ഞാലികിളി എന്ന് പറഞ്ഞ സാധനം ഉണ്ട്, തെങ്ങിന്റെ ഏറ്റവും ടോപിൽ, ഏറ്റവും അറ്റത്ത് കൂട് വെക്കുന്ന ഓലഞ്ഞാലി, അതിനു പരമ്പരാഗതമായി അതിന്റെ അറിവ് കിട്ടിയത് എവിടെ നിന്നാണ്… ആ കുരുവി ഉണ്ടാക്കുന്ന കൂട് അടുത്ത കുരുവി കണ്ടു അത് പോലെ ഉണ്ടാക്കുന്നു.ആരും പഠിപ്പിക്കുന്നതല്ല. അതിന്റെ ഉള്ളിലെ ജീൻ ആണ്. അതെ പോലെ തന്നെ പാരമ്പര്യ വൈദ്യരിലും ജീൻ ആണ് പ്രധാനം. അത് കൊണ്ടാണ് പാരമ്പര്യ വൈദ്യരെ തേടി ജനങ്ങൾ പോകുന്നത്. നമ്മുക്ക് ചുറ്റും നിരവധി ശ്രേഷ്ട വൈദ്യരെ കാണാം കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ അവരുടെ നാടുകളിൽ കിട്ടുന്ന മരുന്ന് ഉപയോഗിച്ച് നാട്ട് വൈദ്യം നടത്തുന്നവരെ ജനങ്ങൾ തേടി പോകുന്നതും പരമ്പരാഗതമായി കിട്ടുന്ന ചികിത്സാരീതിയെ ചേർത്ത് പിടിക്കുന്നതും അത് കൊണ്ട് തന്നെയാണ്. ആധൂനിക കാലത്ത് ചികിത്സയില്ലാത്ത രോഗങ്ങൾ ഉണ്ടാവുമ്പോൾ നാം തേടി പോകുന്നത് പുരാതന ഭാരതത്തിലെ ചികിത്സാ രീതിയെ തന്നെയാണ്
കോടതി വിധികൾ കൊണ്ട് ഇല്ലാതാവുന്നതും ഭാരതീയ ചികിത്സാരീതിയാണെന്ന അറിവ് നമ്മുക്ക് ഉണ്ടാവണം
ദ്രാവിഡൻ
This post has already been read 3260 times!


Comments are closed.