നിതിന്‍ നാരായണന്‍റെ പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
പി.ആർ.സുമേരൻ.
കൊച്ചി: യുവ സംവിധായകന്‍ നിതിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ റിലീസ് ചെയ്തു. കാടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് യുവ തിരക്കഥാകൃത്ത് അജി അയിലറയാണ്. ജിഷ എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജിഷ എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ഇഴപിരിയാതെ പോകുന്നതാണ് കോടമലക്കാവിന്‍റെ ഇതിവൃത്തമെന്ന് തിരക്കഥാകൃത്ത് അജി അയിലറ പറഞ്ഞു. കാടിന്‍റെ ദൃശ്യഭംഗി ചിത്രത്തിന്‍റെ മറ്റൊരു പുതുമ കൂടിയാണ്. ദുരൂഹമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിയിണക്കിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ നിതിന്‍ നാരായണന്‍ വ്യക്തമാക്കി. ഏറെ പുതുമയുള്ള ചിത്രത്തിന്‍റെ പ്രമേയം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
തിരവനന്തപുരം, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങളുമാണ് ‘കോടമലക്കാവിലെ’ അഭിനേതാക്കള്‍. ബാനര്‍-ജിഷ എം പ്രൊഡക്ഷന്‍സ്, സംവിധാനം- നിതിന്‍ നാരായണന്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, നിര്‍മ്മാണം-ജിഷ എം, ക്യാമറ-ജെറിന്‍ ജെയിംസ്, എഡിറ്റര്‍-ഷെബിന്‍ ജോണ്‍, ഗാനരചന-കത്രീന വിജിമോള്‍, ലെജിന്‍ ചെമ്മാനി, സംഗീതം-മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം-മിഥുന്‍ മുരളി, ചീഫ് അസോസിയേറ്റ്- അസീം എസ്, സൗണ്ട് ഡിസൈനിംഗ്- വിപിന്‍ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഗോപിനാഥന്‍ വാളകം, വേണുഗോപാല്‍,കൃഷ്ണ കുമാര്‍, സി പി സുജിത്ത് കുമ്പള, പി ആര്‍ ഒ- റഹീം പനവൂര്‍, പി ആര്‍ സുമേരന്‍ 9446190254
ReplyForward |
This post has already been read 1562 times!
Comments are closed.