പൊതു വിവരം

NEWS – പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക ്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ് രവർത്തകർ

പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
‘പ്രോജക്ട് കെ – ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2’ എന്ന പേരിലാണ് വിഡിയോ ഇറക്കിയിരിക്കുന്നത്.

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം നാഗ് അശ്വിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. നിലവിൽ പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമ . ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിനാണ് നടക്കുന്നത്.

ആദ്യ എപ്പിസോഡ് ‘റി ഇൻവെന്റിങ്ങ് ദി വീൽ’ എന്ന വീഡിയോ ഒരു പ്രത്യേക ഡിസൈനിലുള്ള വീൽ നിർമിക്കുന്നതായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇപ്പോഴിതാ പ്രോജക്ട് കെ ടീം രണ്ടാമത്തെ എപ്പിസോഡ് ‘അസ്സെംബ്ലിങ് ദി റെയ്ഡേഴ്‌സ്’ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വില്ലന്റെ യൂണിഫോം ആർമിയാണ് റെയ്‌ഡേഴ്‌സ്‌. നിർമാതാവിന്റെ വാക്കുകൾ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്.

വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് ചിത്രം നിർമിക്കുന്നത്.

ദീപിക പദുക്കോൺ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ബിഗ് ബി അമിതാബ് ബച്ചൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും.

video link : https://youtu.be/M68QjeTtRaY

Post Comment