Dear Sir,
Warm Greetings from ConceptPR
Sharing below the press note on Federal Bank Q4 results and business plans
Request you to consider the same in your esteemed publication.
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 67 ശതമാനം വർദ്ധനവോടെ 903 കോടി രൂപയായി
-സാമ്പത്തിക വർഷത്തെ അവസാന പാദത്തില്‍ 903 കോടി രൂപ അറ്റാദായം
-67% വാര്‍ഷിക വര്‍ധന
-ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം 1335 കോടി രൂപ
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 540.54 കോടി രൂപയായിരുന്നു അറ്റാദായം.
ബാങ്കിംഗ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന പ്രവർത്തന ഫലമാണ് 903 കോടി രൂപയെന്ന അറ്റാദായവും ചരിത്രത്തിലെ ഏറ്റവും മികച്ച റിട്ടേൺ ഓൺ ഇക്വിറ്റി ആയ 17.48 ശതമാനവും എന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. സാമ്പത്തിക വർഷം മുഴുവൻ സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമാണ് വാർഷിക അറ്റാദായമായ 3010.59 കോടി രൂപയും എല്ലാ മേഖലയിലും ഉറപ്പുവരുത്താൻ സാധിച്ച മികച്ച ആസ്തി നിലവാരവും. ടീമിന്റെ ആത്മാർഥമായ പരിശ്രമവും ഇടപാടുകാരുടെ വിശ്വാസവുമാണ് മികച്ച പ്രകടനത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്. ഓരോ പാദത്തിലും ബാങ്കിന്റെ ഉൽപന്നങ്ങളുടെ മാർക്കറ്റ് ഷെയർ കൂടി വരുന്നുണ്ട് എന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു.
ബാങ്കിന്റെ പ്രവര്‍ത്തനലാഭവും എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 67.20 ശതമാനം വര്‍ധിച്ച് 1334.58 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിൽ 798.20 കോടി രൂപയായിരുന്നു പ്രവർത്തനലാഭം.
ബാങ്കിന്റെ മൊത്തം ബിസിനസ് 18.74 ശതമാനം വര്‍ധിച്ച് 387832.93 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 181700.59 കോടി രൂപയായിരുന്ന നിക്ഷേപം 213386.04 കോടി രൂപയായി വര്‍ധിച്ചു. കാസാ നിക്ഷേപങ്ങള്‍ 69740.98 കോടി രൂപയിലുമെത്തി.
വായ്പാ വിതരണത്തിലും മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 147639.45 കോടി രൂപയില്‍ നിന്ന് 177376.53 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 17.16 ശതമാനം വര്‍ധിച്ച് 56076.86 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 21.46 ശതമാനം വര്‍ധിച്ച് 23355 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 17.91 ശതമാനം വര്‍ധിച്ച് 17274 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 23.45 ശതമാനം വര്‍ധിച്ച് 64311.34 കോടി രൂപയിലുമെത്തി.
സാമ്പത്തിക വർഷത്തിൽ ബാങ്ക് എക്കാലത്തേയും ഉയര്‍ന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 21.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ അറ്റ പലിശ വരുമാനം 7232.16 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 5961.96 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.31 ശതമാനമാണ്.
4183.77 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.36 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1205.01 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.69 ശതമാനമാണിത്. നീക്കിയിരുപ്പ് അനുപാതം 70.02 ശതമാനമെന്ന എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 21419.49 കോടി രൂപയായി വര്‍ധിച്ചു. 14.81 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1355 ശാഖകളും 1914 എടിഎമ്മുകളുമുണ്ട്.
ഓഹരിയുടമകൾക്ക് 50 ശതമാനം ലാഭവിഹിതം നൽകാൻ ഇന്നു നടന്ന ഡയറക്ടർ ബോർഡ് മീറ്റിംഗ് ശിപാർശ ചെയ്തു. വാർഷിക ജനറൽ ബോഡി മീറ്റിംഗിന്റെ അംഗീകാരത്തിനു ശേഷം ശിപാർശ പ്രാബല്യത്തിലാവുന്നതാണ്.
Some truly excellent content on this website, thank you for contribution. “Gratitude is merely the secret hope of further favors.” by La Rochefoucauld.