പൊതു വിവരം

Press Release_ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയിലെ സൗജന ്യ അക്കൗണ്ടിംഗ് പരിശീലനം ആദ്യ ബാച്ച് പൂര്‍ത ്തിയാക്കി

Dear Sir,

Warm Greetings from ConceptPR…

Sharing below the press note on First batch completes free accounting training at Federal Skill Academy

Request you to consider the same in your esteemed publication.

ഫെഡറല്‍ സ്‌കില്‍ അക്കാഡമിയിലെ സൗജന്യ അക്കൗണ്ടിംഗ് പരിശീലനം ആദ്യ ബാച്ച് പൂര്‍ത്തിയാക്കി

വയനാട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഫെഡറല്‍ സ്‌കില്‍ അക്കാഡമിയില്‍ നല്‍കിയ നൈപുണ്യ പരിശീലന കോഴ്‌സിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നര മാസം നീണ്ട ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം കോഴ്സ് ബാച്ചില്‍ 24 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. പൂര്‍ണമായും റെസിഡന്‍ഷ്യലായിരുന്നു പരിശീലനം. താമസവും ഭക്ഷണവും സൗജന്യമായിരുന്നു.

ജൂണില്‍ പുതിയ ബാച്ച് തുടങ്ങുന്നതാണ് . ബി കോം, ബിബിഎ, എംകോം അല്ലെങ്കില്‍ എംബിഎ ആണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിങ്ങിലും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലും, അക്കൗണ്ടിങ് സോഫ്റ്റ് വെയറായ ടാലിയിലും പ്രായോഗിക പരിശീനത്തിന് മുന്‍ഗണ നല്‍കുന്നതാണ് കോഴ്‌സ്.

ഫിനാന്‍സ് രംഗത്ത് തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി പെണ്‍കുട്ടികളെ തൊഴില്‍ സജ്ജരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. മികച്ച അധ്യാപകരും പരിശീലകരുമാണ് കോഴ്സിന് നേതൃത്വം നല്‍കുന്നത്. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ സംരംഭമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

This post has already been read 6688 times!

Comments are closed.