തിരഞ്ഞെടുപ്പ് ഫലം
അമേരിക്കയിൽ
സംഘർഷം
അമേരിക്കയില്‍ അനിശ്ചിതത്വം തുടരുന്നു. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. അവിശ്വസനീയ പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി കഴിഞ്ഞു. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോണാള്‍ഡ് ട്രംപ് മിഷിഗണ്‍ കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയാണ്. അതേ സമയം തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തില്‍ ആയതോടെ അമേരിക്കയില്‍ പലയിടത്തും സംഘര്‍ഷം. പോളിംഗ് സമയത്തിനു ശേഷമുള്ള വോട്ടുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ അനുകൂലികളും അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ബൈഡന്‍ അനുകൂലികളും തെരുവിലിറങ്ങി.
This post has already been read 1159 times!
Comments are closed.