
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ട് തടങ്കലിൽ
സിങ്കു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചതായി രാജ്യ തലസ്ഥാനത്ത് നിന്ന് വാർത്തകൾ പുറത്ത് വരുന്നു
കെജരിവാളിൻ്റെ വീട്ടിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കാതെ ബാരിക്കേഡ് ചെയ്തിട്ടുണ്ട്.
കാർഷിക വിപണന നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർക്കുള്ള സൗകര്യങ്ങൾ കെജ്‌രിവാൾ തിങ്കളാഴ്ച സന്ദർശിച്ചിരുന്നു.
കർഷകരുടെ എല്ലാ ആവശ്യങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സാധുവാണ്. ഞാനും എന്റെ പാർട്ടിയും തുടക്കം മുതൽ അവരോടൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തിൽ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ ദില്ലി പോലീസ് അനുമതി തേടിയിരുന്നു. പക്ഷേ അനുവദിച്ചില്ല, കെജ്‌രിവാൾ പറഞ്ഞു
This post has already been read 3398 times!


Comments are closed.