പൊതു വിവരം

Airtel Press release- എയര്‍ടെല്‍ അതിന്റെ ഹോം വൈഫൈ സേവന ം കേരളത്തിലെ 14 ജില്ലകളിലും വ്യാപിപ്പിക്കുന ്നു

എയര്‍ടെല്‍ അതിന്റെ ഹോം വൈഫൈ സേവനം കേരളത്തിലെ 14 ജില്ലകളിലും വ്യാപിപ്പിക്കുന്നു

കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും തങ്ങളുടെ ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 5.7 ദശലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ സഹായിക്കും.

എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച്, ഒരു ഉപഭോക്താവിന് അതിവേഗ വിശ്വസനീയമായ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം മാത്രമല്ല, അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, 22 OTT സേവനങ്ങള്‍, 350-ലധികം ടിവി ചാനലുകള്‍ ് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറില്‍ വിളിച്ചോ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ വൈഫൈ ബുക്ക് ചെയ്യാം.

കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എയര്‍ടെല്‍ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍, കേരള സി ഒ ഒ അമിത് ഗുപ്ത പറഞ്ഞു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് 22 OTT-കളിലേക്കും 350 ടെലിവിഷന്‍ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയര്‍ലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉള്‍പ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും.
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മനോരമ മാക്സ്, സണ്‍ നെക്‌സ്റ്റ് , ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടിവി തുടങ്ങിയ മുന്‍നിര ചാനലുകളുള്‍പ്പെടെയുള്ള പരിധിയില്ലാതെ ആസ്വദിക്കാവുന്നതാണ്.

Post Comment