പൊതു വിവരം

PRESS RELEASE: ലോഞ്ജീന്‍ കേരള വിപണിയിലേക്ക്

ലോഞ്ജീന്‍ കേരള വിപണിയിലേക്ക്

ആദ്യ ബൊട്ടീക്ക് തിരുവനന്തപുരത്ത് തുറന്നു

ജൂണ്‍ 24, 2023: വര്‍ഷങ്ങളോളം കേരള വിപണിയിലെ പഠനങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യത്തെ ബോട്ടിക് തുറന്ന് ലോഞ്ജീന്‍. തിരുവനന്തപുരം ലുലു മാളിന്റെ പ്രധാന സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോഞ്ജീന്റെ ഇന്ത്യയിലെ ഏഴാമത്തെ ബൊട്ടീക്കാണ്.

പ്രശസ്ത നടി തമന്ന ഭാട്ടിയ, ലോഞ്ജീന്‍ ഇന്ത്യ മേധാവി അച്‌ല ചൗള, സ്വിസ് ടൈം ഹൗസ് ഡയറക്ടര്‍ ഹാഫിസ് സലാഹുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ബൊട്ടീക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമായ ലോഞ്ജീന്‍ കോണ്‍ക്വസ്റ്റ് ചടങ്ങില്‍ തമന്നക്ക് സമ്മാനമായി നല്‍കി.

”ലോഞ്ജീന്റെ ചാരുത എപ്പോഴും എന്നെ അതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. 190 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഈ ബ്രാന്‍ഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കേരളത്തിലെ ജനങ്ങള്‍ ലോഞ്ജീന്‍ ബ്രാന്‍ഡിനോട് അവരുടെ സ്‌നേഹം കാണിക്കുമെന്നും ഈ ബൊട്ടീക്ക് വന്‍ വിജയമാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.’ തമന്ന തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

1954-ല്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത ശേഖരമായ ലോഞ്ജീന്‍ കോണ്‍ക്വസ്റ്റ്, ഐക്കോണിക് സ്‌പോര്‍ട്‌സ് ലൈനില്‍ പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തുകയാണ് . 1950-കളുടെ മധ്യത്തിലെ ആദ്യകാല മോഡലുകളുടെ സൗന്ദര്യശാസ്ത്രത്തില്‍ ഊന്നികൊണ്ട് 10 ബാര്‍ (100 മീറ്റര്‍) വരെ ജലത്തെ പ്രതിരോധിക്കുന്നതും സുതാര്യമായ സ്‌ക്രൂ-ഡൗണ്‍ ബാക്ക് ഉള്ളതുമായ സ്റ്റീല്‍ കെയ്‌സിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഉല്‍പ്പന്നവുമായി സംവദിക്കാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന സമകാലീന സൗന്ദര്യാത്മകവും നൂതനവുമായ വ്യാപാര അന്തരീക്ഷം നല്‍കുകയും ആകര്‍ഷകവും സംവേദനാത്മകവുമായ ഉപഭോക്തൃ അനുഭവം നല്‍കുകയും ചെയ്യുന്നതാണ് ഈ സ്റ്റോറുകള്‍. ലോഞ്ജീന്‍ സ്പിരിറ്റ്, ദി ലോഞ്ജീന്‍ മാസ്റ്റര്‍ കളക്ഷന്‍, ലോഞ്ജീന്‍ പ്രൈമ ലൂണ, ഹൈഡ്രോ കോണ്‍ക്വസ്റ്റ്, ലാ ഗ്രാന്‍ഡെ ക്ലാസിക് ഡി ലോഞ്ജീന്‍, ലോഞ്ജീന്‍ ഡോള്‍സെവിറ്റ തുടങ്ങിയ ശേഖരങ്ങള്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ ലോഞ്ജീന്‍ ഉത്പന്നങ്ങള്‍ കാണുവാനും ഉപയോഗിച്ച് നോക്കാനും സ്‌റ്റോറില്‍ സൗകര്യമുണ്ട്.

PHOTOGRAPHS WILL FOLLOW

Thanks and Regards,
AISWARYA
9946356231

athira
9946574850

PHOTO CAPTION

ലോഞ്ജീന്റെ കേരളത്തിലെ ആദ്യ ബൊട്ടിക് പ്രശസ്ത നടി തമന്ന ഭാട്ടിയ തിരുവനന്തപുരം ലുലുമാളില്‍ ഉദ്ഘാടനം ചെയ്യുന്നു. ലോഞ്ജീന്‍ ഇന്ത്യ മേധാവി അച്ല ചൗള, സ്വിസ് ടൈം ഹൗസ് ഡയറക്ടര്‍ ഹാഫിസ് സലാഹുദീന്‍ എന്നിവര്‍ സമീപം.

Thanks and Regards,

Web : www.accuratemedia.in

Email: accuratemediacochin

PConsider the environment. Please don’t print this e-mail unless you really need to.

This post has already been read 883 times!

Comments are closed.