കൊട്ടാരക്കരയില്‍ എ എം സില്‍ക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു
കൊട്ടാരക്കര: പട്ടിന്റെ വിസ്മയം തീര്‍ത്ത് കൊട്ടാരക്കരയില്‍ എ എം സില്‍ക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍, ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്‍, അന്ന രേഷ്മ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷനില്‍ പുത്തൂര്‍ റോഡില്‍ 35,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് എഎം സില്‍ക്‌സ് ആരംഭിച്ചത്. മൂന്നു നിലകളിലായി ഒരുക്കിയ ഷോറൂമില്‍ വിവാഹ വസ്ത്രങ്ങള്‍ക്കും, കിഡ്‌സ് വെയറുകള്‍ക്കും ട്രഡീഷണല്‍ കളക്ഷനുകള്‍ക്കും, മെന്‍സ്, വിമന്‍സ് വെയറുകള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു
ദശാബ്ദക്കാലമായി വസ്ത്ര മൊത്തപ്യാപാര രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള എ എം സഖറിയയുടെ ആദ്യ റീടെയില്‍ സംരംഭമാണ് എ എം സില്‍ക്‌സ്. വരും
വര്‍ഷങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, എ എം സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ എ എം സഖറിയ തുടങ്ങിയവര്‍ പങ്കെടുത്തു. മസ്‌കാര ഇവന്റ്‌സ് പ്രമീള സഖറിയയുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി സ്ട്രീറ്റ് റാംപ് വാക്ക് തുടങ്ങി വിവിധ പ്രോമൊഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മസ്‌കാര ഇവന്റ്‌സാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയത്.
ഫോട്ടോ ക്യാപ്ഷന്‍:
കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ ആരംഭിച്ച എ എം സില്‍ക്‌സ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്‍, അന്ന രേഷ്മ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, എ എം സില്‍ക്‌സ് ഉടമ എ എം സഖറിയ എന്നിവര്‍ സമീപം.
This post has already been read 1020 times!
Comments are closed.