പൊതു വിവരം

PRESS RELEASE. : ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമ ാരംഭിച്ചിട്ട് ആറ് വര്‍ഷം

Dear Sir,

ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം

തിരുവനന്തപുരം – ആമസോണ്‍ ഇന്ത്യയില്‍

പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യം ആരംഭിച്ചു.എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും. ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ വാര്‍ഷിക ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും.

‘കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്താക്കളില്‍ നിന്നും സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റിനുള്ള ആക്സസ് നല്‍കുന്നതിനായി ആമസോണ്‍ പേ ലേറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും’ ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ആമസോണില്‍ ഉപഭോക്താക്കളില്‍ 150 ശതമാനം വര്‍ദ്ധനവും വില്‍പ്പനയില്‍ 145 ശതമാനം വര്‍ദ്ധനവുമുണ്ടായി. 65 ശതമാനം ഉപഭോക്താക്കളും ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 60 ശതമാനം സെല്ലര്‍മാരും ടിയര്‍ രണ്ട്, മൂന്ന് നഗരങ്ങളില്‍ നിന്നുള്ളവരാണ്.

This post has already been read 2193 times!

Comments are closed.