തരൂർ ദി ട്രബിൾ ഷൂട്ടർ
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ യുഡിഫിന്റെ ട്രബിൾ ഷൂട്ടർ ആയി ശശി തരൂർ മാറുന്നു .വിവിധയിടങ്ങളിൽ യുവതലമുറയോടും ,സമൂഹത്തിലെ ക്രീം വിഭാഗങ്ങളോടും സംവദിക്കുവാനും അവർക്ക് സംവദിക്കുവാനും തരൂർ എത്തി തുടങ്ങിയതോടെ കാര്യങ്ങൾ യുഡിഫിന് അനുകൂലമായി തുടങ്ങിയിട്ടുണ്ട് .യുവ തലമുറക്ക് തരൂരിനോട് വലിയ താൽപ്പര്യമുണ്ട് .വികസനത്തിലും ,വിദ്യാഭ്യാസ മേഖലയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ ചിന്താഗതികളിലും ,പ്രവർത്തനങ്ങളിലും പുതുമുറ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട് .ഇത്തവണ യുഡിഫ് പ്രകടനപത്രിക രൂപീകരണത്തിലും തരൂർ ഇഫ്ക്ട് നല്ലോണം ഉണ്ട് .ഒരു ഐഡിയൽ ലീഡർ എന്ന നിലയിലേക്ക് തരൂർ മാറിക്കഴിഞ്ഞിരിക്കുന്നു .വ്യവസ്ഥാപിതായ രാഷ്ട്രീ യ പ്രവർത്തന രീതികളിൽ നിന്ന് വ്യത്യസ്തമാണ് തരൂർ ശൈലി .യുവ തലമുറയും ,പുതു വോട്ടർമാരും ഒപ്പം നിസ്പക്ഷ പൊതു സമൂഹവും ആഗ്രഹിക്കുന്നതും ,താൽപ്പര്യപ്പെടുന്നതും ഇത്തരം നേതൃത്വമാണ് .അതുകൊണ്ട് തന്നെ യുഡിഫിന്റെ സ്റ്റാർ ക്യാംപൈയ്നർ ആയി തരൂർ മാറിക്കഴിഞ്ഞു . എൽഡിഎഫിന് പിണറായി മാത്രമാണ് ക്യാംപൈയ്നൽ എൻഡിഎക്ക് ശ്രീധരനും .
എന്നാൽ പുതുതലമുറക്ക് കൂടുതൽ സ്വീകാര്യനാകുന്നത് തരൂർ തന്നെയാണ് .ശ്രീധരന് സ്വീകാര്യതയുണ്ടെങ്കിലും പ്രായം പ്രശ്നമാണ് .
ഭാവി കേരള രാഷ്ട്രിയത്തിൽ തരൂർ തന്നെയാവും താരം എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് കാലം നൽകുന്നത് .
This post has already been read 3328 times!
Comments are closed.