പൊതു വിവരം

Press Release-ഫ്രാങ്ക്‌ലിന്‍ ഇന്‍ഡസ്ട്രീസ്

Press Release

കരാര്‍ കൃഷി രംഗത്തേക്ക് ചുവട് വച്ച് ഫ്രാങ്ക്‌ലിന്‍ ഇന്‍ഡസ്ട്രീസ്

കൊച്ചി: മുന്‍നിര കാര്‍ഷിക വിള വ്യാപാര കമ്പനിയായ ഫ്രാങ്ക്‌ലിന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കരാര്‍ കൃഷി രംഗത്ത് ചുവടുറപ്പിക്കുന്നു. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ വളര്‍ച്ച സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തുറക്കുന്നതോടൊപ്പം വിപണി സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും കഴിയും. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കൃഷിക്കായി പ്രാദേശിക കര്‍ഷകരേയും കാര്‍ഷികാനുബന്ധ ഇടപാടുകാരേയും പങ്കാളികളാക്കിയാണ് കമ്പനി കരാര്‍ കൃഷി ആസൂത്രണം ചെയ്യുന്നത്. പുതിയ മേഖലയിലേക്ക് ഇറങ്ങുന്നത് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനും വികസനം സുസ്ഥിരമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 273.83 ശതമാനം വാര്‍ഷിക വര്‍ധനയോടെ 15.80 കോടി രൂപയിലെത്തി. അറ്റാദായം 429.27 ശതമാനം വര്‍ധിച്ച് 1.82 കോടി രൂപയിലുമെത്തി.

This post has already been read 779 times!

Comments are closed.