Press Release
23/12/2023
ഒല ഇലക്ട്രിക് പ്രഥമ ഓഹരി വിൽപ്പനക്കായി സെബിയിൽ കരട് രേഖ സമർപ്പിച്ചു
കൊച്ചി: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇ വി കമ്പനിയായ ഒല ഇലക്ട്രിക്ക് പ്രഥമ ഓഹരി വിൽപ്പനക്കായി സെബിയിൽ കരട് രേഖ സമർപ്പിച്ചു. ഈ ഐപിഒ വഴി 5,500 കോടി രൂപയുടെ പുതിയ ഓഹരികൾ വിറ്റഴിക്കും. കൂടാതെ, 10 രൂപ മുഖവിലയിൽ കമ്പനി പ്രമോട്ടർമാരുടെ കൈവശമുളള 95,191,195 ഇക്വിറ്റി ഷെയറുകളും വിറ്റഴിക്കും.
2022 -23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം ഏഴു മടങ്ങു വർധിച്ച് 2630.93 കോടി രൂപയായിരുന്നു. ഒരു വർഷം മുമ്പ് ഇത് 373.42 കോടി രൂപയായിരുന്നു.
2019 ലാണ് ഒല ഇലക്ട്രിക്ക് സ്ഥാപിച്ചത്. നിലവിൽ ഒലയുടെ അഞ്ച് മോഡലുകളാണ് വിപണിയിലുള്ളത്.
Antony.P.W
antowilliam
This post has already been read 231 times!