9th June 2024
Respected Sir / Madam,
Please find attached press release regarding Baroda BNP Paribas Manufacturing Fund NFO Collects INR 1370 Crore.
Please help us to publish this press release in your prestigious publication.
Thank you so much.
Best Regards,
SUCHITRA AYARE
Regional Account Manager
+91 9930206236 | suchitra
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് എന്‍എഫ്ഒ 1370 കോടി രൂപ സമാഹരിച്ചു
മുംബൈ: 9 ജൂലായ് 2024-ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ബറോഡ ബിഎന്‍പി പാരിബ മാനുഫാക്ചറിങ് ഫണ്ട് എന്‍എഫ്ഒ വിജയകമായി വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയൊട്ടാകെ നിക്ഷേപകരില്‍നിന്ന് 1370* കോടി രൂപ സമാഹരിച്ചു. ഇന്ത്യയുടെ വളര്‍ച്ചയോടൊപ്പം പങ്കാളിയാകാനുള്ള നിക്ഷേപക താത്പര്യത്തിന്റെ സൂചനയാണിത്. 2024 ജൂണ്‍ 10 മുതല്‍ 2024 ജൂണ്‍ 24വരെയായിരുന്നു എന്‍എഫ്ഒ. 2024 ജൂലായ് മൂന്നു മുതല്‍ വീണ്ടും ഫണ്ടില്‍ നിക്ഷേപം നടത്താം.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിര്‍മാണമേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുന്നു. ആഭ്യന്തര-ആഗോള വിപണികള്‍ക്കായി ഉത്പാനദമേഖലയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സംരംഭങ്ങളില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ തയ്യാറെടുക്കുന്ന മാനുഫാക്ചറിങ് കമ്പനികളിലാകും ഫണ്ട് ലക്ഷ്യമിടുന്നത്.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ടിന് ലഭിച്ച മികച്ച പ്രതികരണം ഇന്ത്യയുടെ വളര്‍ച്ചയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം തെളിയിക്കുന്നതായി ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒ സുരേഷ് സോണി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 50,000 നിക്ഷേപകരില്‍നിന്ന് ഫണ്ടിന് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. 8100 പിന്‍കോഡുകളില്‍നിന്നുള്ള നിക്ഷേപകര്‍ ബറോഡ ബിഎന്‍പി പാരിബാസ് കുടുംബത്തില്‍ ചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
നിര്‍മാണ മേഖലയിലെ ശക്തിയായ മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയില്‍ നിക്ഷേപകരുടെ പങ്കാളിത്തം സുഗമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനൊരുങ്ങുകയാണ് ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട്. തന്ത്രപ്രധാനമായ ശ്രദ്ധയോടെയും മികച്ച മാനേജുമെന്റ് ടീം വൈദഗ്ധ്യവും ഉപയോഗിച്ച് ദീര്‍ഘകാലയളവില്‍ നിക്ഷേപര്‍ക്ക് സുസ്ഥിമായ വളര്‍ച്ചയും വരുമാനവും നല്‍കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ടിനെക്കുറിച്ചും എങ്ങനെ നിക്ഷേപിക്കണമെന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള ബറോഡ ബിഎന്‍പി ബാരിബാസ് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറെ സമീപിക്കുകയോ ചെയ്യുക.
* എന്‍എഫ്ഒവഴിയുള്ള സമാഹരണം: 1370.37 കോടി, 2024 ജൂണ് 28ലെ കണക്ക് പ്രകാരം. ഇന്റേണല്‍ സോഴ്‌സ്.