പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം 19ന്

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 18.01.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം 19ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറിന്റെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. തിരുപ്പതി ഐ ഐ ടിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. എ. രഘുരാമരാജുവാണ് പ്രഭാഷണം നിർവ്വഹിക്കുക. ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചുളള സ്വാമി വിവേകാനന്ദന്റെ വീക്ഷണം’ എന്നതാണ് പ്രഭാഷണ വിഷയം. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, പി. െജ. സണ്ണി എന്നിവർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment