പൊതു വിവരം

PRESS RELEASE: നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര് ‍ന്ന് സ്‌കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി


നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് സ്‌കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് മുന്നൂറിലേറെ സ്‌കൂളുകളിലെ 49000 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം തേടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷണം ലഭ്യമാക്കിയത്.

രാജ്യത്തിന് ആരോഗ്യകരമായ ഭാവി ഒരുക്കുന്നതില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പങ്കാളിത്ത സംരംഭമെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പോഷകാഹാരം ലഭ്യമാക്കി യുവതലമുറയെ ശാക്തീകരിക്കുന്നതാണ് സ്‌കൂള്‍ ഭക്ഷണ പരിപാടി. അണുബാധകള്‍ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വിളര്‍ച്ചാവ്യാപനം കുറയ്ക്കുകയും ചെയ്തുകൊണ്ട് കുട്ടികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.

This post has already been read 204 times!