ബ്രേക്കിംഗ് ന്യൂസ്

സോണിയാ ഗാന്ധിക്ക് മീൻ എത്തിക്കുന്ന ആളും കോൺഗ്രസ്സ് വിടുന്നു

കോൺഗ്രസ് പ്രസിഡണ്ടിന് മത്സ്യം നൽകാൻ ഇനി കേരളത്തിൽ നിന്ന് ആരാണ് ഉള്ളത് ഓരോ ഡൽഹി യാത്രയ്ക്കും വ്യത്യസ്ത മീനുകൾ എത്തിച്ച് കൊണ്ടിരുന്ന കെ വി തോമസ്സെന്ന തോമസ്സ് മാഷ് ഇനി മുതൽ ശുദ്ധ വെജിറ്റേറിയൻ കാരണം പുതിയ താമസ സ്ഥലം മത്സ്യ മാംസാധി നിരോധിത മേഖലയാണ്
പാർട്ടി മാറുമ്പോൾ ഭക്ഷണ രീതിയും മാറണമല്ലോ ?കോൺഗ്രസ്സ് പാർട്ടിയിൽ നിന്നാൽ ഇനിയൊന്നും കിട്ടില്ല എന്ന് കരുതിയോ അതല്ല ഞാനിതാ പോകുന്നു എന്ന് ഭീഷണിപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങലല്ലേ ഈ പരിശുദ്ധ ലത്തീൻ കത്തോലിക്കക്കാരൻ്റെ ഉള്ളിലിരിപ്പ് എന്ന് ചിന്തിക്കുന്നവരുമുണ്ട്

അതേ പറഞ്ഞ് വരുന്നത് കെ വി തോമസിനെ കുറിച്ച് തന്നെയാണ് ബി ജി പിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. മൂപ്പർ മാത്രമല്ല ഡൽഹിയിൽ പണിയൊന്നും ഇല്ലാത്തെ തിരിച്ച് വന്ന പി ജെ കുര്യൻ സാറും അങ്ങോട്ടേക്കുള്ള യാത്ര ഉറപ്പിച്ച മട്ടാണ് മാർത്തോമ സഭയുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് അദ്ദേഹം പൊതുവേ ബി ജെ പി യോട് അനുഭാവം പുലർത്തുന്ന ക്രൈസ്തവ വിഭാഗമാണ് മാർത്തോമ സഭ

കേരളമല്ല ഇവർ ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന് മുമ്പിൽ വെച്ച ഡിമാൻ്റ് അങ്ങ് ഡൽഹിയിൽ തന്നെ മന്ത്രിയിൽ കുറഞ്ഞത് മറ്റൊന്നും ഇവർ രണ്ട് പേരും ആഗ്രഹിക്കുന്നില്ല

ഇവരുടെ ബി ജെ പി യിലേക്കുള്ള യാത്രാവിവരം സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടം വേണ്ടത്ര ഗൗരവം അവർ കാണിച്ചില്ല എന്നത് ഇവരെ പ്രകോപിപ്പിക്കുന്നുണ്ട്.

ബി ജെ പി സംസ്ഥാന നേതൃത്വം ഇവരുടെ വരവിൽ തൃപ്തി രേഖപ്പെടുത്തിയിട്ടില്ല
അടുത്ത കാലത്തായി സംസ്ഥാന നേതൃത്വത്തോട് വലിയ താൽപ്പര്യം ബി ജെ പി കേന്ദ്ര ഘടകം കാണിക്കാറില്ല.

അടുത്ത കാലത്തായി നിരവധി കോൺഗ്രസ്സ് നേതാക്കളാണ് ബി ജെ പി യിൽ അഭയം തേടിയത് അപ്പോഴെല്ലാം കേരളത്തിൻ്റെ പ്രത്യേക രാഷ്ടീയ സാഹചര്യത്തിൽ സീനിയർ നേതാക്കൾ ആരും പോകില്ല എന്നാണ് കരുതിയത് തിരഞ്ഞെടുപ്പുകൾ തൊട്ടരികിൽ നിൽക്കേ ഒരു വിലപേശൽ തന്ത്രമായും ഇതിനെ കാണുവരുണ്ട്

രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വന്നതിന് ശേഷം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്ന കേരളത്തിലെ നേതാക്കൾക്ക് സ്വാഭാവിക തിരിച്ചടികൾ നേരിട്ടിരു ന്നു. ആൻ്റണി മുതൽ പി സി ചാക്കോ വരെ അതിൽ പെടും

എൻ സി പി നേതാവ് ശരത് പവാറുമായുള്ള ബന്ധം ഉപയോഗിച്ച് പി സി ചാക്കോ അങ്ങോട്ടേക്കുള്ള വഴിയൊരുക്കിയിട്ടുണ്ട്.മഹാരാഷ്ട്രയിൽ നിന്നൊരു രാജ്യസഭാ സീറ്റ് ഡൽഹിയിൽ സ്ഥിരതാമസം

ബി ജെ പി യുടെ ന്യൂനപക്ഷ മുഖം മിനുക്കാനുള്ള ഉപാധിയായി ഇവരുടെ വരവിനെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അതേ സമയം ബി ജെ പിയിലേക്ക് പോയ കണ്ണന്താനവും, പി സി തോമസ്സും പ്രതീക്ഷിച്ചതൊന്നും കിട്ടാതെ ബന്ധം ഉപേക്ഷിക്കാനിരിക്കുകയാണ് യു ഡി എഫിലേക്ക് പോകാനുള്ള പി സി തോമസിൻ്റെ ശ്രമത്തെ തുടക്കത്തിലേ തടഞ്ഞിരിക്കുകയാണ് കോട്ടയത്തെ കോൺഗ്രസ്സ് നേതൃത്വം

കെ വി തോമസ്സും ,പി ജെ കുര്യനും ബി ജെ പി യിലേക്ക് പോകുന്ന സ്ഥിതിയുണ്ടായാൽ ബി ജെ പി യിൽ ടോം വടക്കന് വിശ്വാസ്യത കൂടും കാരണം വടക്കനാണ് ഇവർക്കായ് ചരട് വലിക്കുന്നത് .

This post has already been read 946 times!

Comments are closed.