പൊതു വിവരം

സംസ്കൃത സർവ്വകലാശാലഃ ഗവേഷക അദാലത്ത് 16ന്

തീയതിഃ 15.03.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലഃ

ഗവേഷക അദാലത്ത് 16ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം വ്യാകരണം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി എന്നീ ഗവേഷണ പഠന വകുപ്പുകളിലെ 2015 ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുളള ഗവേഷകർക്ക് മാർച്ച് 16ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ഗവേഷക അദാലത്ത് നടത്തുന്നു. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് നാളിതുവരെയുളള ഗവേഷണ രേഖകൾ സഹിതം അദാലത്തിൽ പങ്കെടുക്കാമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment