രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കെ, അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി ഒരു പറ്റം യുവാക്കൾ രംഗത്ത്. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് പാട്ടും പാടി ഇവരുടെ പര്യടനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജനവാസ മേഖലകളിലാണ് കരോൾ ഗാന സംഘം വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണവുമായി മുന്നേറുന്നത്. കരോൾ സംഘത്തിനൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ 10.5 അടിയിൽ ഉള്ള പ്രതേക കാരികേച്ചറും ഉണ്ട്. ശംഖുമുഖം, കണ്ണന്തുറ, വലിയതുറ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ഇവരുടെ പര്യടനം. പരസ്യ പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച വരെ ഇതു തുടരാനാണു ഇവരുടെ പദ്ധതി.
Regards,
Team Rajeev Chandrasekhar
For media queries/interaction:
Phn: 8129914102/ 965684468
This post has already been read 313 times!